AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Monsoon Bumper Lottery 2026: ദേ മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുക്കാന്‍ ദിവസങ്ങള്‍ മാത്രം; വേഗം ടിക്കറ്റെടുക്കൂ

BR 110 Monsoon Bumper Lottery Draw Is Around the Corner; Get Your Ticket Now: മറ്റ് ലോട്ടറികളെ അപേക്ഷിച്ച് ബമ്പര്‍ ലോട്ടറികളെല്ലാം വലിയ സമ്മാനത്തുകയാണ് നല്‍കുന്നത്, അതിനാല്‍ തന്നെ കേരളത്തിനകത്തും പുറത്തുമുള്ളയാളുകള്‍ ബമ്പര്‍ ലോട്ടറികളെടുക്കുന്നു. ഓണം, ക്രിസ്മസ്-ന്യൂയര്‍, വിഷു, സമ്മര്‍, മണ്‍സൂണ്‍ ബമ്പര്‍ എന്നിവയാണ് കേരളത്തിന്റെ ബമ്പര്‍ ലോട്ടറികള്‍.

Monsoon Bumper Lottery 2026: ദേ മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുക്കാന്‍ ദിവസങ്ങള്‍ മാത്രം; വേഗം ടിക്കറ്റെടുക്കൂ
മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി Image Credit source: Social Media
Shiji M K
Shiji M K | Published: 05 Jul 2026 | 06:33 PM

കേരള ഭാഗ്യക്കുറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ ബിആര്‍ 110 ലോട്ടറി നറുക്കെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. അഞ്ച് പരമ്പരകളിലായാണ് മണ്‍സൂണ്‍ ബമ്പര്‍ വിപണിയിലെത്തിയത്. മറ്റ് ലോട്ടറികളെ അപേക്ഷിച്ച് ബമ്പര്‍ ലോട്ടറികളെല്ലാം വലിയ സമ്മാനത്തുകയാണ് നല്‍കുന്നത്, അതിനാല്‍ തന്നെ കേരളത്തിനകത്തും പുറത്തുമുള്ളയാളുകള്‍ ബമ്പര്‍ ലോട്ടറികളെടുക്കുന്നു. ഓണം, ക്രിസ്മസ്-ന്യൂയര്‍, വിഷു, സമ്മര്‍, മണ്‍സൂണ്‍ ബമ്പര്‍ എന്നിവയാണ് കേരളത്തിന്റെ ബമ്പര്‍ ലോട്ടറികള്‍.

ഒട്ടേറെ സമ്മാനങ്ങളുമായാണ് മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി വിപണിയിലെത്തിയത്. പത്ത് കോടി മുതല്‍ 250 രൂപ വരെ സമ്മാനമായി വിതരണം ചെയ്യും. ഒന്നാം സമ്മാനം ഒഴികെ ബാക്കിയെല്ലാ സമ്മാനങ്ങളും ഒന്നിലധികം ആളുകള്‍ക്ക് ലഭിക്കുന്നതാണ്.

മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി സമ്മാനഘടന

  1. ഒന്നാം സമ്മാനം – 10 കോടി രൂപ
  2. രണ്ടാം സമ്മാനം – 10 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
  3. മൂന്നാം സമ്മാനം – 5 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
  4. നാലാം സമ്മാനം – 3 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
  5. അഞ്ചാം സമ്മാനം – 5,000 രൂപ വീതം പരമാവധി 13,500 പേര്‍ക്ക്
  6. ആറാം സമ്മാനം – 1,000 രൂപ വീതം പരമാവധി 40,500 പേര്‍ക്ക്
  7. ഏഴാം സമ്മാനം – 500 രൂപ വീതം 1,13,400 പേര്‍ക്ക്
  8. എട്ടാം സമ്മാനം – 250 രൂപ വീതം 1,37,700 പേര്‍ക്ക്
  9. സമാശ്വാസ സമ്മാനം – 1 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്

എന്നിങ്ങനെയാണ് മണ്‍സൂണ്‍ ബമ്പറിന്റെ സമ്മാനഘടന. എന്നാല്‍ ലോട്ടറി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മാത്രമല്ല, ലോട്ടറി വില്‍ക്കുന്ന ഏജന്റിനും സമ്മാനം ലഭിക്കുന്നതാണ്. എത്ര രൂപയാണ് ഏജന്റ് കമ്മീഷന്‍ എന്നറിയാമോ?

ലോട്ടറി ഏജന്റ് കമ്മീഷന്‍

സമ്മാനമായി ലഭിച്ച തുകയുടെ പത്ത് ശതമാനമാണ് ഏജന്റ് കമ്മീഷന്‍. അതായത്, വലിയൊരു തുക ഭാഗ്യവാന്‍ നേടിയാലും അത് മുഴുവനായി ഒരിക്കലും ലഭിക്കുകയില്ല, അതില്‍ നിന്നൊരു പങ്ക് ഏജന്റിന് കമ്മീഷനായി നല്‍കണം.

Also Read: Monsoon Bumper Lottery 2026: കോടികള്‍ കൊണ്ട് അമ്മാനമാടാം; മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിക്ക് എത്ര സമ്മാനങ്ങളാണ്, ടിക്കറ്റ് വിലയും കുറവ്‌

മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം 1 കോടി രൂപയായതിനാല്‍ ഏജന്റിന് അതിന്റെ പത്ത് ശതമാനമായ 1 കോടി രൂപ ലഭിക്കും. സമാശ്വാസ സമ്മാനം നേടിയ ടിക്കറ്റ് ഏജന്റിന് 40,000 രൂപ, രണ്ടാം സമ്മാനത്തിന് 5 ലക്ഷം, മൂന്നാം സമ്മാനം 2,50,000, നാലാം സമ്മാനത്തിന് 1,50,000, അഞ്ചാം സമ്മാനത്തിന് 67,50,000, ആറാം സമ്മാനത്തിന് 40,50,000, ഏഴാം സമ്മാനം സമ്മാനത്തിന് 56,70,000, എട്ടാം സമ്മാനത്തിന് 34,42,000 എന്നിങ്ങനെയും ലഭിക്കുന്നതാണ്. എന്നാല്‍ ഒന്നാം സമ്മാനത്തിന് ഒഴികെ ബാക്കിയെല്ലാ സമ്മാനങ്ങള്‍ക്കും ഒന്നില്‍ കൂടുതല്‍ ഏജന്റുമാര്‍ ഉണ്ടാകും, അവര്‍ക്കെല്ലാം ചേര്‍ത്ത തുകയാണിത്.

മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റ് വില

54 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് മണ്‍സൂണ്‍ ബമ്പറിന്റേതായി ഇത്തവണ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിച്ചത്. ഓരോ ടിക്കറ്റിനും 250 രൂപയാണ് വില. ഓണം ബമ്പറിന്റേത് പോലെ 500 രൂപ മുടക്കി ഇവിടെ ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല, വെറും 250 രൂപയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മണ്‍സൂണ്‍ ബമ്പര്‍ സ്വന്തമാക്കാവുന്നതാണ്. എന്നാല്‍ ഓണം ബമ്പറിന്റെ അത്ര സമ്മാനത്തുകയും ഇല്ലെന്ന കാര്യം പ്രത്യേകം ഓര്‍മിക്കുക.

ലോട്ടറി നറുക്കെടുപ്പ് എന്ന്?

മെയ് 24നാണ് മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറി വിപണിയിലെത്തിയത്. സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിക്ക് പിന്നാലെ എത്തിയ മണ്‍സൂണ്‍ ബമ്പറിന് വിപണിയില്‍ തിളങ്ങാന്‍ വെറും ഒന്നര മാസമേ ലഭിക്കുന്നുള്ളൂ, ജൂലൈ 18ന് ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കും. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ആസ്ഥാനമായ തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ച് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

നിരാകരണം

ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.

English Summary

The Kerala Monsoon Bumper BR 110 lottery draw is just days away, giving participants only a limited time to purchase tickets. With the draw approaching, lottery enthusiasts are rushing to secure their chance to win the bumper prize before ticket sales close.

Follow Us