AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

MV Govindan Pinarayi Vijayan: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തന്നെ, അതിൽ ഇനി മാറ്റമില്ല; എം വി ഗോവിന്ദൻ

MV Govindan about Pinarayi Vijayan: ഇത് സംസ്ഥാന കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനമാണ് പ്രതിപക്ഷ നേതാവ് ആരാകണം എന്ന ചർച്ചയിൽ സഖാവ് പിണറായി വിജയന്റെ പേര് തന്നെയാണ് ഉയർന്നുവന്നത് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാർട്ടി സെക്രട്ടറിക്ക് നേരെയുള്ള വിമർശനങ്ങൾ സംബന്ധിച്ച് ചോദ്യത്തിന് ഞങ്ങളെ അല്ലാതെ പിന്നെ ആരെ വിമർശിക്കാൻ എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി...........

MV Govindan Pinarayi Vijayan: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തന്നെ, അതിൽ ഇനി മാറ്റമില്ല; എം വി ഗോവിന്ദൻ
Mv Govindan, Pinarayi VijayanImage Credit source: PTI Photos
Ashli C
Ashli C | Published: 21 May 2026 | 12:39 PM

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതിൽ നിന്നും പിന്നോട്ടില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി ഏകകണ്ഠമായാണ് പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്തത് എന്നും ഈ തീരുമാനത്തിൽ പാർട്ടിയിൽ നിന്നും അഭിപ്രായ വ്യത്യാസങ്ങളുണ്ട് എന്ന രീതിയിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാപരമല്ലെന്നും തെറ്റായ വാർത്തകളാണ് എന്നും അദ്ദേഹം പ്രതികരിച്ചു. അതിനാൽ തന്നെ ഇത് പുനഃപരിശോധിക്കേണ്ട കാര്യമില്ല പിബിയുടെ അംഗീകാരം വാങ്ങിയിരുന്നതായും പാർട്ടി യോഗങ്ങളിൽ വിമർശനം എന്നത് മാധ്യമസൃഷ്ടി മാത്രമാണെന്ന് എംപി ഗോവിന്ദൻ ഉറപ്പിച്ചു പറഞ്ഞു.

വാർത്തകളെ എംവി ​ഗോവിന്ദൻ തള്ളി

പ്രതിപക്ഷ നേതാവ് ആരാകണം എന്ന ചർച്ചയിൽ സഖാവ് പിണറായി വിജയന്റെ പേര് തന്നെയാണ് ഉയർന്നുവന്നത് എന്നും ഇത് സംസ്ഥാന കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനമാണ്. അതേസമയം പാർട്ടി സെക്രട്ടറിക്ക് നേരെയുള്ള വിമർശനങ്ങൾ സംബന്ധിച്ച് ചോദ്യത്തിന് ഞങ്ങളെ അല്ലാതെ പിന്നെ ആരെ വിമർശിക്കാൻ എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി. കൂടാതെ തിരഞ്ഞെടുപ്പിൽ നേരിട്ട് പരാജയത്തെക്കുറിച്ച് ഗൗരവപൂർണവും ആഴത്തിലുള്ളതും നിർഭാഗ്യവുമായ ചർച്ചകൾ പാർട്ടിക്ക് അകത്ത് നടക്കണമെന്നാണ് നേതൃത്വത്തിന്റെ ആഗ്രഹം. എന്നാൽ അത് ഒരിക്കലും ഇപ്പോഴുള്ള നേതൃത്വത്തെ മാറ്റുന്നതിനെ കുറിച്ചുള്ള ചർച്ച അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ജില്ലാ കമ്മിറ്റികളിൽ നിന്ന് സമ്മർദ്ദം ഉണ്ടെന്ന വാർത്തകളെ അദ്ദേഹം തള്ളി.

ALSO READ:ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്ദുൽ ഗഫൂർ; പതിനാറാം കേരള നിയമസഭയ്ക്ക് തുടക്കം

താഴെത്തട്ടിലേക്ക് ഇറങ്ങി പരിശോധന

അതേസമയം തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയം വിലയിരുത്തുന്നതിന് വേണ്ടി ഇന്നുമുതൽ താഴെത്തട്ടിലേക്ക് ഇറങ്ങി പരിശോധന നടത്തുകയാണ് സിപിഎം ലക്ഷ്യം വയ്ക്കുന്നത്. അതിനായി കമ്മിറ്റിയിൽ നിന്നുള്ള വിലയിരത്തിലുകളാണ് ഇന്ന് ആരംഭിക്കുക. നിയുക്ത പ്രതിപക്ഷ നേതാവും മുൻമുഖ്യമന്ത്രിയും ആയ പിണറായി വിജയനും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എതിരെ രൂക്ഷമായ വിമർശനമാണ് കഴിഞ്ഞ ദിവസങ്ങളിൽ അവസാനിച്ച വിവിധ ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നിന്നും ഉയർന്നുവന്നത്. പ്രധാനമായും മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും ശൈലിയും കൂടാതെ എംവി ഗോവിന്ദന്റെ മാധ്യമപ്രവർത്തകരോടുള്ള ശൈലിയും ഭാര്യയെയും മത്സരിപ്പിച്ചതും എല്ലാം തന്നെ പാർട്ടിക്ക് കനത്ത തിരിച്ചടിയായി മാറി എന്നായിരുന്നു വിമർശനങ്ങൾ.

ഏരിയ കമ്മിറ്റികളിൽ നടക്കുന്ന ചർച്ചകളിലും സംസ്ഥാന കമ്മിറ്റിയിലെ അംഗങ്ങൾ നേരിട്ട് പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. താഴെത്തട്ടിൽ വേണ്ട രീതിയിൽ പ്രവർത്തനങ്ങൾ നടന്നില്ല എന്ന സംശയമാണ് പ്രധാനമായും തോൽവിക്ക് പിന്നാലെ ഉയർന്നു വരുന്നത്. സംസ്ഥാന സർക്കാരിന്റെ ഗുണഫലങ്ങൾ അനുഭവിച്ചവരുടെ പ്രത്യേക യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു ഏരിയ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ എപ്രകാരമായിരുന്നു തുടങ്ങിയ ചോദ്യങ്ങളാണ് പ്രധാനമായും സംസ്ഥാനം നേതൃത്വം കൈമാറിയിരിക്കുന്നത്. തോൽവിയുടെ ആഘാതത്തിൽ ജില്ലാ കമ്മിറ്റികൾക്ക് മാത്രമല്ല ഏരിയ കമ്മിറ്റികൾക്കും രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഏരിയ കമ്മിറ്റികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് വിശകലനം നടത്തുന്നത്.

ENGLISH SUMMARY

CPM state secretary MV Govindan said that there will be no going back on the decision to appoint former Chief Minister Pinarayi Vijayan as the Leader of the Opposition. saying that the party unanimously elected Pinarayi Vijayan as the Leader of the Opposition and that the news circulating in the media that there are differences of opinion within the party on this decision is not factual and is false news.

Follow Us