AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Nationwide Strike: കേരളം പൂര്‍ണമായും സ്തംഭിക്കും; പണിമുടക്ക് അര്‍ധരാത്രി മുതല്‍

National Strike Kerala February 12: ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കേരളത്തില്‍ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികളും റാലികളും നടക്കും.

Nationwide Strike: കേരളം പൂര്‍ണമായും സ്തംഭിക്കും; പണിമുടക്ക് അര്‍ധരാത്രി മുതല്‍
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 11 Feb 2026 | 08:30 AM

തിരുവനന്തപുരം: രാജ്യവ്യാപകമായി ഫെബ്രുവരി 12 വ്യാഴാഴ്ച പണിമുടക്ക്. ലേബര്‍ കോഡുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര നിയമങ്ങള്‍ക്കെതിരെയാണ് പണിമുടക്ക്. വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. രാജ്യത്തെ 10 കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ഭാഗമായ പണിമുടക്ക് കേരളത്തെയും ബാധിക്കും.

ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കേരളത്തില്‍ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികളും റാലികളും നടക്കും. പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് തുടങ്ങിയ അത്യാവശ്യ സര്‍വീസുകള്‍ ഒഴികെ ബാക്കിയെല്ലാ മേഖലയെയും പണിമുടക്ക് ബാധിക്കും.

തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കുക, വൈദ്യുതി-വിത്ത് ഭേദഗതി ബില്ലുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. രാജ്യത്തെ അധ്യാപക-വിദ്യാര്‍ഥികളും പണിമുടക്കിന്റെ ഭാഗമാകും. അതിനാല്‍ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തന്നെ പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. വിദ്യാര്‍ഥി സംഘടനകള്‍ക്ക് പുറമെ കര്‍ഷക തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകും.

Also Read: Nationwide Strike: വ്യാഴാഴ്ച ദേശീയ പണിമുടക്ക്; സ്‌കൂളുകള്‍ക്ക് അവധിയുണ്ടോ?

ജോലികള്‍ നിര്‍ത്തിവെച്ചും കടകമ്പോളങ്ങള്‍ അടച്ചുമെല്ലാം സമരം ശക്തമാക്കാനാണ് നീക്കം. കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍, ഇന്‍ഷുറന്‍സ്, പ്രതിരോധ ജീവനക്കാര്‍, മഹിള-യുവജന-വിദ്യാര്‍ഥി സംഘടനകള്‍ എന്നിവരും സമരത്തിന്റെ ഭാഗമാണ്. പണിമുടക്ക് ദിവസം അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് നടപടികള്‍ സ്വീകരിക്കും.

Follow Us