AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Nedumbasseri Accident: സുഹൈൽ അമിതമായി മദ്യപിച്ചിരുന്നുവെന്ന് ലാബ് റിപ്പോർട്ട്; രാസ ലഹരിയുടെ ഉപയോഗത്തിൽ കൂടുതൽ പരിശോധന

Nedumbasseri Accident: ഞായറാഴ്ച പുലർച്ചെ രണ്ടര മണിയോടെയാണ് നാടിനെ നടത്തിയ ദുരന്തം ഉണ്ടായത്. സുഹൈൽ ഓടിച്ച മിനി കൂപ്പർ അടിച്ച് രണ്ട് പെൺകുട്ടിയും ഒരു ആൺകുട്ടിയും ആണ് മരണപ്പെട്ടത്. തുടർന്ന് നാട്ടുകാർ പിടികൂടിയാണ് സുഹൈലിനെ പോലീസിനെ ഏൽപ്പിച്ചത്. മാത്രമല്ല അപകടം ഉണ്ടായതിന് പിന്നാലെ ഇതൊന്നും ഒരു പ്രശ്നമല്ല എന്ന തരത്തിൽ പ്രതികരണം നടത്തിയതും സമൂഹത്തിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും വിവാദങ്ങൾക്ക്.......

Nedumbasseri Accident: സുഹൈൽ അമിതമായി മദ്യപിച്ചിരുന്നുവെന്ന് ലാബ് റിപ്പോർട്ട്; രാസ ലഹരിയുടെ ഉപയോഗത്തിൽ കൂടുതൽ പരിശോധന
Suhail Sajeev Image Credit source: Social Media
Ashli C
Ashli C | Published: 15 Oct 2026 | 10:49 PM

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഓടിച്ച് അർദ്ധരാത്രിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പ്രതി സുഹൈൽ അമിത അളവിൽ മദ്യപിച്ചിരുന്നതായി ലാബ് റിപ്പോർട്ട്. കാക്കനാട് റീജിയണൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് മദ്യപിച്ചതായി തെളിഞ്ഞത്. എന്നാൽ എത്രത്തോളം മദ്യപിച്ചിട്ടുണ്ട് എന്നോ കൂടാതെ പ്രതി രാസലഹരി ഉപയോഗിച്ചിരുന്നു എന്ന കാര്യത്തിൽ ഇനി കൂടുതൽ പരിശോധന വേണം.

ഞായറാഴ്ച പുലർച്ചെ രണ്ടര മണിയോടെയാണ് നാടിനെ നടത്തിയ ദുരന്തം ഉണ്ടായത്. സുഹൈൽ ഓടിച്ച മിനി കൂപ്പർ അടിച്ച് രണ്ട് പെൺകുട്ടിയും ഒരു ആൺകുട്ടിയും ആണ് മരണപ്പെട്ടത്. തുടർന്ന് നാട്ടുകാർ പിടികൂടിയാണ് സുഹൈലിനെ പോലീസിനെ ഏൽപ്പിച്ചത്. മാത്രമല്ല അപകടം ഉണ്ടായതിന് പിന്നാലെ ഇതൊന്നും ഒരു പ്രശ്നമല്ല എന്ന തരത്തിൽ പ്രതികരണം നടത്തിയതും സമൂഹത്തിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും വിവാദങ്ങൾക്ക് ആണ് ഇടയാക്കിയത്.

ALSO READ:നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈലിനെ എയർപോർട്ട് റോഡിലും ബാറിലും എത്തിച്ചു തെളിവെടുപ്പ് നടത്തി

ഉന്നതതലത്തിലുള്ള നീക്കങ്ങൾ ഉണ്ടായി

മാത്രമല്ല സംഭവത്തിനു പിന്നാലെ തയ്യാറാക്കിയ എഫ്ഐആറിൽ സുഹൈലിന്റെ പേരും മദ്യപിച്ചിരുന്നു എന്ന വിവരവുമില്ലാത്തതും വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിയൊരുക്കി. പ്രതിയെ സംരക്ഷിക്കാൻ ഉന്നതലത്തിലുള്ള നീക്കങ്ങൾ ഉണ്ടായി എന്നായിരുന്നു പ്രധാനമായും ഉയർന്നു വന്ന ആരോപണം. മാത്രമല്ല മരിച്ചുപോയ അവരുടെ ബന്ധുക്കളും ഇതേ രീതിയിൽ വിമർശവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം കേസിൽ പ്രതി സുഹൈലിനെ സംഭവം നടന്ന സ്ഥലത്തും മറ്റിടങ്ങളിലുെ എത്തിച്ചു തെളിവെടുപ്പ് നടത്തി പോലീസ്. അപകടം നടന്ന എയർപോർട്ട് റോഡിലും നെടുമ്പാശ്ശേരിയിലെ സുഹൈൽ മദ്യപിച്ച ബാറുകളിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും എന്നാണ് റിപ്പോർട്ട്. അപേക്ഷ നാളെ പരിഗണിക്കും.

ENGLISH SUMMARY

A lab report indicates that Suhail, the accused in the incident at Nedumbassery where a Mini Cooper crash resulted in three deaths, was under the influence of a significant amount of alcohol. The findings were confirmed through tests conducted at the Kakkanad Regional Laboratory. However, further analysis is required to determine the exact level of alcohol consumption and whether the accused had also used synthetic drugs.

Follow Us