AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Nedumbassery Accident Update: നെടുമ്പാശ്ശേരി വാഹനാപകടം: പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? കോടതി വിധി ഇന്ന്

Nedumbassery Accident Latest Update: മൂന്നുപേർ ഒരു സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റാൻ സാധ്യതയുണ്ട്. അപകടസമയത്ത് വാഹനത്തിന്റെ വേഗം എത്രയായിരുന്നു എന്നത് സംബന്ധിച്ച് തെളിവുകൾ സമർപ്പിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും അവർ കോടതിയെ അറിയിച്ചു. അമിതവേഗത തെളിയിക്കുന്ന എന്ത് രേഖയാണുള്ളതെന്ന് പ്രതിഭാഗം ചോദിച്ചു. 

Nedumbassery Accident Update: നെടുമ്പാശ്ശേരി വാഹനാപകടം: പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? കോടതി വിധി ഇന്ന്
Suhail Sajeev Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 17 Oct 2026 | 07:16 AM

കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ മൂന്നുപേർ കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഇതേതുടർന്ന് ഇന്ന് (ശനിയാഴ്ച) കോടതി വിധി പറയും. കേസിൽ ഒന്നു മുതൽ നാലുവരെ പ്രതികളായ സുഹൈൽ, നിനവ്, ജോയൽ, അമീൻ എന്നിവർ അഭിഭാഷകർ മുഖേന സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് അങ്കമാലി കോടതി വിധി പറയുക. ഇന്നലെ വൈകിട്ട് മൂന്നിന് ആരംഭിച്ച വാദം ആറരയ്ക്കാണ് അവസാനിച്ചത്.

105-ാം വകുപ്പ് പ്രകാരമുള്ള കുറ്റകരമായ നരഹത്യ ചുമത്തിയിരിക്കുന്നത് നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിൻ്റെ ശക്തമായ വാദം. ദൃക്‌സാക്ഷി പോലും ഇല്ലാതെ കേസിൽ ആദ്യം എഫ്ഐആർ ഇട്ടപ്പോൾ തന്നെ 105-ാം വകുപ്പ് ചുമത്തുകയായിരുന്നു. ഇത് നിലനിൽക്കില്ല. മൂന്നുപേർ ഒരു സ്‌കൂട്ടറിലും കൂട്ടുകാരൻ ഒറ്റയ്‌ക്കൊരു സ്‌കൂട്ടറിലും വരുന്നതിൽ ദുരൂഹതയുണ്ടെന്നും പ്രതിഭാ​ഗം കോടതിയെ അറിയിച്ചു. മൂന്നുപേർ ഒരു സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റാൻ സാധ്യതയുണ്ട്. അപകടസമയത്ത് വാഹനത്തിന്റെ വേഗം എത്രയായിരുന്നു എന്നത് സംബന്ധിച്ച് തെളിവുകൾ സമർപ്പിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും അവർ കോടതിയെ അറിയിച്ചു.

ALSO READ: സുഹൈൽ അമിതമായി മദ്യപിച്ചിരുന്നുവെന്ന് ലാബ് റിപ്പോർട്ട്; രാസ ലഹരിയുടെ ഉപയോഗത്തിൽ കൂടുതൽ പരിശോധന

കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെച്ചൊല്ലി പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിൽ കോടതിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടന്നത്. അപകടം നടന്നയുടൻ ഒന്നാം പ്രതി സംഭവസ്ഥലത്തു നിന്ന് ഓടിപ്പോയിട്ടില്ലെന്നും, സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്ത് മറ്റൊരു തലത്തിലേക്ക് മാറ്റിയതാണെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പിതാവ് രക്ഷിക്കുമെന്ന് പ്രതി പറഞ്ഞതായി പ്രചരിച്ച വാർത്ത സത്യമല്ല. അങ്ങനെയെങ്കിൽ അപകട സ്ഥലത്ത് നിന്ന് പ്രതിക്ക് ഓടിപ്പോകാമായിരുന്നു. സംഭവത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് അനാവശ്യമായി വ്യാപിപ്പിച്ചു. നിലവിൽ ഒന്നാംപ്രതിയുടെ കുടുംബത്തിന് നേരെ വലിയതോതിൽ ആക്രമണമാണ് നടക്കുന്നത്.

കാറിലെ 2 മുതൽ 4 വരെയുള്ള പ്രതികൾ യാത്രക്കാരായിരുന്നു. കാറോടിച്ച ഒന്നാം പ്രതിയെ അമിതവേഗത്തിൽ വാഹനം ഓടിക്കുന്നതിൽ നിന്ന് തടഞ്ഞില്ലെന്നാണ് ഇവരുടെ മേലുള്ള ആരോപണം. എന്നാൽ എഫ്ഐആറിന് അടിസ്ഥാനമായ സാക്ഷിമൊഴിയിൽ ഇത്തരം കാര്യങ്ങൾ ഒന്നും തന്നെ പറയുന്നില്ല. അമിതവേഗത തെളിയിക്കുന്ന എന്ത് രേഖയാണുള്ളതെന്ന് പ്രതിഭാഗം ചോദിച്ചു. സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. കൂടാതെ സീൻ മഹസർ പോലീസ് ഒളിപ്പിച്ചുവെച്ചെന്നും പ്രതിഭാഗം കുറ്റപ്പെടുത്തി.

അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായ വാദങ്ങളാണ് നിരത്തിയത്. അപകട സമയത്ത് പ്രതികൾ അമിതമായി മദ്യപിച്ചിരുന്നുവെന്നും, മദ്യപിച്ച് വാഹനമോടിച്ചാൽ മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് കൃത്യമായി അറിയാവുന്ന മുതിർന്ന വ്യക്തികളാണ് പ്രതികളെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. കൂടാതെ, ഒന്നാം പ്രതിയുടെ മെഡിക്കൽ പരിശോധനാ ഫലത്തിലെ അമിതമായി മദ്യപിച്ചിരുന്നതടക്കമുള്ള കാര്യങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

English Summary:

Angamaly Judicial First Class Magistrate Court is set to deliver its crucial verdict today on the bail applications of the accused in the Nedumbassery road accident case.

Follow Us