AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Muhammed Aslam Death: പുറത്തുവിടട്ടെ, ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ…; മുഹമ്മദ് അസ്ലം മരണപ്പെട്ട കേസിൽ വൻ വഴിത്തിരിവ്

Kodungallur Muhammed Aslam Death Update: പരാതിക്ക് പിന്നാലെ പോലീസിൻ്റെ മാനസികവും ശീരീരകവുമായ മർദനത്തിൽ മനംനൊന്താണ് മകൻ ആത്മഹത്യ ചെയ്തതെന്നാണ് അസ്ലമിൻ്റെ കുടുംബം ആരോപിക്കുന്നത്. പെൺകുട്ടിയെ അസ്ലം ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ് പിതാവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തുടർന്നാണ് അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പെൺകുട്ടിയുടെ കുടുംബം പുറത്തുവിട്ടതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

Muhammed Aslam Death: പുറത്തുവിടട്ടെ, ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ…; മുഹമ്മദ് അസ്ലം മരണപ്പെട്ട കേസിൽ വൻ വഴിത്തിരിവ്
Muhammed AslamImage Credit source: Social Media
Neethu Vijayan
Neethu Vijayan | Updated On: 14 Oct 2026 | 01:18 PM

തൃശ്ശൂർ: കൊടുങ്ങല്ലൂർ എരിയാടിൽ 18 വയസ്സുകാരൻ മുഹമ്മദ് അസ്ലം ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓഡിയോ തെളിവുകൾ പുറത്തുവിട്ട് പരാതിക്കാരിയായ പെൺകുട്ടിയുടെ കുടുംബം. എന്നാൽ പരാതിക്ക് പിന്നാലെ പോലീസിൻ്റെ മാനസികവും ശീരീരകവുമായ മർദനത്തിൽ മനംനൊന്താണ് മകൻ ആത്മഹത്യ ചെയ്തതെന്നാണ് അസ്ലമിൻ്റെ കുടുംബം ആരോപിക്കുന്നത്. പെൺകുട്ടിയെ അസ്ലം ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ് പിതാവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തുടർന്നാണ് അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പെൺകുട്ടിയുടെ കുടുംബം പുറത്തുവിട്ടതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നുത്. കൂടാതെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തുവെന്നുമാണ് മരിച്ച അസ്ലമിനും സഹോദരൻ സഹലിനുമെതിരേ കൊടുങ്ങല്ലൂർ പോലീസിലുള്ള കേസ്. 50,000 രൂപയും 20 പവനും തട്ടിയെടുത്തുവെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അസ്ലമിന്റെ ജ്യേഷ്ഠൻ സഹൽ നിലവിൽ റിമാൻഡിലാണ്. കേസിൽ അസ്ലമിനെയും നേരത്തെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നാലെയായിരുന്നു ഒക്ടോബർ ആറിന് അസ്ലമിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ: ‘ഒരു മകനേ നഷ്ടപ്പെട്ടു മറ്റൊരു മകൻ ജയിലിൽ’; കള്ളക്കേസ് ചുമത്തി പീഡിപ്പിച്ചതായി മുഹമ്മദ്‌ അസ്‌ലമിൻ്റെ പിതാവ്

എന്നാൽ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ മർദനമുണ്ടായെന്നും ഇതിൽ മനം നൊന്താണ് അസ്ലം ആത്മഹത്യ ചെയ്തതെന്നുമാണ് അസ്ലമിന്റെ പിതാവ് നൗഷാദിൻ്റെ ആരോപണം. മകൻ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലായിരുന്നുവെന്നും, ഈ ബന്ധത്തെ എതിർത്ത പെൺകുട്ടിയുടെ കുടുംബം പൊലീസിനെ സ്വാധീനിച്ച് മക്കളെ രണ്ട് പേരെയും കസ്റ്റഡിയിലെടുപ്പിച്ചുവെന്നുമാണ് അവർ പറയുന്നത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കൈക്കലാക്കിയെന്നത് തെറ്റാണെന്നും പിതാവ് പറയുന്നു.

പോലീസ് സ്റ്റേഷനിൽ വെച്ച് ഇളയ മകനെ അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തു. അനിയനെ മർദ്ദിക്കുന്നത് കണ്ട് സഹോദരൻ സഹൽ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് നൗഷാദ് പറയുന്നത്. സംഭവത്തിൽ വെളിപ്പെടുത്തലുമായി നൗഷാദ് ഫെയ്‌സ്ബുക്കിലും പോസ്റ്റിട്ടിരുന്നു. അസ്ലമിന്റെ ഫോൺ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണുള്ളത്. പെൺകുട്ടിയെ അപമാനിക്കുന്ന തരത്തിൽ ഫോൺ കോളോ ഭീഷണിയോ അസ്ലം ചെയ്തിട്ടില്ലെന്നും ഇരുവരും തമ്മിൽ പ്രണയ ബന്ധമുണ്ടായിരുന്നുവെന്നും അവർ പറയുന്നു.

ചിലപ്പോൾ കുട്ടിയുടെ ഫോട്ടോ അസ്ലമിന്റെ ഫോണിൽ ഉണ്ടായേക്കാമെന്നും പിതാവ് പറഞ്ഞു. എന്നാൽ അസ്ലമിൻ്റെ കുടുംബത്തിൻ്റെ ആരോപണം പാടെ പോലീസ് തള്ളുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വീട്ടുകാർക്കൊപ്പം അസ്ലമിനെ വിട്ടയച്ചതായാണ് പോലീസ് പറയുന്നത്. എന്നാൽ അതിനിടെയാണ് അസ്‌ലം പെൺകുട്ടിയെയും ബന്ധുവിനെയും ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശങ്ങൾ പുറത്തുവന്നത്.

ഓഡിയോ സന്ദേശം

‘പുറത്തുവിടട്ടെ, ഉറപ്പല്ലേ, ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’ എന്നാണ് പെൺകുട്ടിയോട് അസ്ലം ഭീഷണിപ്പെടുത്തിക്കൊണ്ട് ചോദിക്കുന്നത്. ബന്ധുവിനോട് സംസാരിക്കുന്നതാണ് മറ്റൊരു ഓഡിയോ. ‘ അവളുടെ ചേച്ചി എന്തും പറയും. അവളുടെ കയ്യിൽ ഒരുപാട് പണമുണ്ട്. ഞാൻ പണം കൂട്ടിച്ചോദിക്കും. ചിലപ്പോൾ മൂന്ന് ലക്ഷമൊക്കെ ഞാൻ ചോദിക്കും. അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും’ എന്ന് പറയുന്ന ഓഡിയോയും പുറത്തുവന്നതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന പോലീസിൻ്റെ വാദം ശരിവെക്കുന്നതാണ് ഈ ഓഡിയോ സന്ദേശം.

അസ്ലമിൻ്റെ പിതാവ് നൗഷാദിൻ്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

English Summary:

The family of the girl who filed the complaint has released audio evidence regarding the death of 18-year-old Muhammad Aslam in Eriyad, Kodungallur. However, Aslam’s family alleges that he took his own life over the mental and physical harassment from police.

Follow Us