ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം

എതിരെ തെറ്റായ ദിശയിൽ വന്ന ലോറിയിൽ ഇവരുടെ കാർ ഇടിക്കുകയായിരുന്നു. ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ സ്പീഡ് ട്രാക്കിലൂടെ യൂ ടേൺ എടുത്തു വരികയായിരുന്നു ലോറി.ദേശീയപാത 66 ചേലേമ്പ്ര ഇടിമുഴക്കിലിനു സമീപം ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. കാറ് കോഴിക്കോട് ഭാഗത്തുനിന്നും ചേളാരി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു. ദേശീയ പാതയിൽ ഉണ്ടാകുന്ന അനാസ്ഥ കാരണം കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ മരിച്ചവരുടെ എണ്ണം ഇപ്പോൾ പതിനൊന്നായിരിക്കുകയാണ്.....

ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം

Accident (8)

Edited By: 

Arun Nair | Updated On: 06 Sep 2026 | 03:53 PM

കോഴിക്കോട്: രാമനാട്ടുകരക്ക് സമീപം ദേശീയപാതയിൽ വാഹനാപകടത്തിൽ വീണ്ടും രണ്ട് ജീവൻ പൊളിഞ്ഞു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് രണ്ട് ജീവൻ നഷ്ടപ്പെടുവാൻ കാരണമായത്. നിസരി ജംഗ്ഷനിൽ തെറ്റായ ദിശയിൽ വന്ന് ദേശീയപാതയിലേക്ക് കയറിയ ലോറിയിലേക്ക് കാർ ഇടിച്ച് ആണ് അപകടമുണ്ടായത്. കാറിൽ യാത്ര ചെയ്തിരുന്ന പെരുവള്ളൂർ കൂമണ്ണ പൂവത്തുമാട് കോട്ടീരി ഹാരിസ്(30,) കെ ടി ജംഷീർ 32 എന്നിവരാണ് മരിച്ചത്. കൂടാതെ കാറിൽ സഞ്ചരിച്ചിരുന്ന മുസമ്മിൽ, ഉവൈസ്, ജാബിർ എന്നിവർ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലാണ്.

ദേശീയപാത 66 ചേലേമ്പ്ര ഇടിമുഴക്കിലിനു സമീപം ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. കാറ് കോഴിക്കോട് ഭാഗത്തുനിന്നും ചേളാരി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ എതിരെ തെറ്റായ ദിശയിൽ വന്ന ലോറിയിൽ ഇവരുടെ കാർ ഇടിക്കുകയായിരുന്നു. ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ സ്പീഡ് ട്രാക്കിലൂടെ യൂ ടേൺ എടുത്തു വരികയായിരുന്നു ലോറി. അതേസമയം യുവാക്കൾ കോഴിക്കോട് ബീച്ചിൽ നിന്നും വീട്ടിലേക്ക് തിരികെ പോവുകയായിരുന്നു.

ALSO READ:‘ഇനി ഒരു ജീവൻ പോലും പൊലിയരുത്’; ദേശീയപാതകളിൽ സംയുക്ത പരിശോധനയ്ക്ക് കളക്ടറുടെ നിർദ്ദേശം

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ദേശീയ പാതയിൽ ഉണ്ടാകുന്ന അനാസ്ഥ കാരണം കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ മരിച്ചവരുടെ എണ്ണം ഇപ്പോൾ പതിനൊന്നായിരിക്കുകയാണ് . കഴിഞ്ഞദിവസം കൈപ്പമംഗലത്ത് ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽപ്പെട്ട് 8 എൻജിനീയറിങ് വിദ്യാർഥികൾ മരിച്ചിരുന്നു. ദിശ ബോർഡുകളോ മറ്റോ ഇല്ലാത്ത റോഡ് സർവീസ് റോഡിലേക്ക് തിരിയേണ്ട ഭാഗത്ത് നിർത്തിയിട്ട ലോറിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഇടിച്ചു കയറുകയായിരുന്നു.

തമിഴ്നാട്ടിൽ നിന്നും വന്ന വിദ്യാർഥികളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. കൂടാതെ കഴിഞ്ഞദിവസം തൃശ്ശൂർ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ ഒരു അജ്ഞാതന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.വെള്ളിയാഴ്ച വൈകിട്ട് 7:15ന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം സംഭവിച്ചത്. സ്പീഡ് ട്രാക്കിൽ പോകുകയായിരുന്ന വാഹനത്തിലെ ഡ്രൈവറാണ് റോഡിൽ മൃതദേഹം കിടക്കുന്നത് കണ്ടെത്തിയത്.

മൃതദേഹത്തിന്റെ തലയിലൂടെ വാഹനം കയറിയിറങ്ങി ചതഞ്ഞ നിലയിലായിരുന്നു ഉള്ളത് മൃതദേഹം കണ്ടു ഡ്രൈവർ വാഹനം നിർത്തി അത് പരിശോധിക്കുന്നതിനിടയിലും മറ്റൊരു വാഹനം വീണ്ടും ഈ മൃതദേഹത്തിന്റെ മുകളിലൂടെ പാഞ്ഞു കയറി. അതേസമയം ഈ മരിച്ച അത് ആരാണ് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത ആയിട്ടില്ല. കൂടാതെ എങ്ങനെയാണ് അപകടം സംഭവിച്ചത് എന്ന കാര്യത്തിലും ദുരൂഹത തുടരുന്നു.

ENGLISH SUMMARY

Two lives were lost again on the national highway in Ramanattukara. The negligence of the lorry driver caused the loss of two lives. The accident occurred when a car hit a lorry that was coming from the wrong direction and entered the national highway at Nisari junction. The deceased were identified as Peruvallur Koomanna Poovathumadu Kottiri Harris (30) and KT Jamsheer (32), who were travelling in the car.

Loading...
Unable to load recommendations.
Follow Us
Related Stories
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
മോശമായി നോക്കിയെന്ന് പെൺകുട്ടി പരാതി നൽകിയ മധ്യവയസ്കൻ വീട്ടിൽ മരിച്ച നിലയിൽ; തലയിലും മുഖത്തും മുറിവേറ്റ പാട്
Onam Bumper 2026: ഓണം ബമ്പര്‍ അടിക്കാന്‍ ഏത് ജില്ലയില്‍ നിന്ന് ടിക്കറ്റെടുക്കണം? പരീക്ഷിച്ചാലോ…
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
മഞ്ഞൾപ്പൊടി ശുദ്ധമാണോ എന്ന് എങ്ങനെ നോക്കാം?
ഓഫ് റോഡ് കിം​ഗ്! വമ്പൻ തിരിച്ചുവരവുമായി പജെറോ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി