Onam 2026 Moolam Day: ഇന്ന് മൂലം നാള്‍; ചതുരാകൃതിയില്‍ വേണം പൂക്കളം, ആഘോഷങ്ങള്‍ കെങ്കേമമാക്കാം
How to Make a Square Pookalam on Moolam Day August 23: പുലികളി അല്ലെങ്കില്‍ കടുവ കളിക്ക് തുടക്കം കുറിക്കുന്നത് മൂലം നാളിലാണ്. ഏകദേശം 200 വര്‍ഷത്തെ പഴക്കമുള്ള കലാരൂപമാണ് പുലികളി. കടുവയുടെ രൂപം സ്വന്തം ശരീരത്തില്‍ വരച്ചാണ് കലാകാരന്മാര്‍ പ്രകടനം കാഴ്ചവെക്കുന്നത്. ശരീരത്തില്‍ കടുവയുടെ രൂപം വരച്ച് മുഖത്ത് മുഖംമൂടി ധരിച്ച് വാദ്യമേളങ്ങള്‍ക്ക് അനുസരിച്ച് നൃത്തം വെക്കുന്നതാണ് രീതി.
ഇന്ന് മൂലം, ഓണാഘോഷങ്ങള്‍ അങ്ങനെ അവസാനിക്കാറായിരിക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 11 ദിവസമാണ് കേരളത്തില്‍ ഓണാഘോഷങ്ങള്‍ നടക്കുന്നത്. രണ്ട് ദിവസം ചോതി നക്ഷത്രം വന്നതാണ് ഇതിന് കാരണം. ചിങ്ങത്തിന് മുമ്പേ എത്തിയ അത്തം മലയാളികള്‍ക്ക് വലിയ പ്രതീക്ഷ സമ്മാനിച്ചാണ് കടന്നുവന്നത്, മഴ മാറിനിന്നതും അനുഗ്രഹമായി. മൂലം നാളോടെയാണ് കേരളത്തിലെ ഓണാഘോഷങ്ങള്‍ക്ക് നിറം ലഭിക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളും ഘോഷയാത്രയുമെല്ലാം മൂലം നാളോടെ കാണാം.
പുലികളി അല്ലെങ്കില്‍ കടുവ കളിക്ക് തുടക്കം കുറിക്കുന്നത് മൂലം നാളിലാണ്. ഏകദേശം 200 വര്‍ഷത്തെ പഴക്കമുള്ള കലാരൂപമാണ് പുലികളി. കടുവയുടെ രൂപം സ്വന്തം ശരീരത്തില്‍ വരച്ചാണ് കലാകാരന്മാര്‍ പ്രകടനം കാഴ്ചവെക്കുന്നത്. ശരീരത്തില്‍ കടുവയുടെ രൂപം വരച്ച് മുഖത്ത് മുഖംമൂടി ധരിച്ച് വാദ്യമേളങ്ങള്‍ക്ക് അനുസരിച്ച് നൃത്തം വെക്കുന്നതാണ് രീതി.
ഉടുക്ക്, തകില്‍ എന്നീ വാദ്യോപകരണങ്ങളാണ് പുലികളിക്ക് ഉപയോഗിക്കുന്നത്. പുലികളെ കൂടാതെ വേട്ടക്കാരനും കാണികള്‍ക്ക് കൗതുകമേകാന്‍ ഉണ്ടാകും. കടും മഞ്ഞ നിറം, കറുപ്പ് എന്നീ നിറങ്ങളാണ് കടുവയുടെ രൂപത്തിനായി സാധാരണയായി തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ഇവയ്ക്ക് പുറമെ മറ്റ് നിറങ്ങളും ഉപയോഗിക്കുന്നവരുണ്ട്. വര്‍ഷങ്ങള്‍ നീണ്ട പരിശീലത്തിനൊടുവിലാണ് കലാകാരന്മാര്‍ പുലികളിക്കെത്തുന്നത്.
മൂലം നാളിലെ പൂക്കളം
ആഘോഷങ്ങള്‍ക്ക് പൂര്‍ണത വരുമ്പോള്‍ പൂക്കളത്തിലും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതുവരെ ഇട്ട പൂക്കളമല്ല മൂലം നാളില്‍ ഒരുക്കേണ്ടത്. പൂക്കളത്തിന്റെ വലിപ്പത്തിലും പൂക്കളുടെ എണ്ണത്തിലുമെല്ലാം ഈ വ്യത്യാസമുണ്ടാകും. ചതുരാകൃതിയില്‍ വേണം മൂലം നാളില്‍ പൂക്കളം തീര്‍ക്കാന്‍. നാലുദിക്കുകളിലേക്ക് ഈര്‍ക്കില്‍ കുത്തി നിര്‍ത്തി പൂവെച്ച് അലങ്കരിക്കുന്ന രീതിയും സാധാരണയായി കാണാറുണ്ട്.
വാടാര്‍മല്ലി, തുമ്പ, മുല്ലപ്പൂ, വെള്ള നിറത്തിലുള്ള മറ്റ് പൂക്കള്‍, മഞ്ഞ കോളാമ്പി തുടങ്ങിയ പൂക്കളാണ് ഇന്നേദിവസം പൂക്കളം തീര്‍ക്കാനായി ഉപയോഗിക്കേണ്ടത്. മൂലത്തിന് ശേഷം ഏത് ആകൃതിയിലും വലിപ്പത്തിലും വേണമെങ്കില്‍ പൂക്കളം ഒരുക്കാം. തിരുവോണമാകുമ്പോഴേക്ക് പൂക്കളത്തിന്റെ വലിപ്പം കൂടും.
Also Read: Onam 2026: മൂലം നാളിൽ അടിമുടി മാറ്റം! പൂക്കളം ഒരുക്കേണ്ടത് ഇങ്ങനെ
പൂവില ഉയരുന്നു
പണ്ടെല്ലാം പൂക്കളം തീര്‍ക്കാനുള്ള പൂക്കളം പാടത്തും പറമ്പിലും പോയി പറിക്കുന്നതായിരുന്നു മലയാളികളുടെ ശീലം. എന്നാല്‍ ഇന്ന് കഥയാകെ മാറി, പൂക്കളത്തിന് വേണ്ട പൂക്കളെല്ലാം കടയില്‍ നിന്ന് വാങ്ങിക്കുന്നത് കൊണ്ടുതന്നെ വിലക്കയറ്റം മലയാളികളെ സാരമായി ബാധിക്കുന്നു. ഓണക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പൂവില കുതിച്ചുയരുകയാണ്. തമിഴ്‌നാട്ടിലെയും മറ്റ് സംസ്ഥാനങ്ങളിലെയും പൂ ഉത്പാദനം കുറഞ്ഞതാണ് വില വര്‍ധനവിന് കാരണമാകുന്നത്.
കിലോയ്ക്ക് 100 രൂപ മുതല്‍ 1600 രൂപ വരെയാണ് ഓരോ പൂവിനും നിലവില്‍ ഈടാക്കുന്നത്. സ്‌കൂള്‍, കോളേജ്, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെയെല്ലാം ഓണാഘോഷങ്ങള്‍ പൂവില ഇരട്ടിയാകുന്നതിന് കാരണമായി. മുല്ലപ്പൂ, അരളി, ജമന്തി, വാടാര്‍മല്ലി, റോസ് തുടങ്ങിയ പൂക്കളുടെ വിലയാണ് റെക്കോഡ് വേഗത്തില്‍ കുതിക്കുന്നത്. തിരുവോണത്തിന് മുമ്പ് തന്നെ പുത്തന്‍ നിരക്കുകളിലേക്ക് പൂക്കള്‍ കടക്കുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
English Summary
August 23, 2026 marks Moolam Day in the Onam celebrations. A square-shaped Pookalam is traditionally prepared on this day. Moolam has a special place in Kerala’s Onam traditions and celebrations. Know the significance and customs associated with Moolam Day.