Onam 2026 Pooradam Day: വന്നല്ലോ വന്നല്ലോ പൂരാടം വന്നല്ലോ…ഇന്ന് പൂരാടം; മാവേലിയെ കാത്ത് കേരളം

How To Make Pooradam Day Pookalam 2026: പഴമയൊട്ടും ചോരാതെ എന്നാല്‍ പുതിയ തലമുറയുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് മലയാളികള്‍ ഓരോ വര്‍ഷവും ഓണം ആഘോഷിക്കാറുള്ളത്. എന്നാല്‍ പണ്ടുകാലത്തുണ്ടായിരുന്ന പല ആചാരങ്ങളും അനുഷ്ഠാനങ്ങളും നമ്മള്‍ മറന്നു. ഓണത്തോടനുബന്ധിച്ചുള്ള ഓരോ ദിവസങ്ങളിലും വ്യത്യസ്ത രീതിയിലുള്ള ആചാരങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്.

Onam 2026 Pooradam Day: വന്നല്ലോ വന്നല്ലോ പൂരാടം വന്നല്ലോ...ഇന്ന് പൂരാടം; മാവേലിയെ കാത്ത് കേരളം

പൂക്കളം

Published: 

24 Aug 2026 | 06:11 AM

പൊന്നോണനാളുകളെണ്ണി കഴിഞ്ഞ മലയാളികളിലേക്ക് ഇതാ പൂരാടം നാള്‍ വന്നെത്തിയിരിക്കുന്നു. തിരുവോണത്തിന് ഇനി വെറും രണ്ടുനാളുകളുടെ കാത്തിരിപ്പ് മാത്രം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി മാവേലിക്കായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. ഉത്രാടം ദിനത്തോടെ സദ്യയ്ക്കും മറ്റുമുള്ള അവസാനഘട്ട ഓട്ടത്തിലേക്ക് മലയാളികള്‍ കടക്കും. ഓരോ ഓണക്കാലവും ഒട്ടേറെ ഓര്‍മ്മകളും അനുഭവങ്ങളും സമ്മാനിച്ചാണ് കടന്നുപോകുന്നത്. ഈ ദിവസങ്ങളില്‍ മലയാളികള്‍ അറിഞ്ഞിരിക്കേണ്ടതും പഠിച്ചിരിക്കേണ്ടതുമായ ഒട്ടേറെ കാര്യങ്ങളുണ്ട്.

പഴമയൊട്ടും ചോരാതെ എന്നാല്‍ പുതിയ തലമുറയുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് മലയാളികള്‍ ഓരോ വര്‍ഷവും ഓണം ആഘോഷിക്കാറുള്ളത്. എന്നാല്‍ പണ്ടുകാലത്തുണ്ടായിരുന്ന പല ആചാരങ്ങളും അനുഷ്ഠാനങ്ങളും നമ്മള്‍ മറന്നു. ഓണത്തോടനുബന്ധിച്ചുള്ള ഓരോ ദിവസങ്ങളിലും വ്യത്യസ്ത രീതിയിലുള്ള ആചാരങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്. സംസ്ഥാനത്തിന്റെ ചിലയിടങ്ങളില്‍ അതെല്ലാം ഇന്നും നിലനില്‍ക്കുന്നുണ്ടെങ്കിലും, ഭൂരിഭാഗം പേരും അവയെല്ലാം മറന്നു.

ഓണത്തിലെ പൂരാടം

ഈ പൂരാടം ദിനത്തിനും ഒട്ടേറെ പ്രത്യേകതകളുണ്ട്, ഇന്നത്തെ ദിവസം ഓരോ വീട്ടിലും ചെയ്യേണ്ടതായിട്ടുള്ള കാര്യങ്ങളുമുണ്ട്. അവ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. പൂക്കളം ഒരുക്കുന്നതിലും പൂപറിക്കുന്നതിലും ഉള്‍പ്പെടെ ഈ പ്രത്യേകതകള്‍ കാണാനാകും. എന്നാല്‍ പൂരാടത്തില്‍ മാത്രമല്ല, അത്തം മുതല്‍ തിരുവോണം വരെയുള്ള എല്ലാ ദിവസങ്ങളിലും പ്രത്യേക ചിട്ടവട്ടത്തോടെ തന്നെയാണ് പൂക്കളമൊരുക്കേണ്ടത്.

ചിങ്ങമാസത്തിലെ പൂരാടം ദിനത്തിന് പ്രത്യേകതകള്‍ ഒരുപാടുണ്ട്. ഈ ദിവസത്തോടെയാണ് ഓണത്തിരക്കുകള്‍ തുടങ്ങുന്നത്. ഓണാഘോഷത്തിനായുള്ള വിഭവങ്ങള്‍ ഒരുക്കുന്ന തിരക്കിലേക്ക് ഇന്നത്തോടെ മലയാളികള്‍ പ്രവേശിക്കും. ഓണം ആഘോഷിക്കാനുള്ള എല്ലാ വിഭവങ്ങളും ഒരുക്കുക എന്നതല്ല രീതി, മറിച്ച് തെക്കന്‍ ജില്ലകളിലെല്ലാം പലതരത്തിലുള്ള ഉപ്പേരികള്‍ ഇന്നേദിവസം ഉണ്ടാക്കാറുണ്ട്. വടക്കന്‍ ജില്ലക്കാര്‍ക്ക് അത്തരമൊരു പതിവില്ല.

Also Read: Pooradam Day Wishes: പൂക്കളവും ഐശ്വര്യവും നിറയുന്ന പൂരാട പുലരി; ഏവർക്കും പൂരാട ദിനാശംസകൾ!

കേരളത്തിന്റെ കാര്‍ഷികോത്സവം എന്നൊരു പ്രത്യേകത കൂടിയുണ്ട് ഓണത്തിന്. പണ്ടുകാലത്തെല്ലാം പൂരാടം ദിനത്തിലാമ് വിളവെടുപ്പ് നടന്നിരുന്നത്. വീടെല്ലാം വൃത്തിയാക്കി, മഹാബലി തമ്പുരാനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും. ഈ ദിവസത്തില്‍ കുട്ടികളെ പൊതുവേ പൂരാടം ഉണ്ണികള്‍ എന്നാണ് വിളിക്കുന്നത്.

പൂരാടം ദിനത്തിലെ പൂക്കളം

പൂരാടം ദിനത്തിലെ പൂക്കളത്തിന് എട്ട് വളയങ്ങളുണ്ടാകും. ഈ ദിവസത്തിലാണ് പൂക്കളത്തില്‍ മണ്‍ചിരാതുകള്‍ തെളിയിക്കുന്നത്. കാക്കപ്പൂവ്, ചെമ്പരത്തി, തെച്ചിപ്പൂവ്, കൊങ്ങിണിപ്പൂവ് തുടങ്ങിയ പൂക്കള്‍ ഉപയോഗിച്ച് വേണം പൂക്കളം. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് പൂരാടത്തിലേക്ക് എത്തുമ്പോഴേക്കും പൂക്കളത്തിന്റെ വലിപ്പം കൂടിയിട്ടുണ്ടാകും.

പൂരാടം ദിനത്തിലാണ് പൂക്കളത്തിന് നടുക്ക് തൃക്കാക്കരയപ്പനെ ഉണ്ടാക്കിവെക്കുന്നത്. ചാണകം മെഴുകി, അരിമാവില്‍ കോലം വരച്ച്, പലകയിട്ട് തൃക്കാക്കരയപ്പനെ വെക്കും. അപ്പനും മക്കളുമാണ് ഇതെന്നാണ് വിശ്വാസം. അരിമാവ് കൊണ്ട് ഇവരെയും അണയണം. മൂന്നുനേരം ഇവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതും മലയാളികളുടെ രീതിയാണ്.

English Summary

Pooradam Day, observed on August 24 during Onam 2026, marks an important stage in the preparations to welcome Maveli. From beautiful Pookalam designs to traditional arrangements, Kerala homes begin special preparations as Thiruvonam draws closer.

Loading...
Unable to load recommendations.
Follow Us
Related Stories
Onam Celebration: അനന്തപുരിയിൽ ഓണവസന്തം: സംസ്ഥാനതല ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം, ഉദ്ഘാടനം വൈകിട്ട്
Onam 2026: തിരുവനന്തപുരത്ത് ഇന്ന് മുതല്‍ ഗതാഗതനിയന്ത്രണം; ഓണാഘോഷം പൊടിപൊടിക്കും
Kerala Weather Update: പൂരാടത്തിൽ പൂരം മഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്; മുന്നറിയിപ്പ് ഇവിടെയെല്ലാം
Vehicle Modification : ഫൈൻ അടയ്ക്കാൻ ലോൺ വേണ്ടിവരും! വാഹന മോഡിഫിക്കേഷന് ഹൈക്കോടതിയുടെ പൂട്ട്, ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴയിടാൻ നിർദേശം
Muvattupuzha District Formation : പുതിയ ജില്ലയായി മൂവാറ്റുപുഴ പരി​ഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ, ഡീ ലിമിറ്റേഷൻ കമ്മീഷൻ വരും
Kerala Lottery Result: ഒരു കോടിയുടെ ‘ഓണക്കോടി’യുമായി സമൃദ്ധിയെത്തി; ഇന്നത്തെ ലോട്ടറി ഫലം
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം