AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Pooradam Day Wishes: പൂക്കളവും ഐശ്വര്യവും നിറയുന്ന പൂരാട പുലരി; ഏവർക്കും പൂരാട ദിനാശംസകൾ!

Onam Pooradam Day Wishes 2026:‍‍ ഓണച്ചന്തകളുടെ തിരക്കും, വീട്ടുമുറ്റത്ത് അണിഞ്ഞൊരുങ്ങുന്ന വലിയ പൂക്കളങ്ങളും, വീടുകളിൽ നിന്ന് ഉയർന്നുകേൾക്കുന്ന ആർപ്പോ വിളികളും ഈ ദിനത്തെ കൂടുതൽ മനോഹരമാക്കുന്നു. തിരുവോണസദ്യയ്ക്കുള്ള അവസാനവട്ട ഒരുക്കങ്ങളിലേക്ക് ഓരോ മലയാളിയും കടക്കുന്ന നിമിഷമാണിത്. തൊടിയിൽ നിന്ന് പറിച്ചെടുത്ത തുമ്പയും തെച്ചിയും മുക്കുറ്റിയും തൊടിയിലെ കാട്ടുപൂക്കളും കൊണ്ട് മുറ്റം നിറഞ്ഞ് നിൽക്കുന്ന പൂക്കളമൊരുക്കുന്ന ദിവസമാണ് പൂരാടം.

Pooradam Day Wishes: പൂക്കളവും ഐശ്വര്യവും നിറയുന്ന പൂരാട പുലരി; ഏവർക്കും പൂരാട ദിനാശംസകൾ!
Pooradam Day Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 23 Aug 2026 | 06:38 PM

കേരളത്തിൻ്റെ നാനാ ഭാ​ഗങ്ങളും ഓണ ലഹരിയിലേക്ക് പൂർണ്ണമായി അമർന്നു കഴിഞ്ഞിരിക്കുന്നു. മാവേലി തമ്പുരാന്റെ വരവിന് ഇനി ഒരേയൊരു നാൾ മാത്രം ബാക്കി നിൽക്കെ, പൊന്നോണത്തെ വരവേൽക്കാൻ വീണ്ടുമൊരു പൂരാട പുലരി കൂടി എത്തിച്ചേർന്നിരിക്കുന്നു. ഓണച്ചന്തകളുടെ തിരക്കും, വീട്ടുമുറ്റത്ത് അണിഞ്ഞൊരുങ്ങുന്ന വലിയ പൂക്കളങ്ങളും, വീടുകളിൽ നിന്ന് ഉയർന്നുകേൾക്കുന്ന ആർപ്പോ വിളികളും ഈ ദിനത്തെ കൂടുതൽ മനോഹരമാക്കുന്നു. തിരുവോണസദ്യയ്ക്കുള്ള അവസാനവട്ട ഒരുക്കങ്ങളിലേക്ക് ഓരോ മലയാളിയും കടക്കുന്ന നിമിഷമാണിത്.

തൊടിയിൽ നിന്ന് പറിച്ചെടുത്ത തുമ്പയും തെച്ചിയും മുക്കുറ്റിയും തൊടിയിലെ കാട്ടുപൂക്കളും കൊണ്ട് മുറ്റം നിറഞ്ഞ് നിൽക്കുന്ന പൂക്കളമൊരുക്കുന്ന ദിവസമാണ് പൂരാടം. അത്തം തുടങ്ങി എട്ടാം നാളാണ്, പൂരാടം നക്ഷത്രം വന്നെത്തുന്നത്. ഇക്കൊല്ലത്തെ പൂരാടം നക്ഷത്ര ദിവസം ഓ​ഗസ്റ്റ് 23 തിങ്കളാഴ്ച്ചയാണ്. ഓണാഘോഷത്തിനുള്ള വിഭവങ്ങൾ തരപ്പെടുത്തുന്ന തിരക്കിലാണ് പൂരാട ദിനത്തിൽ മലയാളികൾ. ഏകദേശം ഒരുക്കങ്ങളെല്ലാം ഈ ദിനത്തോടെ പൂർത്തിയാക്കും. വീടെല്ലാം വൃത്തിയാക്കി മഹാബലിയെയും വാമനനെയും വരവേൽക്കാൻ ഒരുങ്ങുന്നത് അന്നേദിവസമാണ്.

ALSO READ: പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസകള്‍ കൈമാറാം; സ്‌നേഹം പരക്കെട്ട, സമൃദ്ധി നിറയട്ടെ

ഈ ദിനത്തിൽ മറ്റൊരു കൗതുകകരമായ പ്രത്യേകത എന്തെന്നാൽ, പൂരാടം ഉണ്ണികളെന്ന പേരിലാണ് പണ്ടുകാലത്ത് കുട്ടികൾ അറിയപ്പെടുന്നത്. ഇന്ന് അത്തരം വാക്കുകളൊന്നും കേൾക്കാറില്ലെങ്കിലും പഴമക്കാരോട് ചോദിച്ചാൽ അവർക്ക് പരിചയമുണ്ടാകും. പൂക്കളത്തിൽ മൺചിരാതുകൾ തെളിയിക്കുന്നതും പൂരാടം ദിവസമാണ്. പൂരാടം ദിനത്തിൽ പൂക്കളത്തിന്റെ നിര എട്ടായി ഉയരും. കാക്കപ്പൂവ്, ചെമ്പരത്തികൾ, തെച്ചിപ്പൂവ്, കൊങ്ങിണിപ്പൂവ് തുടങ്ങിയവയായിരുന്നു പണ്ടത്തെ താരങ്ങൾ. എന്നാൽ ഇന്ന് വിപണികളിൽ നിന്ന് വിലകൂടിയ പൂക്കളാണ് പൂക്കളത്തിന് വാങ്ങികൂട്ടുന്നത്.

കൂടുതൽ മനോഹരമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു വലിയ പൂക്കളമായിരിക്കും പൂരാട ദിവസം ഒരുക്കുന്നത്. പൂക്കളമിടുമ്പോഴും മറ്റ് തിരക്കുകളിൽ ഏർപ്പെടുമ്പോഴും പ്രിയപ്പെട്ടവർക്ക് പൂരാട ദിനാശംസകൾ നേരാൻ മറക്കരുത്. ഇക്കൊല്ലത്തെ പൂരാട ദിവസം പ്രിയപ്പെട്ടവർക്ക് നൽകാനും നിങ്ങളുടെ വാട്സ്ആപ്പ്, ഇൻസ്റ്റ​ഗ്രാം പ്ലാറ്റ്ഫോമുകളിൽ സ്റ്റോറികളിൽ നിറയ്ക്കാനും പറ്റിയ സന്ദേശങ്ങളും ആശംസകളും നോക്കാം.

പൂരാട ദിനാശംസകൾ

  • തുമ്പപ്പൂവും ഓണത്തപ്പനും പൂത്തുമ്പിയും ഒരുങ്ങി…. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണത്തെ വരവേൽക്കാൻ.. പൂരാട ദിനാശംസകൾ
  • പൂരാടത്തിന്റെ പൂക്കളെ പോലെ, നിങ്ങളുടെ ജീവിതത്തിലും സന്തോഷവും സ്നേഹവും വിരിയട്ടെ, പൂരാട ദിനാശംസകൾ
  • മഹാബലിയുടെ അനുഗ്രഹത്താൽ നിങ്ങളുടെ കുടുംബത്തിൽ ഐശ്വര്യവും സമാധാനവും സമൃദ്ധിയും നിറയട്ടെ, പൂരാട ആശംസകൾ
  • നിങ്ങൾക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ പൂരാടം ആശംസകൾ!
  • പൂരാട പുലരിയിൽ വിരിയാൻ നിൽക്കുന്ന പൂപോലെ മനോഹരമാകട്ടെ വരും നാളുകൾ, പൂരാട ആശംസകൾ
  • പൂരാടം ഉണ്ണികൾക്കായി ഒരു ദിനം… കുട്ടികൾക്ക് പൂരാട ആശംസകൾ

English Summary:

Thiruvonam approaches on August 26, 2026. In this festival season sharing warm greetings with family, friends, and colleagues across WhatsApp, Instagram, and Facebook is a cherished tradition.

Follow Us