AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Onam 2026: മൂന്നാം ഓണം ഇങ്ങെത്തി; പഴഞ്ചോറും കറികളും കൂട്ടിയൊരു പിടിപിടിക്കാം…

Third Onam 2026 Date, Significance and Specialities You Should Know: ഓണാഘോഷങ്ങളുടെ ഭാഗമായി അത്തം മുതല്‍ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളിലാണ് മലയാളികള്‍ വിവിധതരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഈ ദിവസങ്ങളിലെല്ലാം തന്നെ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കാനും അവര്‍ ശ്രമിക്കുന്നു. എന്നാല്‍ തിരുവോണം കഴിയുന്നതോടെ ഓണാഘോഷങ്ങള്‍ അവസാനിക്കുന്നില്ല.

Onam 2026: മൂന്നാം ഓണം ഇങ്ങെത്തി; പഴഞ്ചോറും കറികളും കൂട്ടിയൊരു പിടിപിടിക്കാം…
പൂക്കളം Image Credit source: PTI
Shiji M K
Shiji M K | Published: 26 Aug 2026 | 06:38 PM

കാണം വിറ്റും ഓണം ഉണ്ണണം…ഈ ചൊല്ല് കേട്ടിട്ടില്ലേ നിങ്ങള്‍? എന്തെല്ലാം കഷ്ടപ്പാടും ദുരിതങ്ങളും ഉണ്ടായാലും ഓണത്തിന് സദ്യയൊരുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തുകയാണ് ഇതുവഴി. പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ചിരുന്ന കാലത്ത് വര്‍ഷത്തിലൊരിക്കല്‍ വന്നെത്തുന്ന ഓണം സമ്മാനിച്ചിരുന്ന ആശ്വാസം തെല്ലൊന്നുമല്ല. ഒരുപക്ഷെ അന്നായിരിക്കാം പഴമക്കാര്‍ വയറുനിറച്ച് ഭക്ഷണം കഴിച്ചിട്ടുണ്ടായിരിക്കുക.

ഓണത്തെ കുറിച്ച് പലതരത്തിലുള്ള ഐതിഹ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയം മഹാബലിയുമായി ബന്ധപ്പെട്ടതാണ്. മഹാബലിയായിരുന്നു കേരളം ഭരിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് നാട്ടില്‍ കള്ളവും ചതിയുമില്ലാതെ ആളുകള്‍ ജീവിച്ചു. ഇതുകണ്ട് അസൂയപൂണ്ട ദേവന്മാര്‍ മഹാവിഷ്ണുവിനോട് പരാതി പറഞ്ഞു. അങ്ങനെ മഹാബലിയോട് മൂന്നടി മണ്ണ് ചോദിച്ച് വാമനന്‍ ഭൂമിയിലെത്തുകയും അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയുമായിരുന്നു. എല്ലാ വര്‍ഷവും തന്റെ പ്രജകളെ കാണാന്‍ മഹാബലി എത്തുന്ന ദിനമാണ് ഓണമായി ആഘോഷിക്കുന്നത്.

ഓണാഘോഷങ്ങളുടെ ഭാഗമായി അത്തം മുതല്‍ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളിലാണ് മലയാളികള്‍ വിവിധതരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഈ ദിവസങ്ങളിലെല്ലാം തന്നെ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കാനും അവര്‍ ശ്രമിക്കുന്നു. എന്നാല്‍ തിരുവോണം കഴിയുന്നതോടെ ഓണാഘോഷങ്ങള്‍ അവസാനിക്കുന്നില്ല, മൂന്നാം ഓണാം, നാലാം ഓണം എന്നിങ്ങനെ പറഞ്ഞ് ആഘോഷങ്ങള്‍ നീളുന്നു.

എന്താണ് മൂന്നാം ഓണം?

തിരുവോണം കഴിഞ്ഞ പിറ്റേദിവസമാണ് മൂന്നാം ഓണം. തിരുവോണം കഴിഞ്ഞ് ബന്ധുവീടുകളിലേക്കെല്ലാം വിരുന്ന് പോകുന്ന ദിവസം കൂടിയാണിത്. ഇന്നേദിവസത്തെ ഭക്ഷണക്രമത്തിലും ഏറെ പ്രത്യേകതകളുണ്ട്. തിരുവോണത്തിന് ഉണ്ടാക്കിയ എരിശേരി, കാളന്‍, ഓലന്‍, തോരന്‍, കിച്ചടി, പച്ചടി, സാമ്പാര്‍ തുടങ്ങി എല്ലാതും അവിട്ടം ദിനത്തിലേക്കും ബാക്കിയുണ്ടാകും. പഴയ കറികളെല്ലാം കൂട്ടി ആഹാരം കഴിക്കുന്നതിനാല്‍ തന്നെ, ഈ ദിവസത്തിന് ഇങ്ങനെയും ഒരു പ്രത്യേകതയുണ്ട്. ബന്ധുക്കളെ സന്ദര്‍ശിക്കുക, കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുക, ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുക തുടങ്ങിയവ മൂന്നാം ഓണത്തിലും തുടരാറുണ്ട്. മൂന്നാം ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങളിലും ആഘോഷങ്ങളിലും പ്രദേശത്തിനും കുടുംബത്തിനും അനുസരിച്ച് വ്യത്യാസങ്ങളുണ്ടാകാം.

Also Read: Happy Onam 2026: പൂവിളി പൂവിളി പൊന്നോണമായി…. പൊന്നോണപ്പുലരിയിൽ ഉണർന്ന് കേരളം; നാടെങ്ങും തിരുവോണ ലഹരിയിൽ

നാലാം ഓണം

2026 ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് നാലാം ഓണം. കേരളത്തിലെ നാല് ദിവസത്തെ ഔദ്യോഗിക ഓണം അവധിയിലെ അവസാന ദിവസമാണിത്. മൂന്നാം ഓണത്തിന് പിന്നാലെ എത്തുന്ന നാലാം ഓണം ഓണാഘോഷങ്ങളുടെ സമാപനഘട്ടമായാണ് പൊതുവെ കാണുന്നത്. വിവിധ പ്രദേശങ്ങളിലും കുടുംബങ്ങളിലും നാലാം ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ വ്യത്യാസങ്ങളുണ്ടാകാം.

എന്തുകൊണ്ടാണ് നാല് ദിവസങ്ങള്‍?

പരമ്പരാഗതമായി അത്തം മുതല്‍ തിരുവോണം വരെ 10 ദിവസത്തെ ആഘോഷമാണ് ഓണം. എന്നാല്‍ ഒന്നാം ഓണം, തിരുവോണം, മൂന്നാം ഓണം, നാലാം ഓണം എന്നിങ്ങനെ പറയുന്നത് കേരളത്തിലെ നാല് ദിവസത്തെ ഔദ്യോഗിക അവധി കാലയളവിനെയാണ് സൂചിപ്പിക്കുന്നത്. തിരുവോണത്തോടെ ഒരിക്കലും മലയാളികളുടെ ആഘോഷങ്ങള്‍ കഴിയുന്നില്ല.

English Summary

Third Onam 2026 will be observed on August 27, Thursday. It is part of the four-day official Onam holiday period in Kerala. Know the significance, traditions and specialities associated with Third Onam.

Follow Us