AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam Bumper 2026: ഓണം ബമ്പര്‍ സമ്മാനത്തുക ഉയര്‍ത്തി; 30 കോടി നേടാന്‍ അവസരം

Onam Bumper Lottery 2026 Offers Rs 30 Crore First Prize; Here's the New Prize Structure: സമ്മാനത്തുകയില്‍ വര്‍ധനവ് വരുത്തുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്കുയര്‍ത്താന്‍ നിലവില്‍ ലോട്ടറി വകുപ്പ് തീരുമാനിച്ചിട്ടില്ല. മുന്‍ വര്‍ഷത്തേത് പോലെ 500 രൂപയായിരിക്കും ലോട്ടറി ടിക്കറ്റ് നിരക്ക്. 500 രൂപയില്‍ ടിക്കറ്റ് വില 357.1 രൂപയും ശേഷിക്കുന്ന തുക നികുതിയുമാണ്. ഓരോ ടിക്കറ്റിനും 40 ശതമാനമാണ് സംസ്ഥാനം കേന്ദ്രത്തിന് നികുതി നല്‍കേണ്ടത്.

Onam Bumper 2026: ഓണം ബമ്പര്‍ സമ്മാനത്തുക ഉയര്‍ത്തി; 30 കോടി നേടാന്‍ അവസരം
ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റ്‌ Image Credit source: Social Media
Shiji M K
Shiji M K | Published: 08 Jul 2026 | 01:31 PM

ഓണം ബമ്പര്‍ ലോട്ടറി എടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ബമ്പര്‍ സമ്മാനത്തില്‍ വന്‍ വര്‍ധനവ്, 25 കോടി പഴങ്കഥ, 30 കോടി സമ്മാനവുമായി ജൂലൈ 17ന് ഓണം ബമ്പര്‍ വിപണിയിലെത്തും. മുഖ്യമന്ത്രി വിഡി സതീശന്‍ ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം നിര്‍വഹിക്കും. സമ്മാനത്തുക ഉയരുന്നുണ്ടെങ്കിലും ഓണം ബമ്പര്‍ ടിക്കറ്റ് വിലയില്‍ മാറ്റമുണ്ടാകില്ലെന്നാണ് വിവരം.

ഓണം ബമ്പര്‍ ഭാഗ്യക്കുറി

ഇന്ത്യയില്‍ ലോട്ടറി സമ്മാനമായി ഏറ്റവും ഉയര്‍ന്ന തുക നല്‍കുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ വര്‍ഷം വരെ 25 കോടി രൂപ ഒന്നാം സമ്മാനമായി വിപണിയിലെത്തിയിരുന്ന ഓണം ബമ്പര്‍ 30 കോടിയിലേക്ക് ഉയരുന്നതോടെ ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് സംഭവിക്കാനിടയുണ്ട്.

90 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലെത്തിക്കാന്‍ ലോട്ടറി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഡിമാന്‍ഡ് അനുസരിച്ച് ടിക്കറ്റ് പ്രിന്റിങില്‍ മാറ്റം വരുത്തുമെന്ന് അധികൃതര്‍ പറയുന്നു.

സീരീസുകള്‍ പത്ത്

പത്ത് പരമ്പരകളിലായാണ് ഓണം ബമ്പര്‍ 2026 ലോട്ടറി വിപണിയിലെത്തുക. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിവയാണവ. ഓണം ബമ്പറിന്റെ സമ്മാനഘടന വിശദമായി നോക്കാം.

ഓണം ബമ്പര്‍ ലോട്ടറി 2026 സമ്മാനഘടന

  1. ഒന്നാം സമ്മാനം- 30 കോടി രൂപ
  2. രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
  3. മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
  4. നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
  5. അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
  6. ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
  7. ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
  8. എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
  9. ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
  10. സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്

Also Read: Monsoon Bumper Lottery 2026: മണ്‍സൂണ്‍ ബമ്പര്‍ രണ്ടാം സമ്മാനക്കാരും ഏജന്റ് കമ്മീഷന്‍ കൊടുക്കണം; പിന്നെ ഇത്രയേ കിട്ടൂ

ഓണം ബമ്പര്‍ ടിക്കറ്റ് വില

സമ്മാനത്തുകയില്‍ വര്‍ധനവ് വരുത്തുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്കുയര്‍ത്താന്‍ നിലവില്‍ ലോട്ടറി വകുപ്പ് തീരുമാനിച്ചിട്ടില്ല. മുന്‍ വര്‍ഷത്തേത് പോലെ 500 രൂപയായിരിക്കും ലോട്ടറി ടിക്കറ്റ് നിരക്ക്. 500 രൂപയില്‍ ടിക്കറ്റ് വില 357.1 രൂപയും ശേഷിക്കുന്ന തുക നികുതിയുമാണ്. ഓരോ ടിക്കറ്റിനും 40 ശതമാനമാണ് സംസ്ഥാനം കേന്ദ്രത്തിന് നികുതി നല്‍കേണ്ടത്.

നറുക്കെടുപ്പ് എന്ന് നടക്കും?

സെപ്റ്റംബര്‍ 26നാണ് ഓണം ബമ്പര്‍ ലോട്ടറി 2026 ന്റെ നറുക്കെടുപ്പ് ലോട്ടറി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ തീയതിയില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ നറുക്കെടുപ്പ് തീയതി മാറ്റിയ ചരിത്രമുണ്ട്. തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാകും നറുക്കെടുപ്പ്. ലൈസന്‍സുള്ള ഏജന്റുമാരില്‍ നിന്നുതന്നെ എല്ലാവരും ടിക്കറ്റുകള്‍ വാങ്ങിക്കണമെന്ന് ലോട്ടറി വകുപ്പ് നിര്‍ദേശിക്കുന്നു. സമൂഹമാധ്യമങ്ങളും വെബ്‌സൈറ്റുകളും വഴി ടിക്കറ്റ് വില്‍പന നടക്കുന്നില്ല.

മണ്‍സൂണ്‍ ബമ്പര്‍ 2026

10 കോടി ഒന്നാം സമ്മാനവുമായി വിപണിയിലെത്തിയ മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ നടക്കും. ജൂലൈ 18 ശനിയാഴ്ചയാണ് നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. 10 കോടിക്ക് പുറമെ വേറെയും ഒട്ടനവധി സമ്മാനങ്ങള്‍ മണ്‍സൂണ്‍ ബമ്പറിനുണ്ട്. 250 രൂപയാണ് ടിക്കറ്റ് വില.

English Summary

Kerala’s Onam Bumper Lottery 2026 has been announced with a record first prize of Rs 30 crore. The second prize has also been increased, making this edition one of the biggest bumper lotteries yet. Check the complete prize structure, ticket price, and all key details before purchasing your ticket.

Follow Us