VD Satheesan Salary: വിഡിക്ക് ശമ്പളം രണ്ട് ലക്ഷത്തിനടുത്ത്, മുഖ്യന് സൗകര്യങ്ങൾ വേറെയും!
CM VD Satheesan's Monthly Salary and Allowances: കെഎസ്ആർടിസിൽ വനിതകൾക്ക് സൗജന്യയാത്ര, വയോജനവകുപ്പ്, ആശമാരുടെ ഓണറേറിയം വർധനവ് തുടങ്ങിയവയിലൂടെ ജനങ്ങളുടെ പ്രതീക്ഷ കൂട്ടാൻ വിഡി സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, മുഖ്യമന്ത്രിക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളുമാണ് ചർച്ചയാവുന്നത്. കേരള മുഖ്യമന്ത്രി വിഡി സതീശന് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും എത്രയാണെന്ന് അറിഞ്ഞാലോ.....
കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു. യുവാക്കൾക്ക് മുൻതൂക്കം നൽകിയ മന്ത്രിസഭയാണ് ഇത്തവണത്തേത്. കൂടാതെ മൂന്ന് വനിതകൾ കാബിനറ്റ് പദവിയിൽ എത്തുന്നതും യുഡിഎഫിൽ ആദ്യമായാണ്. ആദ്യത്തെ മന്ത്രിസഭയ്ക്ക് ശേഷം വാർത്താസമ്മേളനം നടത്തിയ മുഖ്യമന്ത്രി പ്രധാനപ്പെട്ട ചില തീരുമാനങ്ങളും അറിയിച്ചു. കെഎസ്ആർടിസിൽ വനിതകൾക്ക് സൗജന്യയാത്ര, വയോജനവകുപ്പ്, ആശമാരുടെ ഓണറേറിയം വർധനവ് തുടങ്ങിയവയിലൂടെ ജനങ്ങളുടെ പ്രതീക്ഷ കൂട്ടാൻ വിഡി സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, മുഖ്യമന്ത്രിക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളുമാണ് ചർച്ചയാവുന്നത്. കേരള മുഖ്യമന്ത്രി വിഡി സതീശന് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും എത്രയാണെന്ന് അറിഞ്ഞാലോ…..
മുഖ്യമന്ത്രിയുടെ ശമ്പളവും ആനുകൂല്യവും
മുഖ്യമന്ത്രിയായി ചുമതലയേറ്റ വിഡി സതീശന് മാസംതോറും രണ്ട് ലക്ഷമടുപ്പിച്ചാണ് ശമ്പളം ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൃത്യമായി പറഞ്ഞാൽ, 1,85,000 രൂപ. അടിസ്ഥാന ശമ്പളവും അലവൻസുകളും ചേർത്താണിത്. ശമ്പളത്തിനും അലവൻസുകൾക്കും പുറമേ, ചില സൗകര്യങ്ങളും അദ്ദേഹത്തിന് ലഭിക്കും.
കേരളത്തിലെ മുഖ്യമന്ത്രിക്ക് യാത്രയ്ക്കായി ഔദ്യോഗിക വാഹനവും അകമ്പടിക്കായി പൈലറ്റ് വാഹനങ്ങളും ലഭിക്കും. കൂടാതെ, ട്രെയിൻ – വിമാന യാത്രകൾക്ക് പ്രത്യേക യാത്ര അലവൻസുകളും ലഭിക്കുന്നതാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും പൂർണമായ സൗജന്യ ചികിത്സയും ലഭിക്കും.
ALSO READ: സ്ത്രീസുരക്ഷ പദ്ധതി നിർത്തലാക്കിയോ, യുഡിഎഫ് സർക്കാരിന്റെ തീരുമാനം എന്ത്?
താമസത്തിന് ക്ലിഫ് ഹൗസാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. 24 മണിക്കൂര്‍ കര്‍ശനമായ സുരക്ഷയും സർക്കാർ നൽകുന്ന ഈ ബംഗ്ലാവിന് ഉണ്ടായിരിക്കും. 5 വർഷം കഴിഞ്ഞ് മുഖ്യമന്ത്രി കാലാവധി പൂര്‍ത്തിയാക്കിയാലും ആജീവനാന്തം പെന്‍ഷൻ ലഭിക്കും എന്നതും ശ്രദ്ധേയമാണ്.
വിഡി സതീശൻ – ആസ്തി
ശമ്പളം പോലെ തന്നെ ശ്രദ്ധേയമായ മറ്റൊന്നാണ് വിഡി സതീശന്റെ ആസ്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായയി ഇലക്ഷൻ കമ്മീഷന് മുമ്പിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിഡി സതീശനും കുടുംബത്തിനും 1,22,27,760 രൂപയുടെ നിക്ഷേപമുണ്ടെന്നാണ് നൽകിയിരിക്കുന്നത്. പണവും സ്വർണ്ണവും ഉൾപ്പെടെ 53,82,286 രൂപയും, ഭാര്യയുടെ പേരിൽ 68,45,474 രൂപയുടെ നിക്ഷേപവുമുണ്ട്. വിഡി സതീശന്റെ കൈവശം 64,000 രൂപയും, ഭാര്യയുടെ പക്കൽ 9,000 രൂപയുമാണുള്ളത്.
കൂടാതെ, 25,000 രൂപയുടെ ബാങ്ക് ഓഹരിയും 35 ഗ്രാം സ്വർണ്ണവും കൈവശമുണ്ട്. ഭാര്യയുടെ പക്കൽ 1,128 ഗ്രാം സ്വർണ്ണവും, മകളുടെ പേരിൽ 9,61,000 രൂപയുടെ കാറുമുണ്ടെന്നും സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിഡി സതീശന്റെ ഭാര്യയ്ക്ക് പൈതൃകമായി ലഭിച്ച 1,85,27,520 രൂപ മൂല്യം വരുന്ന ഭൂമിയുണ്ട്. വീട്, സ്ഥലം, പൈതൃകമായി ലഭിച്ചത്, സ്വന്തമായി വാങ്ങിയത് അടക്കം 2,42,63,816 രൂപ മൂല്യമുള്ള വസ്തുക്കൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. പറവൂരിലുള്ള 30 സെന്റ് സ്ഥലം, നെട്ടൂരിലുള്ള 33.5 സെന്റ് സ്ഥലവും ഇതിൽ ഉൾപ്പെടുന്നു.
ആസ്തിയോടൊപ്പം സാമ്പത്തിക ബാധ്യതകളുടെ വിവരങ്ങളും സത്യവാങ്മൂലത്തിൽ നൽകിയിരുന്നു. മകളുടെ പേരിൽ വാങ്ങിയ കാറിന്റെ ലോൺ 11,71,316 രൂപയാണ്. മറ്റ് കടങ്ങൾ ഉൾപ്പെടെ ആകെ 24,00,635 രൂപയുടെ ബാധ്യതയാണ് മുഖ്യമന്ത്രിയുടെ പേരിലുള്ളത്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് 17,45,000 രൂപയുടെ ബാധ്യതയുമുണ്ട്.
English Summary:
Kerala Chief Minister VD Satheesan will reportedly get a monthly salary of Rs 1,85,000. This includes basic salary and allowances. In addition to the salary and allowances, he will also get some facilities. The Chief Minister of Kerala will get an official vehicle for travel and pilot vehicles for escort. In addition, he will also get special travel allowances for train and air travel.