AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Mysuru Bus Accident: ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; നാല് മലയാളികള്‍ മരിച്ചു

Private Bus Crashes into Divider in Mysuru: കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ (22), റഹീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിര്‍ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് വിവരം. മരണപ്പെട്ടവരുടെ മൃതദേഹം ചന്നപട്ടണയിലെ ആശുപത്രിയിലേക്ക് മാറ്റി. പികെ ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം.

Mysuru Bus Accident: ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; നാല് മലയാളികള്‍ മരിച്ചു
അപകടത്തില്‍പെട്ട ബസ്‌ Image Credit source: Social Media
Shiji M K
Shiji M K | Updated On: 23 Mar 2026 | 10:47 AM

മൈസൂരു: മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് ഹൈവയിലുണ്ടായ അപകടത്തിലാണ് നാലുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ സ്ലീപ്പര്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറിയായിരുന്നു അപകടം. മൈസൂരു ചന്നപട്ടണത്തിന് സമീപം വെച്ചായിരുന്നു അപകടമുണ്ടായത്. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ (22), റഹീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിര്‍ (27) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് വിവരം. മരണപ്പെട്ടവരുടെ മൃതദേഹം ചന്നപട്ടണയിലെ ആശുപത്രിയിലേക്ക് മാറ്റി.

പികെ ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. പുലര്‍ച്ചെ മൂന്ന് മണിയോടെ വാഹനം ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ്സിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.

Also Read: കൊച്ചിയിൽ പെൺകുട്ടിയെ ആക്രമിച്ച് സ്വർണം കവർന്ന പ്രതി പിടിയിൽ

ഭിന്നശേഷിക്കാരനെ ഇടിച്ചിട്ട് ലോറി

പാലക്കാട് കൊപ്പം തിരുവേഗപ്പുറയില്‍ ഭിന്നശേഷിക്കാരനെ ലോറിയിടിച്ചു. കാല്‍നടയാത്രക്കാരനായ ഭിന്നശേഷിക്കാരനെ ഇടിച്ചിട്ട ശേഷം ലോറി നിര്‍ത്താതെ പോയി. ഇയാള്‍ക്ക് കൈയ്ക്ക് പരിക്കേറ്റു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. ലോറിയ്ക്കായുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചു.

Follow Us