AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

കൊച്ചിയിൽ പെൺകുട്ടിയെ ആക്രമിച്ച് സ്വർണം കവർന്ന പ്രതി പിടിയിൽ

രാത്രിയിൽ ജോലി കഴിഞ്ഞു വരികയായിരുന്ന പെൺകുട്ടിയെ എച്ച്എംടി ജംഗ്ഷൻ സമീപത്ത് വെച്ച് ആക്രമിക്കപ്പെടുകയായിരുന്നു. മുഖത്ത് മുണ്ടിട്ടു മൂടിയായിരുന്നു ആക്രമണം. തുടർന്ന് പെൺകുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്ന സ്വർണവും മൊബൈൽഫോണും പ്രതി മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്.

കൊച്ചിയിൽ പെൺകുട്ടിയെ ആക്രമിച്ച് സ്വർണം കവർന്ന പ്രതി പിടിയിൽ
Police (1)Image Credit source: Tv9 Network
Ashli C
Ashli C | Updated On: 23 Mar 2026 | 07:40 AM

കൊച്ചി: കളമശ്ശേരിയിൽ പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ച് സ്വർണ്ണം കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. പാലക്കാട് സ്വദേശിയെ കളമശ്ശേരി പോലീസ് ആണ് പിടികൂടിയത്. രാത്രിയിൽ ജോലി കഴിഞ്ഞു വരികയായിരുന്ന പെൺകുട്ടിയെ എച്ച്എംടി ജംഗ്ഷൻ സമീപത്ത് വെച്ച് ആക്രമിക്കപ്പെടുകയായിരുന്നു. മുഖത്ത് മുണ്ടിട്ടു മൂടിയായിരുന്നു ആക്രമണം.

ALSO READ:കൊച്ചിയിൽ പെൺകുട്ടിയുടെ തലയിൽ മുണ്ടിട്ട് കീഴ്പെടുത്തി സ്വർണവും മൊബൈലും കവർന്നു

തുടർന്ന് പെൺകുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്ന സ്വർണവും മൊബൈൽഫോണും പ്രതി മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. അതേസമയം ആക്രമണത്തിനിരയായ പെൺകുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

റെയിൽവേ പാളം കടന്നുവരികയായിരുന്ന പെൺകുട്ടിയുടെ പിന്നിലെത്തിയ പ്രതി ആക്രമണം നടത്തുകയായിരുന്നു. അതിനുശേഷം അവിടെ ഉണ്ടായിരുന്ന ഒരു പില്ലറിൽ തലയിടിപ്പിക്കുകയും ശേഷം കവർച്ച നടത്തി കടന്നു കളയുകയും ചെയ്തു.

Follow Us