മിനിമം ചാർജ് 20 രൂപയാക്കണം, കൺസഷൻ ചാർജ് 10 രൂപയും: സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്
Private buses in Kerala heading for a strike: നവംബർ മുതൽ സർവീസുകൾ പൂർണമായി നിർത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നേരത്തെ, അറിയിച്ചിരുന്നു. സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയ റൂട്ടുകളിൽ ഡീസൽ അടിക്കാനോ തൊഴിലാളികൾക്ക് മാന്യമായ വേതനം നൽകാനോ പോലും വരുമാനം ലഭിക്കാതെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകി.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ പണിമുടക്കിലേക്ക്. ബസുകളിലെ മിനിമം ചാർജ് 20 രൂപയാക്കുക, വിദ്യാർത്ഥി കൺസഷൻ 10 രൂപയാക്കുക, പ്രിയദർശിനി നഷ്ടം മറികടക്കാൻ ബസ് ഉടമകൾക്ക് ആനുകൂല്യം പ്രഖ്യാപിക്കുക എന്നീ പ്രധാന ആവശ്യങ്ങൾ ഉയർത്തി ആറ് സംഘടനകൾ അടങ്ങുന്ന സംയുക്ത സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുക. സമര പ്രഖ്യാപനം ഉടൻ കൊച്ചിയിൽ ഉണ്ടാകുമെന്ന് ബസ് ഉടമകളുടെ സംഘടനകൾ അറിയിച്ചു. അതേസമയം, കേരള ബസ് ട്രാൻസ്പോർട്ട് ഫെഡറേഷൻ ഈ പണിമുടക്ക് സമരത്തിൽ പങ്കാളികളാകില്ല. പ്രിയദർശിനി പദ്ധതി സ്വകാര്യ ബസുടമകൾക്ക് ഉണ്ടാക്കിയ വലിയ സാമ്പത്തിക നഷ്ടം പരിഹരിക്കണം എന്നതാണ് ബസ് ഉടമകൾ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
നവംബർ മുതൽ സർവീസുകൾ പൂർണമായി നിർത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നേരത്തെ, അറിയിച്ചിരുന്നു. സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയ റൂട്ടുകളിൽ ഡീസൽ അടിക്കാനോ തൊഴിലാളികൾക്ക് മാന്യമായ വേതനം നൽകാനോ പോലും വരുമാനം ലഭിക്കാതെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകി.
പ്രിയദര്ശിനി പദ്ധതി ആരംഭിച്ചത് മുതൽ തന്നെ സ്വകാര്യ ബസ് ഉടമകൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഈ പദ്ധതിമൂലം തങ്ങൾക്കുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തണം എന്നാണ് ബസ് ഉടമകൾ ആവശ്യപ്പെട്ടുവരുന്നത്. ബസ് വ്യവസായം നേരിടുന്ന പ്രയാസങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ബസുടമകളെ സഹായിക്കുന്ന തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നുമാണ് ഗതാഗത മന്ത്രി നേരത്തെ ബസുടമകൾക്ക് ഉറപ്പുനൽകിയിരുന്നത്.
തങ്ങളുടെ ബുദ്ധിമുട്ടുകൾ ശക്തമായി സർക്കാരിനെ അറിയിക്കാനും നടപടികൾ ഉറപ്പാക്കാനും അടുത്ത മാസം ആദ്യം മുതൽ ശക്തമായ സമരപരിപാടികൾ നടത്താനാണ് ബസുടമകളുടെ നീക്കം. പ്രിയദര്ശിനി പദ്ധതി കാരണം ദുരിതമനുഭവിക്കുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക, ദൈനംദിന ചിലവ് വര്ദ്ധിക്കുന്നതിനസരിച്ച് വരുമാനം വര്ധിക്കുന്നതിന് വിദ്യാര്ഥികളുടെ ടിക്കറ്റ് നിരക്ക് ഉള്പ്പെടെ ബസ് ചാര്ജ് വര്ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾക്ക് പുറമേ മറ്റ് ചില ആവശ്യങ്ങളും ബസുടമകൾ മുന്നോട്ട് വച്ചിട്ടുണ്ട്.
ടൈമിങ്ങ് കോൺഫറൻസുകൾ ഓൺലൈൻ വഴി മാത്രം നടത്തണം എന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കുക എന്ന ആവശ്യവും ബസുടമകൾ ഉയർത്തുന്നുണ്ട്. സമരമല്ലാതെ മറ്റ് മാർഗമില്ല എന്നാണ് ബസുടമകൾ പറയുന്നത്. കമ്പനികൾ ബസെടുത്ത് നൽകുന്നു, എംഎൽഎമാർ ബസെടുത്ത് നൽകുന്നു, എന്നാൽ മറുവശത്ത് വർഷങ്ങളായി നിലനിൽക്കുന്ന ഒരു വ്യവസായം തന്നെ നശിച്ചുപോകുകയാണെന്നും ബസുടമകൾ ചൂണ്ടിക്കാട്ടുന്നു.
English Summary
Private bus owners in the state are set to go on strike. The strike will be led by a joint committee comprising six organizations, pressing for key demands: increasing the minimum bus fare to Rs 20, raising the student concession fare to Rs 10, and announcing concessions for bus owners to help them overcome losses. Bus owner associations have indicated that a formal announcement regarding the strike will be made soon in Kochi.