AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Railway Update: യാത്രാക്ലേശത്തിന് പരിഹാരം: വിശാഖപട്ടണം – കൊല്ലം വീക്കിലി എക്സ്പ്രസ് ഇനി സ്ഥിരമായി ഓടും

Railways Formalises Visakhapatnam-Kollam Weekly Express: വിശാഖപട്ടണം ഭാഗത്തേക്ക് സ്ഥിരമായ ട്രെയിൻ സർവീസുകൾ കുറവായതിനാൽ ഈ റൂട്ടിൽ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ശബരിമല തീർത്ഥാടകർക്കും ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഈ ട്രെയിൻ സ്ഥിരപ്പെടുത്തിയത് വലിയ ഗുണകരമാകും. പ്രത്യേക ട്രെയിനുകൾക്ക് സാധാരണ ട്രെയിനുകളേക്കാൾ ചാർജ് കൂടുതലാകാൻ സാധ്യതയുള്ളതിനാൽ, സ്ഥിരപ്പെടുത്തുന്നതോടെ ടിക്കറ്റ് നിരക്കിലും യാത്രക്കാർക്ക് നേട്ടമുണ്ടാകാൻ സാധ്യതയുണ്ട്.

Railway Update: യാത്രാക്ലേശത്തിന് പരിഹാരം: വിശാഖപട്ടണം – കൊല്ലം വീക്കിലി എക്സ്പ്രസ് ഇനി സ്ഥിരമായി ഓടും
Train (11)Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 13 May 2026 | 01:59 PM

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ നിന്നും ആന്ധ്രാപ്രദേശിലെ പ്രധാന നഗരങ്ങളിലേക്കും തമിഴ്‌നാട്ടിലെ വ്യവസായ കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് ആവേശകരമായ വാർത്ത. കഴിഞ്ഞ കുറച്ചുകാലമായി പ്രതിവാര പ്രത്യേക ട്രെയിനായി ഓടിക്കൊണ്ടിരുന്ന വിശാഖപട്ടണം – കൊല്ലം – വിശാഖപട്ടണം (18501/18502) എക്സ്പ്രസ് റെയിൽവേ സ്ഥിരപ്പെടുത്തി. ഇന്നലെ മുതലാണ് ഈ മാറ്റം നിലവിൽ വന്നത്. ആഴ്ചയിലൊരിക്കൽ സർവീസ് നടത്തുന്ന ഈ ട്രെയിൻ മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

  • വിശാഖപട്ടണം – കൊല്ലം (18501): എല്ലാ ചൊവ്വാഴ്ചയും രാവിലെ 08:20-ന് വിശാഖപട്ടണത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ, ബുധനാഴ്ച ഉച്ചയ്ക്ക് 02:50-ന് കൊല്ലത്തെത്തും.
  • കൊല്ലം – വിശാഖപട്ടണം (18502): മെയ് 13 ബുധനാഴ്ച മുതൽ എല്ലാ ബുധനാഴ്ചയും വൈകുന്നേരം 05:20-ന് കൊല്ലത്ത് നിന്ന് യാത്ര ആരംഭിച്ച് വ്യാഴാഴ്ച രാത്രി 11:00-ന് വിശാഖപട്ടണത്ത് എത്തും.

പ്രധാന സ്റ്റോപ്പുകളും കണക്റ്റിവിറ്റിയും

കേരളത്തിലെ പ്രധാന സ്റ്റേഷനുകളെ കോർത്തിണക്കിയാണ് ഈ സർവീസ്. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ട്. കൂടാതെ തമിഴ്‌നാട്ടിലെ ഈറോഡ്, സേലം, കാട്പാടി, ആന്ധ്രയിലെ വിജയവാഡ, രാജമുണ്ട്രി തുടങ്ങിയ പ്രധാന ജംഗ്ഷനുകളെയും ഈ ട്രെയിൻ ബന്ധിപ്പിക്കുന്നു.

ആധുനിക സൗകര്യങ്ങളോടെ കോച്ചുകൾ

യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി അത്യാധുനികമായ എസി ഇക്കണോമി കോച്ചുകൾ ഉൾപ്പെടെയാണ് ട്രെയിൻ ഒരുക്കിയിരിക്കുന്നത്. ഒരു സെക്കൻഡ് ടയർ എസി, ഒരു തേർഡ് ടയർ എസി എന്നിവയ്ക്ക് പുറമെ 4 തേർഡ് ടയർ എസി ഇക്കണോമി കോച്ചുകളും ഇതിലുണ്ടാകും. 6 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 4 ജനറൽ കോച്ചുകൾ എന്നിവയ്ക്ക് പുറമെ ഭിന്നശേഷിക്കാർക്കായി (ദിവ്യാങ്ജൻ) പ്രത്യേക സൗകര്യമുള്ള ഒരു കോച്ചും ട്രെയിനിലുണ്ട്.

Also Read – Hyderabad-Bengaluru Travel: ഹൈദരാബാദ്-ബെംഗളൂരു യാത്ര ഇനി ഈസിയാണ്; ഈ റൂട്ട് പിടിച്ചാല്‍ എല്ലാം സെറ്റ്‌

എന്തുകൊണ്ട് ഈ മാറ്റം പ്രധാനമാകുന്നു?

വിശാഖപട്ടണം ഭാഗത്തേക്ക് സ്ഥിരമായ ട്രെയിൻ സർവീസുകൾ കുറവായതിനാൽ ഈ റൂട്ടിൽ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ശബരിമല തീർത്ഥാടകർക്കും ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഈ ട്രെയിൻ സ്ഥിരപ്പെടുത്തിയത് വലിയ ഗുണകരമാകും. പ്രത്യേക ട്രെയിനുകൾക്ക് സാധാരണ ട്രെയിനുകളേക്കാൾ ചാർജ് കൂടുതലാകാൻ സാധ്യതയുള്ളതിനാൽ, സ്ഥിരപ്പെടുത്തുന്നതോടെ ടിക്കറ്റ് നിരക്കിലും യാത്രക്കാർക്ക് നേട്ടമുണ്ടാകാൻ സാധ്യതയുണ്ട്. ദീർഘകാലത്തെ ആവശ്യത്തിന് റെയിൽവേ പച്ചക്കൊടി കാട്ടിയതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള റെയിൽ ബന്ധം കൂടുതൽ ശക്തമാവുകയാണ്.

English Summary

The Southern Railway has officially regularized the Visakhapatnam–Kollam Weekly Express (18501/18502), making it a permanent service starting May 12 to address high passenger demand. The train will depart Visakhapatnam every Tuesday and return from Kollam every Wednesday, featuring a modern coach composition that includes the new AC 3-Tier Economy class. This move provides a reliable, long-term travel link for commuters across Kerala, Tamil Nadu, and Andhra Pradesh, significantly easing the rush on this busy route.

Follow Us