AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ശബരിമല സ്വർണ്ണക്കൊള്ളയിൽ പി.എസ് പ്രശാന്തും പ്രതി; 2025-ലെ കൊള്ള ഗൂഢാലോചനയുടെ തുടർച്ചയെന്ന് എസ്.ഐ.ടി

SIT Reveals the 2025 Scam was a Pre-Planned Conspiracy: 2019-ലെ ഗൂഢാലോചനയുടെ തുടർച്ചയാണ് 2025-ലെ കൊള്ള എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. 2019-ലെ തട്ടിപ്പ് മറയ്ക്കുന്നതിൻ്റെ ഭാഗമായി ബോധപൂർവമാണ് 2025-ൽ ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശാനായി കൊണ്ടുപോയത്. 2019-ൽ പൂശിയ സ്വർണം മങ്ങി തുടങ്ങിയതോടെ തട്ടിപ്പ് പുറത്തറിയാതിരിക്കാനായിരുന്നു നീക്കം. 2023-ൽ.തന്നെ ഉണ്ണികൃഷ്ണ പോറ്റി ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. നേരത്തെ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി ശിൽപ്പങ്ങൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കുകയായിരുന്നു

ശബരിമല സ്വർണ്ണക്കൊള്ളയിൽ പി.എസ് പ്രശാന്തും പ്രതി; 2025-ലെ കൊള്ള ഗൂഢാലോചനയുടെ തുടർച്ചയെന്ന് എസ്.ഐ.ടി
ഉണ്ണികൃഷ്ണൻ പോറ്റി, പി.എസ് പ്രശാന്ത്, മുരാരി ബാബു Image Credit source: PTI/ Facebook P.S Prasanth
Sumeesh T Unneen
Sumeesh T Unneen | Updated On: 29 Jun 2026 | 06:57 PM

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിൽ ഹൈക്കോടതിതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 2025-ൽ നടന്ന സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട് നിർണായ വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്തിനെ കേസിൽ പ്രതി ചേർത്തു. മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവാണ് കേസിൽ ഒന്നാം പ്രതി. ഇദ്ദേഹം അടുത്തിടെ മരണപ്പെട്ടിരുന്നു.

ശബരിമല തന്ത്രി കണ്ഠരര് രാജിവര്, ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷ ഉടമ പങ്കറ്റ് ഭണ്ടാരി. ദേവസ്വം ബോർഡ് അംഗം എ അജികുമാർ, തിരുവാഭരണം കമ്മീഷ്ണർ രജിലാൽ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. വിശ്വാസ വഞ്ചന, വ്യാജരേഖ ചമക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ദ്വാരപലക ശിൽപ്പങ്ങൾ അഴിച്ച് കൊണ്ടുപ്പോകുന്നത് ദേവസ്വം മാനുവലിന് എതിരാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന പി.എസ് പ്രശാന്ത് ഇതിന് അനുമതി നൽകിയത് എന്നും തന്ത്രി ഇതിന് കൂട്ടുനിന്നും എന്നും അന്വേഷണ സംഘം റിപ്പോർട്ടിൽ പറയുന്നു.

Also Read: “ഫ്രീ ആയോണ്ട് അവർക്ക് ഇച്ചിരി അഹങ്കാരം കൂടും”; കെ.എസ്.ആർ.ടി ബസ്സിൽ സ്ത്രീകളോട് തർക്കിച്ച് യുവാവ്

2019-ലെ ഗൂഢാലോചനയുടെ തുടർച്ചയാണ് 2025-ലെ കൊള്ള എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. 2019-ലെ തട്ടിപ്പ് മറയ്ക്കുന്നതിൻ്റെ ഭാഗമായി ബോധപൂർവമാണ് 2025-ൽ ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശാനായി കൊണ്ടുപോയത്. 2019-ൽ പൂശിയ സ്വർണം മങ്ങി തുടങ്ങിയതോടെ തട്ടിപ്പ് പുറത്തറിയാതിരിക്കാനായിരുന്നു നീക്കം. 2023-ൽ.തന്നെ ഉണ്ണികൃഷ്ണ പോറ്റി ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. നേരത്തെ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി ശിൽപ്പങ്ങൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കുകയായിരുന്നു എന്നും അന്വേഷണ സംഘം റിപ്പോർട്ടിൽ പറയുന്നു.

201-ലെ സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. കേന്ദ്ര ലാബിൽ നിന്നുമുള്ള പരിശോധനാ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ഈ റിപ്പോർട് ലഭ്യമാകുന്നതോടെ കേസിൽ ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് പ്രധാന പ്രതികളിൽ ഒരാളായ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്.ഐ.ടി വിശദമായി ചോദ്യം ചെയ്തിരുന്നു. എ.ഡി.ജി.പി എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യൽ എട്ടുമണിക്കുറോളമാണ് നീണ്ടത്. രേഖകളും തെളിവുകളും വീണ്ടും പരിശോധിച്ച് ഉറപ്പിക്കുന്നതിൻ്റെ ഭാഗമായിരുന്നു നടപടി.

English Summary

The SIT submitted its detailed report to the High Court on the 2025 Sabarimala gold scam. Former Devaswom Board President P.S. Prasanth, Tantri Kandararu Rajeevaru, and late Executive Officer Murari Babu are among the accused. They face charges of criminal conspiracy, forgery, and breach of trust for illegally removing temple sculptures.

Follow Us