AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

“ഫ്രീ ആയോണ്ട് അവർക്ക് ഇച്ചിരി അഹങ്കാരം കൂടും”; കെ.എസ്.ആർ.ടി ബസ്സിൽ സ്ത്രീകളോട് തർക്കിച്ച് യുവാവ്

Youth Engages in Heated Argument with Women Passengers in KSRTC Bus: യാത്രക്കിടെ വെള്ളക്കുപ്പി വാങ്ങാൻ പുറത്തിറങ്ങിയതോടെ തൻ്റെ സീറ്റ് ഒരു കുടുംബം കൈക്കലാക്കി എന്നും തിരിച്ച് ബസ്സിലെത്തി സീറ്റ് ആവശ്യപ്പെട്ടപ്പോൾ തന്നോട് മോശമായി പെരുമാറി എന്നുമാണ് യുവാവ് ആരോപിക്കുന്നത്

“ഫ്രീ ആയോണ്ട് അവർക്ക് ഇച്ചിരി അഹങ്കാരം കൂടും”; കെ.എസ്.ആർ.ടി ബസ്സിൽ സ്ത്രീകളോട് തർക്കിച്ച് യുവാവ്
കെ.എസ് ആർ.ടി.സി ബസ്സിൽ തർക്കത്തിലേർപ്പെടുന്ന യുവാവും സ്ത്രീകളും Image Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 29 Jun 2026 | 03:17 PM

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ നടപ്പാക്കിയ ഏറ്റവും ജനപ്രിയ പദ്ധതികളിൽ ഒന്നാണ് സ്ത്രികൾക്ക് കെ.എസ്.ആർ.ടി.സിൽ നൽകുന്ന സൗജന്യ യാത്ര. പല തരത്തിലുള്ള വിവാദങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവെങ്കിലും സ്ത്രീകൾക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയാണ് ഇതെന്നതിൽ സംശയമില്ല. പദ്ധതിക്കെതിരെ സ്വകര്യ ബസ്സുകൾ രംഗത്തുവരുന്നുണ്ട്. പലരും സർവീസ് നിർത്തും എന്നും പറയുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്നതാകട്ടെ ഈ പദ്ധതികെതിരെ സാമുഹ്യ മാധ്യമങ്ങളിൽ ഉയരുന്ന വലിയ വിമർശനമാണ്. സ്ത്രീകൾക്കെതിരെ നടക്കുന്ന കടുത്ത അപവാദ പ്രചരണങ്ങളുമാണ്.

കെ.എസ്.അർ.ടി സി ബസ്സിൽ ഒരു യുവാവും ഒരു കൂട്ടം സ്ത്രീകളും സീറ്റിനെ സംബന്ധിച്ച് ഉണ്ടായ തർക്കത്തിൻ്റെ വീഡിയോ സാമുഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. യാത്രക്കിടെ വെള്ളക്കുപ്പി വാങ്ങാൻ പുറത്തിറങ്ങിയതോടെ തൻ്റെ സീറ്റ് ഒരു കുടുംബം കൈക്കലാക്കി എന്നും തിരിച്ച് ബസ്സിലെത്തി സീറ്റ് ആവശ്യപ്പെട്ടപ്പോൾ തന്നോട് മോശമായി പെരുമാറി എന്നുമാണ് യുവാവ് ആരോപിക്കുന്നത്. “നിങ്ങൾ സീറ്റിന് പണം അടച്ചിട്ടുണ്ടോ” എന്ന് വീഡിയോയിൽ ഒരു യുവതി ചോദിക്കുന്നത് കേൾക്കാം. എന്നാൽ ബാഗ് സീറ്റിൽ വച്ചിരുന്നതാണ് ടിക്കറ്റ് എടുത്തിട്ടുണ്ട് എന്നും തർക്കത്തിനിടെ യുവാവ് പറയുന്നു.

ഒടുവിൽ ഈ സീറ്റ് വേണ്ടെന്നും നിങ്ങളിൽ ഒരാളുടെ സീറ്റ് നൽകിയാൽ മതിയെന്നും യുവാവ് വീഡിയോയിൽ പറയുന്നുണ്ട്. ഈ സംഭവത്തിൽ ആരുടെ ഭാഗത്താണ് തെറ്റ് എന്നത് വ്യക്തമായ വിവരങ്ങൾ ഇല്ലാതെ, അപൂർണമായ ഒരു വീഡിയോയുടെ അടിസ്ഥാനത്തിൽ പറയാനാകില്ല. ഏത് റൂട്ടിലാണ് സംഭവം നടന്നത് എന്നോ, യുവവ് ലേഡിസ് സീറ്റിലായിരുന്നൊ ഇരുന്നിരുന്നത് എന്നോ, ഇത് ഇന്ദിരാ ഗ്യാരണ്ടി പദ്ധതിയിൽ ഉൾപ്പെടുന്ന ബസ്സാണോ എന്നതടകമുള്ള വിവരങ്ങൾ ഒന്നും വ്യക്തമല്ല. സൗജന്യ യത്രക്കെതിരെ യുവാവ് ഏതെങ്കിലും തരത്തിലുള്ള പ്രതികരണവും ഈ വീഡിയോയിൽ നടത്തുന്നില്ല. എന്നാൽ വീഡിയോയുടെ കമൻ്റിലേക്ക് പോയാൽ കാണാം സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിലുള്ള കടുത്ത എതിരിപ്പ്.

Also Read: തൃശൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

“ഓസിനു പോവേം വേണം കാശ്കൊടുത്ത് പോവുന്നോരെ ഇരിക്കാനും സമ്മതിക്കില്ലേ”: എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട കമൻ്റുകളിൽ ഒന്ന്. “ബ്രോ നീ വീഡിയോ എടുത്തത് നന്നായി. ഇല്ലെങ്കിൽ നിനക്ക് പണി കിട്ടി” കേരളത്തിൽ മുൻപ് നടന്ന സംഭവങ്ങളെ ഓർമ്മിക്കുന്ന കമൻ്റുകളും കാണാം. ബസ്സിൽ കയറിയാൽ ഇപ്പോൾ ഫ്രണ്ട് മുതൽ ബാക്ക് വരെ എല്ലാ സീറ്റിലും സ്ത്രീകൾ മാത്രമാണെന്നും, പൈസ കൊടുത്ത് പോകുന്ന പ്രായമായ പുരുഷന്മാർ പോലും കമ്പിയിൽ തൂങ്ങി പോകേണ്ട നിലയാണെന്നും ഒരാൾ കമൻ്റിൽ പറയുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിക്കണം എന്നും അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്.

സ്ത്രീകൾക്കെതിരെ സ്ത്രീകളുടെ പേരുകളുള്ള പ്രൊഫൈലുകളിൽ നിന്നും വിമർശനം വരുന്നതും കാണാം. “ഇങ്ങനെയാണെങ്കിൽ സ്ത്രീകൾക്ക് മാത്രം വേറെ ബസ്സ് അനുവദിക്കുന്നതാവും നന്നാവുക” എന്നത് അത്തേത്തിലുള്ള ഒരു കമൻ്റാണ്. “ഓസിന് യാത്ര ചെയ്യുന്നതും പോരാ” എന്ന സ്ഥിരം കമൻ്റ് സ്ത്രികൾ തന്നെ നടത്തുന്നത് പല തവണ കാണാം. യുവാവിനെ പിന്തുണച്ച് നിരവധി സ്ത്രീകൾ രംഗത്തെത്തുന്നതായി കമറ്റുകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഈ അക്കൗണ്ടുകൾ സ്ത്രീകൾ തന്നെ കൈകാര്യം ചെയ്യുന്നതാണോ എന്ന് ഉറപ്പിച്ച് പറയാനുമാകില്ല. സ്ത്രീകൾക്കുള്ള സൗജന്യ യത്രാ പദ്ധതി അത്ര പിടിക്കാത്ത ഒരുപാട് ആളുകൾ കേരളത്തിൽ ഉണ്ട് എന്നത് സമ്മതിക്കതെ തരവുമില്ല.

English Summary

A viral video showing a seat dispute between a youth and women on a KSRTC bus has triggered severe social media backlash against the UDF’s free travel scheme for women. Although the video’s context is unclear, netizens are using it to criticize women, claiming free travelers inconvenience paid male passengers.

Follow Us