Sabarimala Gold Theft: ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നു; മൂന്നുപേരെ കുറ്റക്കാരായി സ്ഥിരീകരിച്ച് എസ്‌ഐടി

High Court on Sabarimala Gold Scam: കേസുകളുമായി ബന്ധപ്പെട്ട് നാലുപേരുടെ പങ്കാളിത്തത്തില്‍ കൂടുതല്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ മൂന്ന് പേരുടെ പങ്കാളിത്ത സ്ഥിരീകരിച്ചുവെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു.

Sabarimala Gold Theft: ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നു; മൂന്നുപേരെ കുറ്റക്കാരായി സ്ഥിരീകരിച്ച് എസ്‌ഐടി

Sabarimala

Updated On: 

10 Feb 2026 | 06:08 AM

കൊച്ചി: ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നതായി നിരീക്ഷിച്ച് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ചിരിക്കുകയാണ്. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് എസ്‌ഐടി സംഘം അറിയിച്ചു. ദ്വാരപാലക പാളി കേസില്‍ രണ്ടുപേരെയും കട്ടിള പാളി കേസില്‍ ഒരാളെയും പ്രതി ചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കേസുകളുമായി ബന്ധപ്പെട്ട് നാലുപേരുടെ പങ്കാളിത്തത്തില്‍ കൂടുതല്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ മൂന്ന് പേരുടെ പങ്കാളിത്ത സ്ഥിരീകരിച്ചുവെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. പാളികളില്‍ നേരത്തെ ഉണ്ടായിരുന്ന സ്വര്‍ണ പാളികള്‍ മോഷ്ടിക്കപ്പെടുകയും അതിന് പകരമായി നേര്‍ത്ത സ്വര്‍ണ പാളികള്‍ വെക്കുകയുമായിരുന്നുവെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ദ്വാരപാലക പാളികളില്‍ നിന്ന് ഏകദേശം 3 കിലോ 700 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടു. എന്നാല്‍ ഉണ്ടായിരുന്ന പാളികള്‍ പൂര്‍ണമായും മാറ്റിയാണോ കൃത്രിമം നടത്തിയതെന്ന് കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ തന്നെ കേരളത്തിലെ ലാബുകളില്‍ ലഭ്യമല്ലാത്ത അത്യാധുനിക പരിശോധനകള്‍ക്കായി കോടതി നിര്‍ദേശിച്ചു. എക്‌സറേ ഫ്‌ളൂറസന്‍സ് സ്‌പെക്ട്രോസ്‌കോപ്പി, ഐസിപിഎംഎസ് തുടങ്ങിയ പരിശോധനകളാണ് വേണ്ടി വരിക. ഇതിനായി ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിലേക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും കേന്ദ്ര ലാബുകളിലേക്കോ സാമ്പിളുകള്‍ അയക്കും.

Also Read: Sabarimala Gold Theft: ശബരിമല സ്വർണകൊള്ള; അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു, പോറ്റിയുമായി എന്ത് ബന്ധം?

അതേസമയം, ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയില്‍ പ്രാഥമിക അന്വേഷണം നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് കൊടിമര പുനപ്രതിഷ്ഠ നടന്നത്. ഇതില്‍ നന്ന ക്രമക്കേട് അന്വേഷിക്കാന്‍ സംസ്ഥാന വിജിലന്‍സ് ഡറക്ടര്‍ പ്രത്യേക ടീം രൂപീകരിക്കണമെന്ന് കോടതി പറഞ്ഞു.

Related Stories
Influencer Chinnu Pappu Death: ഇൻഫ്ളുവൻസർ ചിന്നു പാപ്പുവിന്റെ മരണം: ലഹരി മാഫിയയുമായി യുവതിക്ക് ബന്ധമുണ്ടോയെന്ന് അന്വേഷണം
Sabarimala Flagpole Case: ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് സംഘത്തെ ഇന്ന് തീരുമാനിക്കും
Kerala Weather Update: ഇന്ന് മഴയുണ്ടേ….പക്ഷേ ഈ ജില്ലകളിൽ മാത്രം, കാലാവസ്ഥ ഇങ്ങനെ….
Sabari rail project: അങ്കമാലി – എരുമേലി ശബരി റെയിൽപ്പാത ഉടനെത്തും, പുതിയ സ്ഥലമെടുപ്പ് വിജ്ഞാപനം ഒരാഴ്ചയ്ക്കകം
Chinnu Pappu: കാസര്‍കോടിന്റെ തനത് ഭാഷയിലൂടെ ശ്രദ്ധേയയായ ഇൻഫ്ലുവൻസർ; ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Railway Overbridge construction Kerala: കേരളത്തിലെ 106 മേൽപ്പാലനിർമ്മാണങ്ങൾ വൈകുന്നതിന് കാരണം സംസ്ഥാന സർക്കാരോ? കുറ്റപ്പെടുത്തി റെയിൽവേ മന്ത്രി
എന്താണ് ഹജ്ജ്? എന്തിനീ യാത്ര
നെയ്മീനാണോ ചൂരയാണോ ആരോഗ്യത്തിന് നല്ലത്?
ദിവസവും ഫ്രിഡ്ജ് ഓഫ് ചെയ്യേണ്ടതുണ്ടോ?
ഗോതമ്പ് മാവ് ഫ്രിഡ്ജില്‍ എത്ര ദിവസം വരെ സൂക്ഷിക്കാം?
എന്തുകൊണ്ട് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ പരിപാടിക്ക് പോയില്ല? വിശദീകരിച്ച് ശ്രീലേഖ
ഞാൻ താക്കൂറാണ്! ഉപയോക്താവിനോട് ആക്രോശിച്ച് ബാങ്ക് ഉദ്യോഗസ്ഥ
ട്രിപ്പിൾസ് അടിക്കുന്നത് ആരൊക്കെയാണെന്ന് കണ്ടോ?
അണ്ടർ 19 താരം ആയുഷ് മഹത്രെയ്ക്ക് തൻ്റെ ജേഴ്സി സമ്മാനിച്ച് സച്ചിൻ ടെൻഡുൽക്കർ