AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Gold Theft: ശബരിമല സ്വർണകൊള്ള; അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു, പോറ്റിയുമായി എന്ത് ബന്ധം?

Adoor Prakash Links with Unnikrishnan Potti: കേസ് രാഷ്ട്രീയമായി പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി ചോദ്യം ചെയ്യുന്ന ആദ്യ കോൺഗ്രസ് നേതാവാണ് അടൂർ പ്രകാശ്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ചോ​ദ്യം ചെയ്യൽ.

Sabarimala Gold Theft: ശബരിമല സ്വർണകൊള്ള; അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു, പോറ്റിയുമായി എന്ത് ബന്ധം?
Unnikrishnan Potti, Adoor Prakash MPImage Credit source: Social Media
Neethu Vijayan
Neethu Vijayan | Updated On: 07 Feb 2026 | 11:31 AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ (Sabarimala Gold Theft) പുതിയ വഴിത്തിരിവ്. യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യുന്നു. കേസ് രാഷ്ട്രീയമായി പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി ചോദ്യം ചെയ്യുന്ന ആദ്യ കോൺഗ്രസ് നേതാവാണ് അടൂർ പ്രകാശ്.

കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ചോ​ദ്യം ചെയ്യൽ. ഉണ്ണിക്കൃഷ്ണൻ പോറ്റി ഡൽഹിയിൽ സോണിയ ഗാന്ധിയെ സന്ദർശിച്ചപ്പോൾ അടൂർ പ്രകാശിൻ്റെ സാന്നിധ്യം ഉണ്ടായിരുന്നതായാണ് ആരോപണം. ഈ സന്ദർശനം ആസൂത്രണം ചെയ്തതിൽ എംപിക്ക് പങ്കുണ്ടോ എന്നാണ് എസ്ഐടി പരിശോധിക്കുന്നത്.

ALSO READ: ശബരിമല സ്വർണ്ണ മോഷണം: ഹൈക്കോടതി മറുപടി പറഞ്ഞതോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ വീണുടഞ്ഞു; എം ബി രാജേഷ്

പ്രതികളും രാഷ്ട്രീയ നേതാക്കളും ഒന്നിച്ചുള്ള ചിത്രങ്ങൾ നേരത്തെ തന്നെ വലിയ വിവാദങ്ങൾക്ക് വഴിമാറിയിരുന്നു. എന്നാൽ ഇതൊരു രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്നാണ് കോൺഗ്രസ് നേതൃത്വം ഈ ചോദ്യം ചെയ്യലിനെ വിലയിരുത്തുന്നത്. സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവരിൽ നിന്നും നേരത്തെ വിവരങ്ങൾ തേടിയിരുന്നു.

എന്നാൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാർ കോൺ​ഗ്രസിനെതിരെ നടത്തുന്ന ​നീക്കമാണ് നിലവിലെ ചോദ്യം ചെയ്യലെന്നാണ് കെ സി വേണു​ഗോപാൽ സംഭവത്തോട് പ്രതികരിച്ചത്. ശബരിമലയിൽ സ്വർണം കവർന്നത് ആരാണെന്ന് കേരളക്കരയിലുള്ള ജനങ്ങൾക്ക് മുഴുവൻ വ്യക്തമാണെന്നും ഇതിലേക്ക് കോൺ​ഗ്രസിനെ അനാവശ്യമായി വലിച്ചിഴക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Us