AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto
ശബരിമല മണ്ഡലകാലം

ശബരിമല മണ്ഡലകാലം

സാധാരണയായി എല്ലാ മലയാളം മാസം ഒന്നാം തീയതിയാണ് ശബരിമല ക്ഷേത്രനട തുറക്കുന്നത്. എന്നാല്‍ വൃശ്ചിക മാസം ഒന്ന് മുതൽ അതായത് മണ്ഡലകാലത്ത് 41 ദിവസവും ഇവിടെ സന്നിധാനത്ത് നട തുറന്ന് പൂജ നടക്കും. വൃശ്ചികം ഒന്ന് മുതല്‍ ധനു 11 വരെയാണ് നട തുറക്കുന്നത്. അതിനുശേഷം അടുത്ത നാല് ദിവസത്തേക്ക് നട അടയ്ക്കും. തുടർന്ന് മകരവിളക്കിനാണ് വീണ്ടും ശബരിമല നട തുറക്കുന്നത്. മകരവിളക്കിന് ദൃശ്യമാകുന്ന മകരജ്യോതി കാണാന്‍ ഭക്തജനങ്ങൾ ശബരിമലയിലുണ്ടാകും.

മകരവിളക്ക് ദിവസം ആകാശത്ത് പ്രത്യക്ഷപ്പെടുന്ന നക്ഷത്രമാണ് മകരജ്യോതി എന്നാണ് വിശ്വാസം. പൊന്നമ്പലമേട്ടിലാണ് മകരജ്യോതി ദൃശ്യമാവുക. സന്നിധാനത്ത് നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് മകരജ്യോതി ദൃശ്യമാകുന്ന പൊന്നമ്പലമേട്. അതോടെ മകരവിളക്ക് സീസണ്‍ ആരംഭിക്കും. ഡിസംബര്‍ 30ന് ആരംഭിക്കുന്ന മകരവിളക്ക് സീസൺ ജനുവരി 20 ഓടെ അവസാനിക്കുകയും ചെയ്യും.

Read More

Sabarimala: ശബരിമല സന്നിധാനത്ത് മകരവിളക്കുദിവസം സിനിമാ ഷൂട്ടിങ് നടന്നെന്നു പരാതി, അന്വേഷണത്തിനു നിർദ്ദേശം

Sannidhanam makaravilakk day movie shooting allegation: പരാതി ഔദ്യോഗികമായി കൈമാറിയതായി ബോർഡ് അറിയിച്ചെങ്കിലും, തങ്ങൾക്ക് ഇത് സംബന്ധിച്ച റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിജിലൻസ് എസ്.പി പറഞ്ഞു.

Sabarimala Gold Scam: ശബരിമല വിഷയത്തില്‍ അറസ്റ്റുകള്‍ എന്തുകൊണ്ട് വൈകി? സംശയങ്ങള്‍ കെട്ടടങ്ങാതെ വിശ്വാസികള്‍

Sabarimala Gold Theft Case Updates: ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പങ്ങളില്‍ നിന്നാണ് വലിയ അളവില്‍ സ്വര്‍ണം നഷ്ടപ്പെട്ടത്. ഇതിനോടകം തന്നെ നിരവധിയാളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Cheruvally Estate Case: ശബരിമല വിമാനത്താവള നിർമാണം: ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിൽ സർക്കാരിന് തിരിച്ചടി

Cheruvally Estate Proposed for Sabarimala Airport: വിമാനത്താവള നിർമ്മാണത്തിനായുള്ള പ്രാഥമിക നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതിനിടെയുണ്ടായ ഈ വിധി പദ്ധതിയുടെ ഭാവി സംബന്ധിച്ച് വലിയ ആശങ്കകളാണ് ഉയർത്തുന്നത്.

Sabarimala Mandalakalam 2026: ശബരിമലയിൽ ഭക്തജന പ്രവാഹം; പമ്പയിൽ പോലീസ് നിയന്ത്രണം, തീർഥാടനത്തിന് നാളെ സമാപനം

Sabarimala Mandala Kalam Heavy Rush: കഴിഞ്ഞ ദിവസം 99,700 ഭക്തരാണ് ദർശനത്തിന് സന്നിധാനത്ത് എത്തിയത്. ഇന്നു വൈകിട്ടുവരെ 67,000 പേർ എത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അപ്പം, അരവണ കൗണ്ടറുകളിൽ നീണ്ട ക്യൂവാണ്. തിരക്ക് വർധിച്ചതിന് പിന്നാലെ പമ്പയിൽ തീർത്ഥാടകർക്ക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Sabarimala Gold Theft Case: ‘ശബരിമലയില്‍ നിന്ന് സ്വര്‍ണം പോയിട്ടുണ്ട്, പ്രത്യേകിച്ച് ദ്വാരപാലക ശില്‍പങ്ങളില്‍ നിന്ന്’

VSSC Report Confirms Gold Theft at Sabarimala: കൊല്ലം വിജിലന്‍സ് കോടതിയില്‍ വിഎസ്എസ്‌സി സീല്‍ വെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് എസ്‌ഐടിക്ക് കൈമാറിയത്. അന്വേഷണ സംഘം നാളെ (തിങ്കളാഴ്ച) പരിശോധന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഹാജരാക്കും.

Special train: മകരവിളക്കിന് ഭക്തർക്കായി സ്പെഷ്യൽ ട്രെയിൻ, കൊല്ലത്തു നിന്ന് മാത്രം 4 എണ്ണം, സമയവും സ്റ്റോപ്പുകളും ഇതാ

Makaravilakku special train from Thiruvananthapuram and Kollam : ഈ സ്പെഷ്യൽ ട്രെയിനുകളിൽ 2 എസി ത്രീ ടയർ കോച്ചുകൾ, 18 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഭിന്നശേഷിക്കാർക്കുള്ള 2 സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവ ഉണ്ടായിരിക്കും.

Sabarimala Makaravilakku 2026: മകര ജ്യോതി ദർശനം; ഭക്തർ മടങ്ങേണ്ടത് ഈ വഴികളിലൂടെ, നിർദ്ദേശം

Sabarimala Makara Jyothi Darshan: ദർശനം ലഭിക്കാത്ത അയ്യപ്പഭക്തർ ഇരുമുടിക്കെട്ടുമായി വലിയ നടപ്പന്തൽ വഴി തന്നെ പതിനെട്ടാം പടി ചവിട്ടണം. അല്ലാത്തവർക്ക് തിരക്ക് കുറഞ്ഞ ശേഷം വടക്കേനട വഴി ദർശനത്തിന് അവസരമൊരുക്കുന്നതാണ്. അയ്യപ്പ ദർശനവും ജ്യോതിയും കണ്ടുകഴിഞ്ഞവർ ഉടൻ മല ഇറങ്ങണമെന്നാണ് നിർദ്ദേശം.

Makaravilakku Special Trains: മകരവിളക്കിന് സ്‌പെഷ്യല്‍ ട്രെയിന്‍; ബുക്കിങ് ആരംഭിച്ചു

Southern Railway Makaravilakku Special Trains to Andhra Pradesh: മകരവിളക്ക് മഹോത്സവം സമാപിച്ചതിന് ശേഷമാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്. കൊല്ലത്ത് നിന്നും തിരുവനന്തപുരത്ത് നിന്നും കാക്കിനട, ചാര്‍ളപ്പള്ളി എന്നിവിടങ്ങളിലേക്കാണ് ട്രെയിന്‍. ബുക്കിങ് ജനുവരി 13 രാവിലെ എട്ട് മണി മുതല്‍.

Sabarimala Makaravilakku 2026: മകരവിളക്ക് ദിനം വൻ നിയന്ത്രണങ്ങൾ; പ്രവേശനം 35,000 പേർക്ക് മാത്രമാക്കി ഹൈക്കോടതി

Sabarimala Makaravilakku Restrictions: മകരവിളക്ക് ദിവസം രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 11 മണി കഴിഞ്ഞാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്കും ആരെയും കടത്തിവിടരുതെന്നാണ് ഹൈക്കോടതി നിർദ്ദേശം.

Sabarimala Makaravilakku: ശബരിമല ഒരുങ്ങുന്നു തങ്കസൂര്യോ​ദയത്തിനായി… വെർച്വൽ ക്യൂ ബുക്കിങ്, മകരജ്യോതി ദർശനസ്ഥലങ്ങൾ… ഭക്തർ അറിയേണ്ടതെല്ലാം

Sabarimala gears up for the Makaravilakku festival: പാണ്ടിത്താവളത്തും പർണശാലയിലും ജനുവരി 13, 14 തീയതികളിൽ ഭക്ഷണം പാർസലായി വിതരണം ചെയ്യാനും തീരുമാനം ഉണ്ട്. ഭക്തർക്ക് നേരിട്ട് പാകം ചെയ്യാൻ അനുവാദമുണ്ടാകില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

Sabarimala Makara Vilakku: മകരവിളക്കിനായി ശബരിമല നട തുറന്നു; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്

Sabarimala Makara Vilakku Darshan: തിരക്ക് പരി​ഗണിച്ച് മാത്രമേ നിലയ്ക്കലിൽനിന്നു അയ്യപ്പഭക്തരെ കടത്തിവിടുകയുള്ളൂ. ശബരിമല സന്നിധാനത്ത് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ നിലയ്ക്കലിൽ വച്ച് തന്നെ സ്വാമിമാരെ നിയന്ത്രിക്കും.

Sabarimala Gold Scam: സ്വര്‍ണം മാത്രമല്ല പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി; ചുരുളഴിയാതെ ശബരിമല കൊള്ള

Sabarimala Panchaloha Idols Theft: ആരാണ് ഡി മണി എന്നതുമായി ബന്ധപ്പെട്ട വിവരം വ്യവസായി അന്വേഷണ സംഘത്തിന് കൈമാറി. 2019, 2020 വര്‍ഷങ്ങളിലാണ് ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹങ്ങള്‍ കടത്തിയത്. നാല് വിഗ്രഹങ്ങളായിരുന്നു ഇക്കൂട്ടത്തിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.