AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sikkim Tunnel Collapse: സിക്കിമിലെ തുരങ്കം തകർന്നുള്ള അപകടം, കോട്ടയം സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തു

Sikkim Tunnel Accident Latest Update: സിക്കിം തുരങ്ക അപകടത്തിൽ കാണാതായ കോട്ടയം പാമ്പാടി സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചയാണ് അനീഷ് മോഹന്റെ മൃതദേഹം കണ്ടെടുത്തത്. സിക്കി മിൽ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അപകടം സംഭവിച്ച് നാല് ദിവസങ്ങൾക്ക് ശേഷമാണ് അനീഷിന്റെ മൃതദേഹം കണ്ടെടുക്കുന്നത്.

Sikkim Tunnel Collapse: സിക്കിമിലെ തുരങ്കം തകർന്നുള്ള അപകടം, കോട്ടയം സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തു
Aneesh Mohanan, Sikkim Tunnel AccidentImage Credit source: PTI/ Special Arrangement
Amal KV
Amal KV | Updated On: 23 Jul 2026 | 12:58 PM

ഗാങ്ടോക്: സിക്കിം തുരങ്ക അപകടത്തിൽ കാണാതായ കോട്ടയം പാമ്പാടി സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചയാണ് അനീഷ് മോഹന്റെ മൃതദേഹം കണ്ടെടുത്തത്. സിക്കി മിൽ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അപകടം സംഭവിച്ച് നാല് ദിവസങ്ങൾക്ക് ശേഷമാണ് അനീഷിന്റെ മൃതദേഹം കണ്ടെടുക്കുന്നത്. അനീഷിന്റെ ഭാര്യയും സഹോദരനടക്കമുള്ള ബന്ധുക്കളും അപകട സ്ഥലത്ത് എത്തിയിരുന്നു.

നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷനിലെ സീനിയർ മാനേജർ ആയി ജോലി നോക്കി വരികയായിരുന്നു അനീഷ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അനീഷ് അവസാനമായി നാട്ടിൽ വന്നു പോയത്. സിക്കിമിലെ ടീസ്റ്റ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് നിർമ്മാണത്തിൽ ഇരുന്ന വലിയ ടണലിൽ ആണ് അപകടമുണ്ടായതും അനീഷ് ഉൾപ്പെടെയുള്ള 5 പേരെ കാണാതായതും.

Also Read: ഇല്ല മരിച്ചില്ല, മരിക്കാൻ വിട്ടില്ല! കൊളുക്കുമലയിൽ കൊക്കയിൽ വീണ യുവാവിനെ അ‌തിസാഹസികമായി രക്ഷിച്ച് ഫയർഫോഴ്സ്

തെക്കൻ സിക്കീമിലെ സമർഡൂങ്ങിൽ ടീസ്റ്റ ജലവൈദ്യുത പദ്ധതിക്ക് വേണ്ടി നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷൻ (എൻഎച്ച്പിസി) നിർമ്മിക്കുന്ന തുരങ്കമാണ് തിങ്കളാഴ്ച ഉച്ചയോടെ തകർന്ന് വീണ് ദാരുണമായ അപകടം ഉണ്ടായത്. അപകട സമയത്ത് ആകെ 27 പേരാണ് തുരങ്കത്തിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ടീസ്റ്റ ജലവൈദ്യുത പദ്ധതിക്ക് വേണ്ടി നിർമ്മിക്കുന്ന തുരങ്കമാണ് നിർമ്മാണം പുരോഗമിക്കവെ തകർന്നത്. അണക്കെട്ടിൽ നിന്ന് വൈദ്യുതോല്പാദനത്തിനായി മലകൾ തുരന്ന് നിർമ്മിക്കുന്ന വലിയ ടണൽ പദ്ധതിയാണിത്. പാറ തുരക്കുന്നതിനിടെ സംഭവിച്ച മീഥൈൻ വാതക ചോർച്ച മൂലം ഉണ്ടായ സ്ഫോടനമാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു. ഖനി അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി പരിചയമുള്ള ബംഗാളിൽ നിന്നുള്ള വിദഗ്ധരുടെ സംഘവും കുടുങ്ങിക്കിടക്കുന്ന വരെ പുറത്തെത്തിക്കാനുള്ള ദൗത്യത്തിൽ പങ്കു ചേർന്നിരുന്നു.

English Summary

The death of a native of Pampady, Kottayam, who had gone missing following a tunnel accident in Sikkim, has been confirmed. Aneesh Mohan’s body was recovered early this morning. Efforts to bring the body back home have commenced following the completion of necessary procedures, including the post-mortem examination at Singtam. The body was recovered four days after the accident occurred.

Follow Us