AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

തൃശ്ശൂരിൽ പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ പിടിയില്‍

ഈ മാസം 20ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 10 മണിയോടെ പ്രതി യുവതിയുടെ ശരീരത്തിൽ മദ്യം ഒഴിച്ചിട്ട് തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ യുവതിക്ക് ഗുരുതരമായ പൊള്ളൽ ഏറ്റിട്ടുണ്ട്. യുവതിയോട് ഉണ്ടായ സംശയമാണ് ശരത്ത് ഈ പ്രവർത്തി ചെയ്യാൻ ഉണ്ടായ കാരണമെന്നാണ് സൂചന. കൂടാതെ ഇരക്കെതിരെ ഇയാൾ മുൻപും ശാരീരിക ഉപദ്രവങ്ങൾ നടത്തിയിരുന്നതായും പോലീസ് പറയുന്നു...

തൃശ്ശൂരിൽ പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ പിടിയില്‍
Arrest Image Credit source: Tv9 Network
Ashli C
Ashli C | Published: 22 Mar 2026 | 10:08 AM

തൃശ്ശൂർ : പങ്കാളിയായ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സ്പാ ഉടമ അറസ്റ്റിൽ. ചാലക്കുടി പരാമ്പ്ര വില്ലേജ് ശാസ്താംകുന്ന് സ്വദേശിയായ ശരത്ത് വിഷ്ണുവാണ് പോലീസിന്റെ വലയിലായത്. 34കാരനായ ഇയാൾ ലിവിങ് ടുഗതർ പങ്കാളിയെയാണ് കൊലപ്പെടുത്താൻ ഉള്ള ശ്രമം നടത്തിയത്. കഴിഞ്ഞ ഒന്നര വർഷമായി ഇരുവരും വെള്ളാംഞ്ചിറയിലുള്ള വാടകവീട്ടില്‍ ഒരുമിച്ചായിരുന്നു താമസം.

ഈ മാസം 20ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 10 മണിയോടെ പ്രതി യുവതിയുടെ ശരീരത്തിൽ മദ്യം ഒഴിച്ചിട്ട് തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ യുവതിക്ക് ഗുരുതരമായ പൊള്ളൽ ഏറ്റിട്ടുണ്ട്. യുവതിയോട് ഉണ്ടായ സംശയമാണ് ശരത്ത് ഈ പ്രവർത്തി ചെയ്യാൻ ഉണ്ടായ കാരണമെന്നാണ് സൂചന. കൂടാതെ ഇരക്കെതിരെ ഇയാൾ മുൻപും ശാരീരിക ഉപദ്രവങ്ങൾ നടത്തിയിരുന്നതായും പോലീസ് പറയുന്നു.

ALSO READ:ഓട്ടോയിൽ ചന്ദനത്തിരി കത്തിച്ചത് ചോദ്യം ചെയ്തു; കോഴിക്കോട് പെട്രോൾ പമ്പ് ജീവനക്കാരിക്ക് നേരെ ഡ്രൈവറുടെ അതിക്രമം

അതേസമയം റെഡ് ചില്ലിസ് എന്നാണ് ശരത്ത് നടത്തിവരുന്ന സ്പായുടെ പേര്. ചാലക്കുടി സൗത്തിലാണ് സ്ഥാപനം. ഇരയായ യുവതിയെ ഇയാൾ വിവാഹം വാഗ്ദാനം നൽകിയാണ് ഒപ്പം താമസിപ്പിച്ചിരുന്നത്. ഇയാളിൽ നിന്നും രക്ഷപ്പെടാതിരിക്കാൻ യുവതിയെ കൊല്ലുമെന്നും സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും എന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും റിപ്പോർട്ട്.

Follow Us