AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sthree Suraksha Scheme: സത്രീസുരക്ഷ പദ്ധതി നിർത്തലാക്കിയോ, യുഡിഎഫ് സർക്കാരിന്റെ തീരുമാനം എന്ത്?

Sthree Suraksha Scheme Updates: കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് ശേഷം വിവിധ പദ്ധതികളുടെയും മറ്റും പ്രവർത്തനങ്ങൾ ആരംഭിക്കും. ഈ സാഹചര്യത്തിൽ മുൻസർക്കാർ നടപ്പിലാക്കിയ സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കുമോ അതോ തുടരുമോ എന്ന സംശയം ഉപയോക്താക്കൾക്കിടയിൽ ഉണ്ട്.

Sthree Suraksha Scheme: സത്രീസുരക്ഷ പദ്ധതി നിർത്തലാക്കിയോ, യുഡിഎഫ് സർക്കാരിന്റെ തീരുമാനം എന്ത്?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 15 May 2026 | 01:43 PM

സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് കൈതാങ്ങായി സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കാറുണ്ട്. അത്തരത്തിൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകാനായി നടപ്പിലാക്കിയ പദ്ധതിയാണ് സ്ത്രീസുരക്ഷ പദ്ധതി. 2026ലെ സംസ്ഥാന ബജറ്റിലാണ് സ്ത്രീ സുരക്ഷ പദ്ധതി പ്രഖ്യാപിച്ചത്. പിന്നാലെ അപേക്ഷകൾക്കായി പോർട്ടൽ തുറക്കുകയും തുക വിതരണം ചെയ്യുകയും ചെയ്തിരുന്നു. പ്രതിമാസം 1,000 രൂപയാണ് ലഭിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് ശേഷം വിവിധ പദ്ധതികളുടെയും മറ്റും പ്രവർത്തനങ്ങൾ ആരംഭിക്കും. ഈ സാഹചര്യത്തിൽ മുൻസർക്കാർ നടപ്പിലാക്കിയ സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കുമോ അതോ തുടരുമോ എന്ന സംശയം ഉപയോക്താക്കൾക്കിടയിൽ ഉണ്ട്.

സ്ത്രീസുരക്ഷ പദ്ധതി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷ പദ്ധതിയാണ് സ്ത്രീ സുരക്ഷ. ഇതിലൂടെ മാസംതോറും ആയിരം രൂപയാണ് തിരഞ്ഞെടുത്തിട്ടുള്ളവർക്ക് നൽകുന്നത്. അതായത്, വർഷം തോറും 12,000 രൂപയാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്. 35 നും 60 നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ സ്ത്രീകൾക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാൽ, അവർ കേരളത്തിൽ സ്ഥിരതാമസമാക്കിയവരും മറ്റ് പെൻഷനുകൾ വാങ്ങാത്ത, ക്ഷേമ പദ്ധതികളുടെ പരിധിയിൽ വരാത്തവരും ആകണം.  പദ്ധതിക്ക് കീഴിൽ ട്രാൻസ് സ്ത്രീകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങൾ

  1. അപേക്ഷകര്‍ 35 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം.
  2. സര്‍ക്കാരിന്റെ മറ്റൊരു സാമ്പത്തിക സഹായ പദ്ധതിയിലും അംഗമായിരിക്കരുത്.
  3. കേരളത്തിലെ സ്ഥിര താമസം ആയിരിക്കണം.
  4. അന്ത്യോദയ അന്ന യോജന (മഞ്ഞ കാര്‍ഡ്), മുന്‍ഗണന വിഭാഗം (പിങ്ക് കാര്‍ഡ്) എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ ആയിരിക്കണം.
  5. നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് യോഗ്യതയില്ല.
  6. വിധവാ/ അവിവാഹിത വനിതാ പെന്‍ഷന്‍, വൈകല്യ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍, സേവനം/ കുടുംബം/ ഇപിഎഫ് പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.
  7. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍ സ്ഥിരം അല്ലെങ്കില്‍ കരാര്‍ നിയമനം നേടിയവര്‍ക്കും പദ്ധതിക്ക് അര്‍ഹതയില്ല.

ALSO READ: വിദേശത്തേക്ക് പോകുന്നവര്‍ക്ക് ശുഭയാത്ര പദ്ധതി വഴി ധനസഹായം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

അപേക്ഷിക്കേണ്ട വിധം

  • കെസ്മാർട്ട് വെബ്സൈറ്റ് സന്ദർശിച്ച് സ്ത്രീ സുരക്ഷാ പദ്ധതി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • മൊബൈൽ നമ്പറും ഒടിപിയും നൽകുക.
  • തുടർന്ന് വരുന്ന പേജിൽ ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങൾ നൽകേണ്ടതാണ്.
  • ആവശ്യമായ രേഖകളും സമർപ്പിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാം.

സ്റ്റാറ്റസ് പരിശോധിക്കേണ്ട വിധം

  1. അപേക്ഷകൾ സമർപ്പിച്ചാൽ തൊട്ടടുത്ത മാസം മുതൽ തുക ലഭിക്കുന്നതാണ്. തുക ലഭിക്കുമോ എന്നറിയാൻ സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്.
  2. അതിനായി കെ സ്മാർട്ട് പോർട്ടൽ സന്ദർശിച്ച് ആദ്യമായി ലോഗിൻ ചെയ്യുക.
  3. ഫോൺ നമ്പറും ഒടിപിയും ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്യുമ്പോൾ നിങ്ങളുടെ അപേക്ഷ സ്റ്റാറ്റസ് അറിയാൻ സാധിക്കും.
  4. സബ്മിറ്റഡ് എന്നാണെങ്കിൽ നിങ്ങളുടെ അപേക്ഷ സ്വീകരിച്ചു എന്നാണ് അർത്ഥം.
  5. റിട്ടേൺ എന്നാണെങ്കിൽ അതിന് താഴെയുള്ള എഡിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  6. അപേക്ഷ നിരസിക്കാനുള്ള കാരണം മനസിലാക്കുക.
  7. ജനനതീയതി, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവയിലെ തെറ്റുകൾ അപേക്ഷ തിരിച്ചയക്കാൻ കാരണമായിട്ടുണ്ട്.
  8. ഇവ തിരുത്തി ഒരിക്കൽ കൂടി പ്രോസീഡ് ചെയ്യേണ്ടതാണ്.

പുതിയ സർക്കാർ പദ്ധതി നിർത്തലാക്കുമോ?

വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ സ്ത്രീ സുരക്ഷ പദ്ധതി ഇല്ലാതാക്കുമോ തുടരുമോ എന്നതിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. പദ്ധതി നിർത്തലാക്കില്ല എന്നാണ് സൂചന. പുതിയ സർക്കാരും തിരഞ്ഞെടുപ്പ് പത്രികയിൽ സ്ത്രീകൾക്ക് വേണ്ടി നിരവധി വാഗ്ദാനങ്ങളാണ് നൽകിയിട്ടുള്ളത്. എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസി ബസിൽ സൗജന്യയാത്രയാണ് അതിലേറ്റവും പ്രധാനം.

English Summary:

Sthree Suraksha is a social security scheme implemented by local self-government bodies. Through this, Rs. 1,000 is provided to the selected beneficiaries every month. That is, Rs. 12,000 is received annually through the scheme. Unemployed women between the ages of 35 and 60 can apply for the scheme.

 

Follow Us