AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Amrutham Powder Side Effects: കുട്ടികൾക്ക് ജീവിതശൈലി രോ​ഗങ്ങൾ വരുത്തും! അമൃതം പൊടിയിലെ പഞ്ചസാര ആരോഗ്യത്തെ ബാധിക്കുന്നു; ബാലാവകാശ കമ്മീഷൻ

Amrutham Powder is Unhealthy:ഇതുൾപ്പെടെ ശാസ്ത്രീയ അടിസ്ഥാനത്തിൽ ഉത്പന്നങ്ങളിലെ പോഷക ഘടകങ്ങൾ നിശ്ചയിക്കുന്നതിന് ഉന്നതതല കമ്മിറ്റിക്ക് വനിതാ ശിശുവികസന ഡയറക്ടർ രൂപം നൽകണമെന്നും നിർദ്ദേശം.അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിലെ പഞ്ചസാരയുടെ അളവ് 20% ആണെന്നും ഇത് ലോക ആരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്. ഈ പൊടി ആറുമാസം മുതൽ മൂന്നു വയസ്സുവരെയുള്ള കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ ജീവിതശൈലി രോഗങ്ങൾക്ക് ഇടവരുത്തണമെന്നും.......

Amrutham Powder Side Effects: കുട്ടികൾക്ക് ജീവിതശൈലി രോ​ഗങ്ങൾ വരുത്തും! അമൃതം പൊടിയിലെ പഞ്ചസാര ആരോഗ്യത്തെ ബാധിക്കുന്നു; ബാലാവകാശ കമ്മീഷൻ
Amrutham PowderImage Credit source: Social Media
Ashli C
Ashli C | Updated On: 02 Sep 2026 | 05:04 PM

തിരുവനന്തപുരം: അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടി ആരോഗ്യത്തിന് ഹാനികരം ആകുന്നു എന്ന് റിപ്പോർട്ട്. അമൃതം പൊടിയിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നു എന്നാണ് ബാലവകാശ കമ്മീഷന്റെ ഉത്തരവിൽ പറയുന്നത്. ഐസിഡിഎസ് മുഖാന്തിരം നൽകുന്ന അമൃതം ന്യൂട്രീമിക്സിന്റെ നിർമ്മാണത്തിൽ പഞ്ചസാര പൂർണമായും ഒഴിവാക്കണം എന്നാണ് നിർദ്ദേശം. പകരം കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കണം.

അമൃതം പൊടിയിലെ പഞ്ചസാരയുടെ അളവ് 20%…

ഇതുൾപ്പെടെ ശാസ്ത്രീയ അടിസ്ഥാനത്തിൽ ഉത്പന്നങ്ങളിലെ പോഷക ഘടകങ്ങൾ നിശ്ചയിക്കുന്നതിന് ഉന്നതതല കമ്മിറ്റിക്ക് വനിതാ ശിശുവികസന ഡയറക്ടർ രൂപം നൽകണമെന്നും നിർദ്ദേശം.അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിലെ പഞ്ചസാരയുടെ അളവ് 20% ആണെന്നും ഇത് ലോക ആരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്. ഈ പൊടി ആറുമാസം മുതൽ മൂന്നു വയസ്സുവരെയുള്ള കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ ജീവിതശൈലി രോഗങ്ങൾക്ക് ഇടവരുത്തണമെന്നും ചൂണ്ടിക്കാട്ടിയും പാലക്കാട് പട്ടിത്തറ സ്വദേശി കെ സഹില നൽകിയ ഹർജിയിലാണ് ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കിയത്.

ALSO READ:സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് ചെയ്യാം? പ്രാഥമിക യോഗം ഇന്ന്

ടേക്ക് ഹോം റേഷൻ( ടി എച്ച് ആർ ) പദ്ധതിയിൽ കുട്ടികളുടെ പ്രായത്തിന് അനുസരിച്ച് നൽകേണ്ട ന്യൂട്രിമിക്സ് അളവ് സംബന്ധിച്ച് പുറത്തിറക്കണം. കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദേശം പ്രകാരം കുട്ടികളുടെ പ്രായത്തിനനുസരിച്ച് നൽകേണ്ട ന്യൂട്രിമിക്സ് സംബന്ധിച്ച് നിർദ്ദേശം വനിതാ ശിശു ഡയറക്ടർ വകുപ്പിലെ കീഴ് ഉദ്യോഗസ്ഥർക്ക് നൽകണം. ഉൽപ്പന്നങ്ങളുടെ പാക്കേജ് ലേബലുകളിൽ പോഷക വിവരങ്ങളും കുട്ടികൾക്ക് നൽകേണ്ട അളവുകളും സംബന്ധിച്ച കാര്യങ്ങൾ അച്ചടിച്ച് രേഖപ്പെടുത്തണമെന്നും നിർദ്ദേശം നൽകി.

അമൃതം ന്യൂട്രിമിക്സ് ഉൾപ്പെടെയുള്ള പോഷകാഹാരങ്ങൾ എങ്ങനെ ഉപയോഗിക്കണം, പാകം ചെയ്യുമ്പോൾ എന്തെല്ലാം മുൻകരുതകൾ സ്വീകരിക്കണം, ഏതെല്ലാം രീതികളിൽ പാകം ചെയ്യണം ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരേണ്ടതിന്‍റെ ആവശ്യകത എന്നിവ സംബന്ധിച്ച അംഗണവാടി വർക്കർമാർക്കും ഗുണഭോക്താക്കൾക്കും നേരിട്ടും പോഷൻ ട്രാക്കർ അല്ലെങ്കിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും വകുപ്പ് ബോധവൽക്കരണം നടത്തണം.

ENGLISH SUMMARY

The report says that the Amrutam powder distributed through Anganwadis is harmful to health. The Child Rights Commission has said in its order that the addition of sugar in Amrutam powder affects the health of children. It has been suggested that sugar should be completely eliminated from the manufacture of Amrutam Nutrimix distributed through ICDS. Instead, consideration should be given to including a small amount of jaggery.

Follow Us