Sukumara Kurup Latest : ട്വിസ്റ്റ്! അത് സുകുമാരക്കുറുപ്പല്ല…. ദാമോദര മേനോൻ; സ്ഥിരീകരിച്ച് പോലീസ്
Sukumara Kurup Case Latest : പതിറ്റാണ്ടുകൾക്കു മുമ്പ് മുങ്ങിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേത് എന്ന തരത്തിൽ പ്രചരിച്ച ചിത്രം തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദാമോദര മേനോന്റെതെന്ന് സ്ഥിരീകരണം. പ്രാഥമിക അന്വേഷണത്തിൽ പ്രചരിച്ച ചിത്രം ദാമോദര മേനോന്റെതല്ല എന്നാണ് മനസ്സിലാകുന്നത് എന്ന് കേരള പോലീസ് സ്പെഷ്യൽ ബ്രാഞ്ച് എ സി പി മാധ്യമങ്ങളോട് പ്രതികരിച്ചു.
തൃശൂർ : പതിറ്റാണ്ടുകൾക്കു മുമ്പ് മുങ്ങിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേത് എന്ന തരത്തിൽ പ്രചരിച്ച ചിത്രം തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദാമോദര മേനോന്റെതെന്ന് സ്ഥിരീകരണം. പ്രാഥമിക അന്വേഷണത്തിൽ പ്രചരിച്ച ചിത്രം ദാമോദര മേനോന്റെതല്ല എന്നാണ് മനസ്സിലാകുന്നത് എന്ന് കേരള പോലീസ് സ്പെഷ്യൽ ബ്രാഞ്ച് എ സി പി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രചരിക്കുന്ന ചിത്രം സുകുമാരക്കുറുപ്പിന്റെതല്ല എന്നും തങ്ങളുടെ ബന്ധുവായ ദാമോദര മേനോന്റേതാണെന്നും പറഞ്ഞ് ബന്ധുക്കളും ഇന്ന് രംഗത്ത് എത്തുകയുണ്ടായി.
പ്രാഥമിക അന്വേഷണത്തിലെ നിഗമനം ഇങ്ങനെയാണെങ്കിലും സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തതക്കുവേണ്ടി വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് അറിയിക്കുന്നു. ദാമോദര മേനോനുമായി സ്പെഷ്യൽ ബ്രാഞ്ച് എസിപി ഫോണിൽ സംസാരിച്ചതായും താൻ നാട്ടിലേക്ക് വരാൻ ശ്രമിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞതായും വിവരമുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സുകുമാരകുറുപ്പിന്റേത് എന്ന തരത്തിൽ വലിയ തോതിൽ വാർത്താ മാധ്യമധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ചിത്രം പ്രചരിച്ചിരുന്നു. സുകുമാര കുറുപ്പ് മലേഷ്യയിൽ മറ്റൊരു പേരിൽ ജീവിതം നയിക്കുകയും ആണ് എന്ന തിരത്തിൽ വാർത്തകൾ വരുകയും ചെയ്തിരുന്നു.
Also Read : ഒളിവിലായിട്ട് 42 വർഷം! സുവർണ ജൂബിലി ആഘോഷിക്കുമോ സുകുമാരക്കുറുപ്പ്; പുതിയ ട്വിസ്റ്റിൽ അന്വേഷണം
കഴിഞ്ഞ ദിവസമാണ് സുകുമാരക്കുറുപ്പ് മരിച്ചു എന്ന നിഗമനത്തിൽ ക്രൈം ബ്രാഞ്ച് കേസ് അവസാനിപ്പിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. അതിന് തൊട്ടു പിന്നാലെയാണ് സുകുമാരക്കുറുപ്പിന്റേത് എന്ന തരത്തിൽ ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നുണ്ട് എന്നും വർഷങ്ങളായി മറ്റൊരു പേരിൽ ബ്രൂണെയിൽ താമസിച്ചു വരികയാണെന്നും ആണ് വാർത്തകൾ പ്രചരിച്ചത്. ഇതോടെ സുകുമാരക്കുറുപ്പ് കേസ് വീണ്ടും സജീവമായി.
പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ഇന്റർപോളുമായി ബന്ധപ്പെട്ട് വിവരങ്ങൾ പരിശോധിക്കാനും തീരുമാനമായിരുന്നു. സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ കേൾക്കുന്നത് എല്ലാം അഭ്യൂഹങ്ങൾ ആണെന്നും വിവരങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കേരള പോലീസിനെ ഏറ്റവും നാണം കെടുത്തിയ കേസാണ് സുകുമാരക്കുറുപ്പിന്റെത്. കഴിഞ്ഞ 40 വർഷത്തോളം ആയി കുറുപ്പിനായുള്ള അന്വേഷണം തുടരുകയാണ്. പിടികിട്ടാപ്പുള്ളിയായ കുറുപ്പിനെ തേടി വർഷങ്ങളായി പോലീസ് അലയുകയാണ്. കുറുപ്പിനെ ഗൾഫിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും കണ്ടതായി അഭ്യൂഹങ്ങളും പ്രചരിക്കുകയും പോലീസ് അവിടെയൊക്കെ നേരിട്ട് എത്തി അന്വേഷിക്കുകയും ചെയ്തിരുന്നു.
English Summary
Damodara Menon, a native of Vadakkanchery in Thrissur, has confirmed that the photograph circulating online is his—contrary to claims that it depicted the long-absent fugitive Sukumarakurup. The Kerala Police Special Branch ACP informed the media that preliminary investigations indicate the photograph is not of Damodara Menon.