AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Thiruvananthapuram Metro: ശ്രീകാര്യം മേൽപ്പാലം യാഥാർത്ഥ്യമാകുന്നു; തിരുവനന്തപുരം മെട്രോയ്ക്ക് കരുത്ത്

Thiruvananthapuram Sreekaryam Flyover Project: പദ്ധതി വൈകുന്നതിന് പ്രധാന കാരണമായിരുന്ന കേരള വാട്ടർ അതോറിറ്റിയുടെ ഭൂഗർഭ പൈപ്പ്‌ലൈൻ മാറ്റുന്ന ജോലികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. നിലവിൽ സർവീസ് റോഡിന്റെ ഭാഗത്തുള്ള ശ്രീനാരായണ ഗുരു പ്രതിമ മറ്റൊരു സ്ഥലത്തേക്ക് മാറ്റുക എന്നത് മാത്രമാണ് പ്രധാന തടസ്സമായി അവശേഷിക്കുന്നത്.

Thiruvananthapuram Metro: ശ്രീകാര്യം മേൽപ്പാലം യാഥാർത്ഥ്യമാകുന്നു; തിരുവനന്തപുരം മെട്രോയ്ക്ക് കരുത്ത്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 17 Oct 2026 | 03:27 PM

തലസ്ഥാന നഗരത്തിന്റെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ശ്രീകാര്യം മേൽപ്പാലം മേൽപ്പാലം നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാകുന്നു. ജങ്ഷനിലെ ശ്രീനാരായണ ഗുരു പ്രതിമ മാറ്റുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം അന്തിമ തീരുമാനമെടുക്കുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകും. ഈ വിഷയം ചർച്ച ചെയ്ത് പരിഹരിക്കുന്നതിനായി ജില്ലാ കളക്ടർ രണ്ടാഴ്ചയ്ക്കുള്ളിൽ ഉന്നതതല യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

പദ്ധതി വൈകുന്നതിന് പ്രധാന കാരണമായിരുന്ന കേരള വാട്ടർ അതോറിറ്റിയുടെ ഭൂഗർഭ പൈപ്പ്‌ലൈൻ മാറ്റുന്ന ജോലികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. നിലവിൽ സർവീസ് റോഡിന്റെ ഭാഗത്തുള്ള ശ്രീനാരായണ ഗുരു പ്രതിമ മറ്റൊരു സ്ഥലത്തേക്ക് മാറ്റുക എന്നത് മാത്രമാണ് പ്രധാന തടസ്സമായി അവശേഷിക്കുന്നത്. പ്രതിമ സ്ഥാപിക്കുന്നതിനുള്ള പുതിയ സ്ഥലം കണ്ടെത്തുന്നതോടെ നിർമാണ ഏജൻസിക്ക് പ്രവൃത്തികൾ അടുത്ത ഘട്ടത്തിലേക്ക് കടത്താൻ സാധിക്കും.

ALSO READ: തിരുവനന്തപുരം മെട്രോ vs കോഴിക്കോട് ലൈറ്റ് മെട്രോ; ആദ്യം എത്തുക ഇവയിലേത്?

തിരുവനന്തപുരം മെട്രോയിൽ നിർണായകം

വരാനിരിക്കുന്ന തിരുവനന്തപുരം മെട്രോ പദ്ധതിയുടെ വിജയത്തിൽ ശ്രീകാര്യം മേൽപ്പാലത്തിന് നിർണായക സ്ഥാനമാണുള്ളത്. 177 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി മെട്രോ റെയിൽ ഇടനാഴിയുടെ പ്രധാന അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ഭാഗമാണ്. 535 മീറ്റർ നീളമുള്ള നാലുവരി മേൽപ്പാലം ഭാവിയിൽ മെട്രോ തൂണുകൾ സ്ഥാപിക്കാൻ കൂടി സൗകര്യമുള്ള രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതുവഴി റോഡ് ഗതാഗതത്തെ പൊതുഗതാഗത സംവിധാനവുമായി സുഗമമായി സംയോജിപ്പിക്കാൻ സാധിക്കും. കഴക്കൂട്ടം, ടെക്നോപാർക്ക് ഭാഗങ്ങളിലേക്കുള്ള യാത്രയിൽ പ്രധാന കുരുക്ക അനുഭവപ്പെടുന്ന ശ്രീകാര്യത്ത് മേൽപ്പാലവും ഇരുവശങ്ങളിലുമായി സർവീസ് റോഡുകളും ഡ്രെയിനേജ് സംവിധാനങ്ങളും യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിലെ ഗതാഗത സംവിധാനത്തിന് വലിയ ആശ്വാസമാകും.

തടസ്സമെന്ത്?

കരാർ കാലാവധി കഴിഞ്ഞിട്ടും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് രൂപരേഖ കരാർ കമ്പനിക്ക് ലഭ്യമാക്കാത്തതാണ് നിർമ്മാണം തുടങ്ങാൻ തടസ്സമായത്. 2025 ജനുവരി 5ന് നിർമാണ ഉദ്ഘാടനം നടത്തി. ആ മാസം ഇരുപത്തിരണ്ടാം തീയതി കരാർ കമ്പനിക്ക് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള അനുമതി നൽകി. 18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് നിർദേശം നൽകിയത്. എന്നാൽ കരാർ കാലാവധി കഴിഞ്ഞിട്ടും പദ്ധതിയുടെ രൂപരേഖ കെഎംആർഎൽ കമ്പനിക്ക് നൽകിയിരുന്നില്ല. ഇതോടെ പദ്ധതിക്ക് അധിക ചെലവ് വന്നേക്കും. അതേസമയം, തിരുവനന്തപുരം മെട്രോ പദ്ധതിയുടെ കാലതാമസവും ചർച്ചയാകുന്നുണ്ട്.

English Summary:

The construction of the Sreekaryam flyover in Thiruvananthapuram is expected to gain momentum following efforts by the district administration to resolve the remaining obstacles. The District Collector has decided to convene a high-level meeting within two weeks.

Follow Us