Metro Updates: തിരുവനന്തപുരം മെട്രോ vs കോഴിക്കോട് ലൈറ്റ് മെട്രോ; ആദ്യം എത്തുക ഇവയിലേത്?
Thiruvananthapuram Metro vs Kozhikode Light Metro: നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ലൈറ്റ് മെട്രോ പദ്ധതി സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ, തലസ്ഥാന മെട്രോയുടെ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. മെട്രോയോ, ലൈറ്റ് മെട്രോയോ? ആദ്യം എത്തുക ഇവയിലേതായിരിക്കും... പരിശോധിക്കാം...
കോഴിക്കോട് നിവാസികളുടെ ഏറെ നാളെത്തെ ആഗ്രഹമായിരുന്ന ലൈറ്റ് മെട്രോ അധികം വൈകാതെ തന്നെ എത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുകയാണ്. നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ലൈറ്റ് മെട്രോ പദ്ധതി സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ, തലസ്ഥാന മെട്രോയുടെ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. മെട്രോയോ, ലൈറ്റ് മെട്രോയോ? ആദ്യം എത്തുക ഇവയിലേതായിരിക്കും… പരിശോധിക്കാം…
കോഴിക്കോട് ലൈറ്റ് മെട്രോ
വിഡി സതീശൻ സർക്കാർ അധികാരമേറ്റതിന് പിന്നാലെ അവതരിപ്പിച്ച ആദ്യ ബജറ്റിലാണ് തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതി ഇടം പിടിച്ചത്. മെട്രോ പദ്ധതികളുടെ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ വകയിരുത്തുകയും ചെയ്തു. രണ്ട് റൂട്ടുകളിലായി 27.1 കിലോമീറ്ററിലാകും കോഴിക്കോട് മെട്രോ ഒരുങ്ങുന്നത്. കൊച്ചി മെട്രോ റെയിലാണ് ഇത് നിർദേശിച്ചത്. ആദ്യ റൂട്ട് വെസ്റ്റ്ഹില്ലിൽ നിന്ന് തുടങ്ങി – നടക്കാവ് – മീഞ്ചന്ത – ചെറുവണ്ണൂർ – രാമനാട്ടുകര വരെ 19 കിലോമീറ്ററാണ്. രണ്ടാമത്തേത് ബീച്ച് – തൊണ്ടയാട് – മെഡിക്കൽ കോളേജ് വരെ 8.1 കിലോമീറ്ററാണ്.
സാധ്യതാപഠനം പൂർത്തിയായ ശേഷമാകും റൂട്ടിന്റെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാവുന്നത്.2011ൽ കോഴിക്കോട് മോണോ റെയിലിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്തവരെയുള്ള 13.3 കിലോമീറ്റർ റൂട്ടും, ഇതിൽ 14 സ്റ്റേഷനുകളുമായിരുന്നു നിശ്ചയിച്ചത്.
എന്നാൽ, ഡൽഹി മെട്രാ റെയിൽ കോർപ്പറേഷൻ വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയെങ്കിലും ലൈറ്റ് മെട്രോയാണ് അനുയോജ്യമെന്ന് പദ്ധതി മാറ്റി. 2014 ൽ ലൈറ്റ് മെട്രോയ്ക്കുവേണ്ടി ഡിഎംആർസി വീണ്ടും വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചു. കേന്ദ്രം മെട്രോ നയം മാറ്റിയതോടെ 2017ൽ വീണ്ടും ഡിപിആർ പുതുക്കി. ഇത്തവണയെങ്കിലും ലൈറ്റ് മെട്രോ സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട്.