AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Ramesh Pisharady Thomas Issac: അദ്ദേഹത്തിന്റെ അഭിനയം ഇഷ്ടമാണ്! രമേഷ് പിഷാരടിക്കെതിരായ ‘കോമാളി’ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്

Ramesh Pisharady Thomas Issac: പലസ്തീൻ പരാമർശത്തിലെ വിഷയത്തിലാണ് താൻ പ്രതികരിച്ചത് എന്നും തോമസ് ഐസക്. നേരത്തെ കോമാളി വേഷം കെട്ടി നടക്കുന്നു എന്ന പരാമർശനത്തിനെതിരെ തോമസ് ഐസക്കിനെതിരെ രമേശ് പിഷാരടിയും മറുപടിയുമായി രംഗത്തെത്തിയിരുന്നു.സംസ്കാരം ഒരിക്കലും സമരം ചെയ്താൽ കിട്ടില്ല എന്നും നാടകത്തിലൂടെ രാഷ്ട്രീയം പറഞ്ഞിരുന്നവരോട് എന്തിനാണ് ഇത്ര അസഹിഷ്ണുത എന്നുമായിരുന്നു രമേശ് പിഷാരടി....

Ramesh Pisharady Thomas Issac: അദ്ദേഹത്തിന്റെ അഭിനയം ഇഷ്ടമാണ്! രമേഷ് പിഷാരടിക്കെതിരായ ‘കോമാളി’ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്
Ramesh Pisharady, Thomas Issac (1)Image Credit source: Instagram
Ashli C
Ashli C | Updated On: 23 Mar 2026 | 10:03 PM

നടനും പാലക്കാട് ജില്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമേശ് പിഷാരടിക്കെതിരെ നടത്തിയ കോമാളി പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു തോമസ് ഐസക്. അദ്ദേഹത്തിന്റെ അഭിനയമികവിൽ എതിർ അഭിപ്രായമില്ലെന്നും. തന്റെ പരാമർശത്തിൽ വിഷമം തോന്നിയതിൽ ഖേദം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീൻ പരാമർശത്തിലെ വിഷയത്തിലാണ് താൻ പ്രതികരിച്ചത് എന്നും തോമസ് ഐസക്. നേരത്തെ കോമാളി വേഷം കെട്ടി നടക്കുന്നു എന്ന പരാമർശനത്തിനെതിരെ തോമസ് ഐസക്കിനെതിരെ രമേശ് പിഷാരടിയും മറുപടിയുമായി രംഗത്തെത്തിയിരുന്നു.

സംസ്കാരം ഒരിക്കലും സമരം ചെയ്താൽ കിട്ടില്ല എന്നും നാടകത്തിലൂടെ രാഷ്ട്രീയം പറഞ്ഞിരുന്നവരോട് എന്തിനാണ് ഇത്ര അസഹിഷ്ണുത എന്നുമായിരുന്നു രമേശ് പിഷാരടി ചോദിച്ചത്. കൂടാതെ മുതിർന്ന നേതാക്കളോട് ഒപ്പത്തിനൊപ്പം നിന്ന് താൻ വാദിക്കാൻ ഇല്ലെന്നു രമേശ് പിഷാരടി പറഞ്ഞിരുന്നു.

ALSO READ:‘സംസ്കാരം സമരം ചെയ്താൽ കിട്ടില്ല’; തോമസ് ഐസക്കിന്റെ പരിഹാസത്തിന് മറുപടിയുമായി രമേശ് പിഷാരടി

കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെ എല്ലാവരെയും മറ്റ് ആരെയെങ്കിലും പാലക്കാട് മത്സരിപ്പിക്കണം എന്നായിരുന്നു തോമസ് ഐസക്കിന്റെ പരാമർശം. നല്ല സ്ഥാനാർത്ഥികളെ വയ്ക്കാതെ വോട്ടിൽ ഭിന്നത എന്ന് ആരോപിച്ചിട്ട് എന്ത് കാര്യം എന്നും തോമസ് ചോദിച്ചു. ഇതിനുപുറമേ മന്ത്രി മുഹമ്മദ് റിയാസും രമേശ് പിഷാരടിയുടെ സ്ഥാനാർത്ഥിത്വത്തെ വിമർശിച്ചിരുന്നു. പാലക്കാട് ജില്ലയിലെ രാഷ്ട്രീയമായ മത്സരം യുഡിഎഫ് ഇല്ലാതാക്കി എന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പരാമർശം.

Follow Us