AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kothamangalam Students Death: വിനോദയാത്ര ദുരന്തമായി; കോതമംഗലത്ത് പുഴയിൽ വീണ് മൂന്ന് ഡെന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

Students Death At Kothamangalam: പുഴകളിലും വെള്ളച്ചാട്ടങ്ങളിലും വിനോദസഞ്ചാരത്തിന് എത്തുന്നവർ പുഴയുടെ ആഴവും ഒഴുക്കും കൃത്യമായി മനസ്സിലാക്കാതെ ഇറങ്ങുന്നത് അപകടങ്ങൾ വർദ്ധിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് ഡാമുകൾക്ക് സമീപമുള്ള പുഴകളിൽ മുൻകൂട്ടി അറിയിപ്പില്ലാതെ വെള്ളം വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാരും അധികൃതരും മുന്നറിയിപ്പ് നൽകുന്നു.

Kothamangalam Students Death: വിനോദയാത്ര ദുരന്തമായി; കോതമംഗലത്ത് പുഴയിൽ വീണ് മൂന്ന് ഡെന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു
പ്രതീകാത്മക ചിത്രംImage Credit source: Getty images
Aswathy Balachandran
Aswathy Balachandran | Published: 10 May 2026 | 05:05 PM

കൊച്ചി: കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. കോതമംഗലം ബസേലിയോസ് ഡെന്റൽ കോളജിലെ വിദ്യാർത്ഥികളായ ബിയോൺ (തിരുവല്ല), ഹരീഷ് (തിരുവനന്തപുരം), അതുൽ (കോട്ടയം) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച അവധി ദിനം ആഘോഷിക്കാനായി വനത്തോടു ചേർന്നുള്ള പ്രദേശത്തെ പുഴയിൽ എത്തിയതായിരുന്നു ഇവർ.

അപകടത്തിന്റെ പശ്ചാത്തലം

ഇടമലയാർ ഡാമിന് താഴെ വനമേഖലയോട് ചേർന്നുള്ള പലവൻപടി പുഴയിലാണ് അപകടം നടന്നത്. ഇടമലയാർ ഡാമിലെ വൈദ്യുതോൽപ്പാദനത്തിന് ശേഷം വെള്ളം തുറന്നുവിടുന്നതിനാൽ, വേനൽക്കാലത്തും ഈ പുഴയിൽ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടാറുണ്ട്. ഈ ഒഴുക്കിൽപ്പെട്ടതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളെ കാണാതാവുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചയോടെ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയുമായിരുന്നു.

ജാഗ്രതാ നിർദ്ദേശം

പുഴകളിലും വെള്ളച്ചാട്ടങ്ങളിലും വിനോദസഞ്ചാരത്തിന് എത്തുന്നവർ പുഴയുടെ ആഴവും ഒഴുക്കും കൃത്യമായി മനസ്സിലാക്കാതെ ഇറങ്ങുന്നത് അപകടങ്ങൾ വർദ്ധിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് ഡാമുകൾക്ക് സമീപമുള്ള പുഴകളിൽ മുൻകൂട്ടി അറിയിപ്പില്ലാതെ വെള്ളം വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാരും അധികൃതരും മുന്നറിയിപ്പ് നൽകുന്നു.

Also Read – Kerala Weather Alert: ഇടിയും മഴയും തെക്കന്മാർക്കു മാത്രമോ? നാളെ ന്യൂനമർദ്ദ സാധ്യത… മഴ മുന്നറിയിപ്പുകൾ ഇങ്ങനെ

മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സഹപാഠികളുടെയും ബന്ധുക്കളുടെയും വിയോഗത്തിൽ ബസേലിയോസ് ഡെന്റൽ കോളജ് പരിസരം ദുഃഖത്തിലാഴ്ന്നു.

ശക്തമായ ഇടിമിന്നലിൽ കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിന് നാശനഷ്ടം

എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വൈകീട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിന് (ചെറിയ പള്ളി) നാശനഷ്ടം സംഭവിച്ചു. മിന്നലേറ്റതിനെത്തുടർന്ന് പള്ളി കെട്ടിടത്തിന്റെ മുകൾഭാഗത്തെ ഒരു ചെറിയ ഭാഗം അടർന്നു താഴേക്ക് പതിക്കുകയായിരുന്നു.

പള്ളിയിലെ മിന്നൽ രക്ഷാചാലകത്തിന് സമീപമുള്ള കെട്ടിടഭാഗത്താണ് ഇടിമിന്നൽ നേരിട്ട് പതിച്ചത്. തകർന്നുവീണ കെട്ടിടഭാഗങ്ങൾ പള്ളി അങ്കണത്തിലെ ഇന്റർലോക്ക് പാകിയ നിലത്തേക്ക് പതിച്ചു. ഇതിനെത്തുടർന്ന് മുറ്റത്തെ ഇന്റർലോക്കിന് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടസമയത്ത് പള്ളി അങ്കണത്തിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

ചൊവ്വാഴ്ച വൈകീട്ടോടെ എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു. പലയിടങ്ങളിലും അതിശക്തമായ ഇടിമിന്നലുണ്ടായതായാണ് റിപ്പോർട്ടുകൾ. പള്ളിക്കുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു.

English Summary

Three dental college students tragically drowned after being swept away by strong currents while bathing in the Palavanpady River near Kothamangalam. The victims, who were on a weekend outing, reportedly succumbed to the heavy water flow caused by the release of water from the nearby Edamalayar dam.

Follow Us