AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Alert: ഇടിയും മഴയും തെക്കന്മാർക്കു മാത്രമോ? നാളെ ന്യൂനമർദ്ദ സാധ്യത… മഴ മുന്നറിയിപ്പുകൾ ഇങ്ങനെ

Yellow Alerts Issued Across Kerala: തെക്കൻ കേരളത്തിൽ കേന്ദ്രീകരിച്ചിരുന്ന മഴ വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിലേക്കും വ്യാപിക്കുമെന്ന് പ്രവചനമുണ്ട്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Weather Alert: ഇടിയും മഴയും തെക്കന്മാർക്കു മാത്രമോ? നാളെ ന്യൂനമർദ്ദ സാധ്യത… മഴ മുന്നറിയിപ്പുകൾ ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 10 May 2026 | 02:35 PM

തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ വർഷത്തെ ആദ്യ ന്യൂനമർദം തിങ്കളാഴ്ചയോടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിനു പുറമെ തെക്കുകിഴക്കൻ അറബിക്കടൽ മുതൽ ലക്ഷദ്വീപ് വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെ സ്വാധീനവും കേരളത്തിൽ മഴ തുടരാൻ കാരണമാകും.

മഴ മുന്നറിയിപ്പും അലർട്ടുകളും

ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  • മെയ് 10 (ഇന്ന്): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
  • മെയ് 11 (നാളെ): കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.
  • വരും ദിവസങ്ങളിൽ: മെയ് 12 മുതൽ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴ വ്യാപിക്കാൻ സാധ്യതയുണ്ട്.

Also Read – Kerala Rain Alert: മഴ ഇന്നും കനക്കും! ന്യൂനമർദം തീരത്തേക്ക്; ഈ ജില്ലക്കാർ സൂക്ഷിക്കുക

തെക്കൻ കേരളത്തിൽ കേന്ദ്രീകരിച്ചിരുന്ന മഴ വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിലേക്കും വ്യാപിക്കുമെന്ന് പ്രവചനമുണ്ട്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

മഴക്കാലത്ത് കാർ സംരക്ഷണം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴയും ചെളിയും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്താൻ സാധ്യതയുള്ളതിനാൽ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കുന്നത് നന്നായിരിക്കും.

  1. പോളിമർ കാർ കവർ: സാധാരണ കവറുകളെ അപേക്ഷിച്ച് വാട്ടർ പ്രൂഫ് പോളിമർ കവറുകൾ ഉപയോഗിക്കുന്നത് മഴവെള്ളവും അഴുക്കും കാറിന്റെ പെയിന്റിൽ പതിയുന്നത് തടയും.
  2. മഡ് ഫ്ലാപ്പുകൾ: ടയറിൽ നിന്നുള്ള ചെളി വാഹനത്തിന്റെ അടിഭാഗത്തും ഡോറുകളിലും തെറിക്കുന്നത് തടയാൻ മഡ് ഫ്ലാപ്പുകൾ നിർബന്ധമായും ഘടിപ്പിക്കുക. ഇത് തുരുമ്പ് പിടിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
  3. വിൻഡ് ഷീൽഡ് സംരക്ഷണം: റെയിൻ വാട്ടർ റെപ്പല്ലന്റുകൾ ഉപയോഗിക്കുന്നത് ഗ്ലാസിൽ വെള്ളം കെട്ടിനിൽക്കാതെ വേഗത്തിൽ ഒഴുകിപ്പോകാനും കാഴ്ച വ്യക്തമാകാനും സഹായിക്കും. വൈപ്പർ ബ്ലേഡുകളുടെ പ്രവർത്തനക്ഷമതയും ഉറപ്പാക്കുക.
  4. റബർ ഫ്ലോർ മാറ്റുകൾ: വാഹനത്തിനുള്ളിലെ ഈർപ്പവും ദുർഗന്ധവും ഒഴിവാക്കാൻ തുണി മാറ്റുകൾക്ക് പകരം റബർ മാറ്റുകൾ ഉപയോഗിക്കുന്നത് ശുചിത്വം ഉറപ്പാക്കും.
  5. ടയറും ബ്രേക്കും: വഴുക്കലുള്ള റോഡുകളിൽ സുരക്ഷിതമായ ഡ്രൈവിംഗിന് ടയർ ഗ്രിപ്പും ബ്രേക്കിന്റെ കണ്ടീഷനും കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം.
  6. കാർ വാക്‌സിങ്: മഴക്കാലത്തിന് മുന്നോടിയായി കാർ വാക്സ് ചെയ്യുന്നത് പെയിന്റിന് ഒരു സുരക്ഷാ കവചം ഒരുക്കുകയും ജലക്കറകൾ വീഴുന്നത് കുറയ്ക്കുകയും ചെയ്യും.

മഴ കനക്കുന്ന സാഹചര്യത്തിൽ റോഡുകളിലെ വെള്ളക്കെട്ടും മരങ്ങൾ വീഴാനുള്ള സാധ്യതയും പരിഗണിച്ച് യാത്രകൾ പ്ലാൻ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

English Summary

A low-pressure area is expected to form in the Bay of Bengal tomorrow, triggering widespread heavy rain and thunderstorms across Kerala with yellow alerts issued for several districts. To ensure safety during this period, motorists are advised to prioritize vehicle maintenance, including checking tires, wipers, and using protective accessories like rain repellents and mud flaps.

Follow Us