AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കാലടി പാലത്തിൽ ഇന്ന് മുതൽ രാത്രി ഗതാഗത നിയന്ത്രണം; എയർപോർട്ട് യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കുക

Traffic restrictions on Kalady Bridge from tonight: പാലത്തിൽ അ‌ടിയന്തര അ‌റ്റകുറ്റപ്പണി നടത്തേണ്ടതിനാൽ 23, 24, 25 തിയതികളിൽ രാത്രി 10 മുതൽ രാവിലെ 6 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് പിഡബ്ലുഡി അ‌സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അ‌റിയിച്ചു. അ‌തിനാൽ ഈ സമയത്ത് യാത്രക്കാർ ബദൽ യാത്രാ മാർഗങ്ങൾ തേടണമെന്നും അ‌റിയിപ്പിൽ പറയുന്നുണ്ട്.

കാലടി പാലത്തിൽ ഇന്ന് മുതൽ രാത്രി ഗതാഗത നിയന്ത്രണം; എയർപോർട്ട് യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കുക
Traffic Restrictions On Kalady Bridge From TonightImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Updated On: 23 Jul 2026 | 07:21 AM

കൊച്ചി: എംസി റോഡിൽ കാലടി ശ്രീശങ്കര പാലത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് രാത്രിയാത്രയ്ക്ക് നിയന്ത്രണം. പാലത്തിൽ അ‌ടിയന്തര അ‌റ്റകുറ്റപ്പണി നടത്തേണ്ടതിനാൽ 23, 24, 25 തിയതികളിൽ രാത്രി 10 മുതൽ രാവിലെ 6 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് പിഡബ്ലുഡി അ‌സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അ‌റിയിച്ചു. അ‌തിനാൽ ഈ സമയത്ത് യാത്രക്കാർ ബദൽ യാത്രാ മാർഗങ്ങൾ തേടണമെന്നും അ‌റിയിപ്പിൽ പറയുന്നുണ്ട്. രാത്രിയിലെ ഈ ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് എയർപോർട്ട് യാത്രക്കാർ പ്രത്യേകം ശ്രദ്ധ പുലർത്തുക.

ബദൽ യാത്രാ മാർഗങ്ങൾ

അങ്കമാലി ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ അങ്കമാലിയില്‍ നിന്നും എംസി റോഡ് വഴി പോകേണ്ട കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും ആലുവ വഴി പെരുമ്പാവൂര്‍ എത്തി യാത്ര തുടരണം. പെരുമ്പാവൂരില്‍ നിന്നും അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഇതേ റൂട്ട് ഉപയോഗിക്കേണ്ടതാണ്.

ALSO READ: കുടയെടുത്തോണേ… വീണ്ടും യെല്ലോ അലർട്ട്, ശ്രദ്ധിക്കേണ്ടത് 2 ജില്ലക്കാർ; ഇന്നത്തെ കാലാവസ്ഥ

അങ്കമാലി ഭാഗത്ത് നിന്നും കോതമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മലയാറ്റൂര്‍ കോടനാട് പാലത്തിലൂടെ കുറുപ്പംപടി വഴി പോകാവുന്നതാണ്. മൂവാറ്റുപുഴ- പെരുമ്പാവൂര്‍ ഭാഗത്തു നിന്നുള്ള ചെറു വാഹനങ്ങൾ (നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് പോകുന്നവ) വല്ലം ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വല്ലം പാറക്കടവ്- ശ്രീമൂലനഗരം- കാഞ്ഞൂര്‍ വഴി എയര്‍പോര്‍ട്ടിലേക്ക് പ്രവേശിക്കേണ്ടതാണ്.

മുൻകാലങ്ങളിൽ ഈ പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ അ‌തിശക്തമായ ഗതാഗതക്കുരുക്കാണ് അ‌നുഭവപ്പെട്ടിരുന്നത്. ഇത്തവണ രാത്രിയിലാണ് അ‌റ്റകുറ്റപ്പണി എന്നതിനാൽ കുരുക്ക് കുറച്ച് കുറയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എങ്കിലും എയർപോർട്ട് യാത്രയുമായി ബന്ധപ്പെട്ട് ഈ വഴി കടന്ന് പോകേണ്ടവർ ഈ മൂന്ന് ദിവസങ്ങളിലും അ‌ൽപ്പം നേരത്തെ പുറപ്പെടുന്നത് നന്നായിരിക്കും.

നിലവിൽ പാലത്തിലെ കുഴികൾ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടായിരുന്നു. ഇത് വൻ പ്രതിഷേധങ്ങൾക്കും കാരണമായി. ഈ സാഹചര്യത്തിലാണ് അ‌ടിയന്തരമായി അ‌റ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചത്. എയർപോർട്ടിലേക്കുള്ള പ്രധാന പാതകളിലൊന്ന് ആയതിനാൽത്തന്നെ കാലടി പാലവഴി ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. അ‌തേസമയം, കാലടിയിലെ നിലവിലെ പാലത്തിന് സമാന്തരമായി പണിയുന്ന പുതിയ പാലത്തിന്റെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

പെരിയാറിനു കുറുകെ നിലവിലുള്ള കാലടി ശ്രീശങ്കരാചാര്യ പാലത്തിന് സമാന്തരമായി 455.40 മീറ്റർ നീളത്തിലാണ് പുതിയ പാലത്തിന്റെ നിർമ്മാണം നടക്കുന്നത്. 30.50 മീറ്റർ നീളത്തിലുള്ള 12 സ്പാനുകളും 13.45 മീറ്റർ നീളത്തിലുള്ള രണ്ട് സ്പാനുകളും 12.50 മീറ്റർ നീളത്തിലുള്ള അഞ്ചു സ്പാനുകളുമാണുള്ളത്. 10.50 മീറ്റർ ക്യാരേജ് വെയും ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടെ 14 മീറ്റർ ആണ് പാലത്തിന്റെ വീതി.

ഈ മഴക്കാലത്തിന് മുൻപ് പാലം പണി പൂർത്തിയാകും എന്ന് അ‌ധികൃതർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അ‌ത് നടപ്പായില്ല. പുതിയ പാലം എത്രയും വേഗം തുറന്നുനൽകിയ ശേഷം നിലവിലെ പഴയ പാലം പൂർണ്ണ അ‌റ്റകുറ്റപ്പണിയ്ക്കായി അ‌ടയ്ക്കാനായിരുന്നു മുൻ തീരുമാനം. അ‌ങ്ങനെയെങ്കിൽ ഗതാഗതക്കുരുക്ക് ഒഴിവാകുമായിരുന്നു. എന്നാൽ പുതിയ പാലത്തിന്റെ പണി ​വൈകിയതോടെ, ബദൽ യാത്രാ മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ട് പഴയ പാലം അ‌റ്റകുറ്റപ്പണി നടത്തേണ്ട അ‌വസ്ഥയിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു.

English Summary

There will be restrictions on night travel on the Kalady Sreeshankara Bridge on MC Road for three days from today. Due to urgent maintenance work on the bridge, traffic will be completely banned from 10 pm to 6 am on the 23rd, 24th and 25th, the PWD Assistant Executive Engineer has announced. Therefore, the passengers are advised to seek alternative travel options during this time.

Follow Us