VD Satheesan: സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; ജനങ്ങളോട് പറഞ്ഞതെല്ലാം നടത്തും, നന്ദി അറിയിച്ച് വിഡി

Kerala CM Designate VD Satheesan Expresses Gratitude Ahead of Oath Ceremony: ഇന്ത്യന്‍ നാഷണല്‍ വലിയൊരു ഉത്തരവാദിത്തമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ പാര്‍ട്ടി അധ്യക്ഷനോടും രാഹുല്‍ ജിയോടും എല്ലാവരോടും നന്ദി പറയുകയാണ്. എന്നെ ഇതിന് പ്രാപ്തമാക്കിയത് ഈ തെരഞ്ഞെടുപ്പില്‍ കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകരും, ടീം യുഡിഎഫായി നിന്ന ഞങ്ങളുടെ നേതാക്കന്മാരുമാണ്. ഞാന്‍ ഇവിടെ എത്തിയതിന് അവരോട് എനിക്ക് ഒരുപാട് കടപ്പാടുണ്ട്, വിഡി സതീശന്‍ പറഞ്ഞു.

VD Satheesan: സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; ജനങ്ങളോട് പറഞ്ഞതെല്ലാം നടത്തും, നന്ദി അറിയിച്ച് വിഡി

വിഡി സതീശനെ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു

Published: 

14 May 2026 | 01:22 PM

തിരുവനന്തപുരം: മുഖ്യമന്ത്രിയായി തന്നെ തിരഞ്ഞെടുത്തതില്‍ എഐസിസി നേതൃത്വത്തിന് നന്ദി അറിയിച്ച് വിഡി സതീശന്‍. തന്നെ പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും കേരളത്തെ സമ്പൂര്‍ണമായി മാറ്റിയെടുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച വിഡി സതീശന്‍ പറഞ്ഞു.

ഇന്ത്യന്‍ നാഷണല്‍ വലിയൊരു ഉത്തരവാദിത്തമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ പാര്‍ട്ടി അധ്യക്ഷനോടും രാഹുല്‍ ജിയോടും എല്ലാവരോടും നന്ദി പറയുകയാണ്. എന്നെ ഇതിന് പ്രാപ്തമാക്കിയത് ഈ തെരഞ്ഞെടുപ്പില്‍ കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകരും, ടീം യുഡിഎഫായി നിന്ന ഞങ്ങളുടെ നേതാക്കന്മാരുമാണ്. ഞാന്‍ ഇവിടെ എത്തിയതിന് അവരോട് എനിക്ക് ഒരുപാട് കടപ്പാടുണ്ട്, വിഡി സതീശന്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ ഞങ്ങളെ വലിയ ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചതെന്നും അദ്ദേഹം പറയുന്നു. പത്ത് വര്‍ഷം നീണ്ടുനിന്ന ഒരു ഭരണം അവസാനിപ്പിച്ച് 102 സീറ്റോട് കൂടിയാണ് അധികാരത്തിലെത്തിയത്. ആ ജനങ്ങളോട് ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്ത് തീര്‍ക്കും. കഠിനാധ്വാനം ചെയ്ത് പൂര്‍ണമായ അര്‍പ്പണ ബോധത്തോടെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍, കേരളത്തെ മാറ്റിയെടുക്കാന്‍ പുതിയ ഒരു കേരളത്തെ സൃഷ്ടിക്കാന്‍ ഒരു പുതുയുഗത്തിന് തുടക്കമിടാന്‍ ഞങ്ങളെല്ലാവരും ചേര്‍ന്ന് കഠിനാധ്വാനം ചെയ്യുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

രാഷ്ട്രീയ പ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും, ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന കഠിനാധ്വാനവും അവര്‍ക്ക് വേണ്ടി അര്‍പ്പണ ബോധത്തോട് കൂടി ചെയ്യുന്ന പ്രവൃത്തിയുമാണ്, ഞങ്ങള്‍ അതിന്റെ നിര്‍വചനം മാറ്റിയെഴുതും. ഇതൊരു ദൈവികമായ നിയോഗമായി ഞാന്‍ കാണുന്നു, വ്യക്തിപരമായി കിട്ടിയ കാര്യമായിട്ടല്ല കാണുന്നത്. അതിന് എന്നെ സഹായിച്ച ഒരുപാട് ആളുകളുണ്ട്. ഈ വലിയ വിജയത്തിന് ഞങ്ങളെ ഏറ്റവും കൂടുതല്‍ സഹായിച്ചത് എഐസിസിയാണ്. എഐസിസിയുടെ പ്രവര്‍ത്തനങ്ങളെല്ലാം കേരളത്തില്‍ ഏകോപിപ്പിച്ച് കൊണ്ടുപോയത് പ്രിയങ്കരനായ നേതാവ് കെസി വേണുഗോപാലാണ്. ഓരോ ദിവസവും ഓരോ കാര്യവും ഞങ്ങളോട് ചോദിച്ച് എല്ലാത്തിനും അദ്ദേഹത്തിന്റെ പിന്തുണ നല്‍കിയിട്ടുമുണ്ട്.

Also Read: VD Satheesan: കേരളത്തിന്റെ ‘ചെറുപ്പക്കാരന്‍’; പ്രായം കുറഞ്ഞ മുഖ്യമന്ത്രിമാരില്‍ ഇനി വിഡിയും

മാത്രമല്ല, തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെയും പങ്ക് ഈ വിജയത്തിലുണ്ട്, എന്റെ നേതാവ് കൂടിയാണി രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട്, എഐസിസി ചുമതല ഉണ്ടായിരുന്ന ദീപ ദാസ് മുന്‍ഷിയോട് എല്ലാവരോടുമുള്ള നന്ദി പ്രത്യേകമായി പറയുകയാണ്.

ഇതൊരു വലിയ ഉത്തരവാദിത്തമാണ്. കേരളം ഇപ്പോള്‍ സങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്നുപോകുകയാണ്. ഞങ്ങള്‍ തന്നെ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച കേരളത്തിന്റെ ഒരു ചിത്രമുണ്ട്, ആ വെല്ലുവിളികളെ നേരിടാന്‍ കേരളം ഒരുമിച്ച് നില്‍ക്കണം, കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും പൂര്‍ണമായ പിന്തുണ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കേരളത്തെ രക്ഷിച്ചെടുക്കാന്‍ പുതിയ കേരളം സൃഷ്ടിക്കാന്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും വിഡി സതീശന്‍.

അതേസമയം, യുഡിഎഫ് സര്‍ക്കാര്‍ മെയ് 18 തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തില്‍ മുന്നണി തീരുമാനത്തിലെത്തും. ഗവര്‍ണറെ സത്യപ്രതിജ്ഞയെ സംബന്ധിച്ച് ഉടന്‍ വിവരമറിയിച്ചേക്കും.

English Summary

VD Satheesan will take oath as Kerala Chief Minister on Monday following the official announcement by the Congress leadership. He thanked the people of Kerala and the AICC leadership for their trust and support.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം