AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

VD Satheesan: കേരളത്തിന്റെ ‘ചെറുപ്പക്കാരന്‍’; പ്രായം കുറഞ്ഞ മുഖ്യമന്ത്രിമാരില്‍ ഇനി വിഡിയും

VD Satheesan Creates History as One of Kerala’s Youngest Chief Ministers: കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായാണ് വിഡി സതീശന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ മുഖ്യമന്ത്രി പദത്തിലേക്ക് എത്താന്‍ സാധിച്ചുവെന്നതും വിഡി സതീശന്റെ കാര്യത്തില്‍ വളരെ പ്രധാനമാണ്. 61ാമത്തെ വയസിലാണ് വിഡി സതീശനെ മുഖ്യമന്ത്രിയാകുന്നത്. കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള പ്രായം കുറഞ്ഞ മുഖ്യമന്ത്രിമാരില്‍ ഒരാള്‍ കൂടിയാവുകയാണ് അദ്ദേഹം.

VD Satheesan: കേരളത്തിന്റെ ‘ചെറുപ്പക്കാരന്‍’; പ്രായം കുറഞ്ഞ മുഖ്യമന്ത്രിമാരില്‍ ഇനി വിഡിയും
വിഡി സതീശന്‍Image Credit source: PTI
Shiji M K
Shiji M K | Published: 14 May 2026 | 12:51 PM

കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് എഐസിസി നേതൃത്വം വിഡി സതീശനിലേക്ക് എത്തിയത്. കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരെല്ലാം മുഖ്യമന്ത്രി സ്ഥാനത്തിനായി വിഡി സതീശനോടൊപ്പം തന്നെ ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തിലെ ജനവികാരം കണക്കിലെടുത്ത് എഐസിസി വിഡി സതീശനിലേക്ക് എത്തുകയായിരുന്നു.

യുഡിഎഫ് ഗംഭീര വിജയം സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസിനെ ഏറെ സമ്മര്‍ദത്തിലാക്കിയത് ആരാകും മുഖ്യമന്ത്രി എന്നതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ച് വിജയം നേടിയെടുത്ത വിഡി സതീശനിലേക്കാണ് സാധാരണയായി മുഖ്യമന്ത്രി പദം എത്തേണ്ടത്, എന്നാല്‍ കെസി വേണുഗോപാലിനോടുള്ള ദേശീയ നേതൃത്വത്തിന്റെ താത്പര്യം വെല്ലുവിളിയായി. മുതിര്‍ന്ന നേതാവായതിനാല്‍ തന്നെ പരിഗണിക്കണം എന്നായിരുന്നു രമേശം ചെന്നിത്തലയുടെ വാദം.

വിവിധ ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നേതൃത്വം വിഡി സതീശനിലേക്ക് തന്നെ എത്തി. എന്നാല്‍ ഇവിടെ വിഡി സതീശന്‍ വെറും ഒരു മുഖ്യമന്ത്രിയല്ല ആകുന്നത്, കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിമാരില്‍ ഒരാള്‍ കൂടി ആകുകയാണ് അദ്ദേഹം.

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി വിഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായാണ് വിഡി സതീശന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ മുഖ്യമന്ത്രി പദത്തിലേക്ക് എത്താന്‍ സാധിച്ചുവെന്നതും വിഡി സതീശന്റെ കാര്യത്തില്‍ വളരെ പ്രധാനമാണ്. 61ാമത്തെ വയസിലാണ് വിഡി സതീശനെ മുഖ്യമന്ത്രിയാകുന്നത്. കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള പ്രായം കുറഞ്ഞ മുഖ്യമന്ത്രിമാരില്‍ ഒരാള്‍ കൂടിയാവുകയാണ് അദ്ദേഹം.

കേരളത്തിലെ പ്രായം കുറഞ്ഞ മുഖ്യമന്ത്രിമാര്‍

എകെ ആന്റണി- കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് എകെ ആന്റണി. ഏപ്രില്‍ 27, 1977ല്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമ്പോള്‍ എകെ ആന്റണിക്ക് പ്രായം വെറും 36 വയസായിരുന്നു. ഇത്രയും പ്രായം കുറഞ്ഞ ഒരു മുഖ്യമന്ത്രി അതിന് മുമ്പും ശേഷവും കേരളത്തില്‍ ഉണ്ടായിട്ടില്ല.

Also Read: Kerala New CM: ‘പട നയിച്ചവന്‍ ഭരിക്കട്ടെ’; കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചു

ഇഎംഎസ് നമ്പൂതിരിപ്പാട്- 1957 ഏപ്രില്‍ 5ന് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ ഇഎംഎസ് നമ്പൂരിതിരിപ്പാടിന് 47 വയസായിരുന്നു പ്രായം. പ്രായത്തിലെ കുറവ് മാത്രമല്ല, കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി എന്ന ബഹുമതി കൂടി അദ്ദേഹത്തിന്റെ വ്യത്യസ്തനാക്കുന്നു.

പികെ വാസുദേവന്‍ നായര്‍- എകെ ആന്റണി രാജിവെച്ചതിന് പിന്നാലെയായിരുന്നു സംസ്ഥാനത്തിന്റെ ഭരണം 1978ല്‍ പികെ വാസുദേവന്‍ നായരിലേക്ക് എത്തുന്നത്. അന്ന് അദ്ദേഹം 38 വയസായിരുന്നു പ്രായമുണ്ടായിരുന്നത്.

കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിമാര്‍

പ്രായം കുറഞ്ഞവര്‍ മാത്രമല്ല കേരളത്തെ നയിച്ചിട്ടുള്ളത്, പ്രായം കൂടിയ ആളുകളും മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിഎസ് അച്യുതാനന്ദന്‍ ആണ് ഇതില്‍ ഒന്നാം സ്ഥാനത്ത് 2006ല്‍ 82ാം വയസിലാണ് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. 2021ല്‍ അധികാരമേല്‍ക്കുമ്പോള്‍ പിണറായി വിജയന് 71 വയസിന് മുകളിലായിരുന്നു പ്രായം. അവസാന ടേമില്‍ കേരളം ഭരിക്കുമ്പോള്‍ കെ കരുണാകരന് പ്രായം 76 ഉം ഉണ്ടായിരുന്നു.

English Summary

VD Satheesan has entered Kerala political history as one of the state’s youngest Chief Ministers after a tough political battle within the Congress leadership. The development marks a major milestone in Kerala politics and signals a generational shift in leadership.

Follow Us