AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അ‌ഴിമതി ‘രഹസ്യം’ പറയില്ല! വിജിലൻസ് ടി സെക്ഷനെ വിവരാവകാശ പരിധിയിൽനിന്ന് ​ഒഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി

Kerala Vigilance T-Section exempted from RTI: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ അതീവ പ്രാധാന്യമുള്ള രഹസ്യവിവരങ്ങൾ കൈകാര്യം ചെയ്യുന്ന ടി1 (T1), ടി2 (T2) എന്നീ രണ്ട് പ്രധാന സെക്ഷനുകളെ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കി കേരള സർക്കാർ ഉത്തരവിറക്കി. ഇതോടെ ടി സെക്ഷനിലേക്ക് കൈമാറുന്ന കേസുകളുടെ വിവരങ്ങൾ ഇനി മുതൽ വിവരാവകാശ നിയമപ്രകാരം കിട്ടില്ല.

അ‌ഴിമതി ‘രഹസ്യം’ പറയില്ല! വിജിലൻസ് ടി സെക്ഷനെ വിവരാവകാശ പരിധിയിൽനിന്ന് ​ഒഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി
Kerala Vigilance T Section Exempted From RtiImage Credit source: Pierre Vauthey/Sygma/Sygma via Getty Images
Prasanth Kumar
Prasanth Kumar | Published: 23 Oct 2026 | 01:13 PM

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെ അ‌ഴിമതിക്കേസുകൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ഇനി പൊതുജനങ്ങൾക്ക് ലഭിക്കാതിരിക്കുന്ന നിലയിൽ, വിജിലൻസിലെ വിവരാവകാശ പരിധികളിൽ മാറ്റങ്ങൾ. സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ അതീവ പ്രാധാന്യമുള്ള രഹസ്യവിവരങ്ങൾ കൈകാര്യം ചെയ്യുന്ന ടി1 (T1), ടി2 (T2) എന്നീ രണ്ട് പ്രധാന സെക്ഷനുകളെ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ഇതോടെ ടി സെക്ഷനിലേക്ക് കൈമാറുന്ന കേസുകളുടെ വിവരങ്ങൾ ഇനി മുതൽ വിവരാവകാശ നിയമപ്രകാരം കിട്ടില്ല. സുരക്ഷാ-രഹസ്യാന്വേഷണ ഏജൻസികളെ വിവരാവകാശ നിയമത്തിൽനിന്ന് ഒഴിവാക്കാൻ വ്യവസ്ഥചെയ്യുന്ന ചട്ടം ഉപയോഗിച്ചാണ് ഈ മാറ്റം സർക്കാർ കൊണ്ടുവന്നിരിക്കുന്നത്.

വിജിലൻസിലെ അതീവ രഹസ്യസ്വഭാവമുള്ള ടോപ്പ് സീക്രട്ട് രേഖകളും മിനിസ്റ്റീരിയൽ, എക്സിക്യൂട്ടീവ്, ലീഗൽ ഉദ്യോഗസ്ഥരുടെ വാർഷിക രഹസ്യ റിപ്പോർട്ടുകളും ഉയർന്ന സുരക്ഷാ പ്രാധാന്യമുള്ള വ്യക്തിഗത ഫയലുകളും സൂക്ഷിക്കുകയും കൈകാര്യംചെയ്യുകയും ചെയ്യുന്നത് ടി1 സെക്ഷനാണ്. വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രതിവാര ഡയറികൾ പ്രോസസ്സ് ചെയ്യൽ, നിർണായകമായ സോഴ്സ് റിപ്പോർട്ടുകൾ എന്നിവ കൈകാര്യം ചെയ്യുന്നത് ടി2 സെക്ഷനും.

ALSO READ: അ‌പകടത്തിന് മുമ്പ് നടന്നത് വണ്ടി പറയും; സു​ഹൈലിന്റെ മിനി കൂപ്പറിന്റെ ‘ബ്ലാക്ക് ബോക്സ്’ ജർമ്മനിയിലേക്ക്

ടി സെക്ഷനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയതോടെ ഈ വിഭാഗത്തിലേക്ക് കൈമാറുന്ന കേസുകളുടെ വിവരങ്ങൾ ഇനി മുതൽ വിവരാവകാശ നിയമപ്രകാരം കിട്ടില്ല. ഏതൊക്കെ രേഖകൾ ടി സെക്ഷനിലേക്ക് മാറ്റണമെന്ന് വിജിലൻസ് ഡയറക്ടർക്ക് തീരുമാനിക്കാം. അ‌തിനാൽത്തന്നെ രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെടുന്ന കേസുകൾ അടക്കം ആർടിഐയിൽ നിന്ന് മറയ്ക്കാനുള്ള നീക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്ന് ആക്ഷേപമുണ്ട്.

വിവരാവകാശ നിയമം ആദ്യം അ‌വതരിപ്പിക്കപ്പെട്ടപ്പോൾ ടി സെക്ഷനെ ഒഴിവാക്കിയിരുന്നു. എന്നാൽ 2022 ൽ ഈ സെക്ഷൻ വീണ്ടും വിവരാവകാശ പരിധിയിൽപ്പെടുത്തി. ഇപ്പോൾ ആ തീരുമാനം വീണ്ടും തിരുത്തുകയും ടി സെക്ഷൻ വിവരങ്ങൾ ‘രഹസ്യങ്ങളായി’ മാറുകയും ചെയ്തിരിക്കുന്നു. ഒക്ടോബർ 22-നാണ് ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം സർക്കാർ പുറത്തിറക്കിയത്.

പോലീസിലെയും ഇന്റലിജൻസിലെയും രഹസ്യവിഭാഗങ്ങളെ നേരത്തെ വിവരാവകാശത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിജിലൻസിലും ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ഉയർന്ന നേതാക്കൾ ഉൾപ്പെട്ട കേസുകളുടെ വിവരങ്ങൾ പുറത്തുവരാതിരിക്കാനാണ് ഈ നീക്കമെന്ന് ആക്ഷേപമുയരുന്നുണ്ട്. എന്നാൽ സ്വാഭാവികമായ ഭരണനടപടികളുടെ ഭാഗമായാണ് വിജ്ഞാപനം പുറത്തിറക്കിയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

English Summary

The Kerala government has issued an order exempting two key sections of the State Vigilance and Anti-Corruption Bureau- designated as T1 and T2, which handle highly sensitive and confidential information- from the purview of the Right to Information (RTI) Act. Consequently, details regarding cases transferred to these ‘T’ sections will no longer be accessible under the RTI Act. The government has implemented this change by invoking a provision that allows for the exemption of security and intelligence agencies from the scope of the Right to Information Act.

Follow Us