AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Wayanad Landslide: വയനാട് മണ്ണിടിച്ചിൽ: പിഡബ്ല്യുഡിയെ നോക്കുകുത്തിയാക്കി, എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേ; മന്ത്രി പി കെ ബഷീർ

Minister KM Basheer about Wayanad Landslide: വിഷയത്തിൽ പിഡബ്ലിയുഡിയെ കൂടുതൽ കുറ്റം പറയരുതെന്നും പിഡബ്ല്യുഡി ഇതിന്റെ ഭാഗമല്ലെന്ന് മന്ത്രി. കൂടാതെ നേരത്തെ തന്നെ ജോലി നിർത്തി ആളുകളെ മാറ്റിയതിനാൽ എൻജിനീയർമാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും മാത്രമേ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ.ഇതിനുള്ള എല്ലാ അനുമതിയും നൽകിയത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആണെന്നും മന്ത്രി കുറ്റപ്പെടുത്തി........

Wayanad Landslide: വയനാട് മണ്ണിടിച്ചിൽ: പിഡബ്ല്യുഡിയെ നോക്കുകുത്തിയാക്കി, എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേ; മന്ത്രി പി കെ ബഷീർ
Wayanad LandslideImage Credit source: PTI Photos
Ashli C
Ashli C | Updated On: 07 Jul 2026 | 02:38 PM

വയനാട്: കണ്ണാടിയിലെ മണ്ണിടിച്ചിലിൽ പ്രതികരണവുമായി മന്ത്രി പി കെ ബഷീർ. കണ്ണാടിയിലെ തുരങ്കപാത മേഖലയിൽ മണ്ണ് കൂട്ടിയിട്ടത് മാറ്റണമെന്ന് നിരവധി തവണ കർശനമായി നിർദേശം നൽകിയതാണെന്നും പിഡബ്ല്യുഡിയെ നോക്കുകുത്തിയാക്കിയാണ് കരാറുകൾ പ്രവർത്തിക്കുന്നത്. ഇതിന്റെയെല്ലാം ഉത്തരവാദിത്വം കൊങ്കൺ റെയിൽവേക്ക് ആണെന്നും മന്ത്രി പികെ ബഷീർ പ്രതികരിച്ചു. ഇത് സംബന്ധിച്ച് യോഗത്തിന്റെ മിനുട്സ് പൊതുമരാമത്ത് വകുപ്പ് പുറത്തിട്ടു.

വിഷയത്തിൽ പിഡബ്ലിയുഡിയെ കൂടുതൽ കുറ്റം പറയരുതെന്നും പിഡബ്ല്യുഡി ഇതിന്റെ ഭാഗമല്ലെന്ന് മന്ത്രി. കൂടാതെ നേരത്തെ തന്നെ ജോലി നിർത്തി ആളുകളെ മാറ്റിയതിനാൽ എൻജിനീയർമാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും മാത്രമേ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ.ഇതിനുള്ള എല്ലാ അനുമതിയും നൽകിയത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആണെന്നും മന്ത്രി കുറ്റപ്പെടുത്തി. മാത്രമല്ല നേരത്തെ തന്നെ ജോലി നിർത്തിവെപ്പിക്കാൻ സാധിച്ചത് ഈ വിഷയത്തിൽ നിർണായകമായി മാറി എന്നും പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും പ്രതികരിച്ചു.

ALSO READ:കള്ളാടി മണ്ണിടിച്ചിൽ; 3 മരണം സ്ഥിരീകരിച്ചു, മണ്ണിനടിയിൽ എത്ര പേരെന്ന് വ്യക്തതയില്ല

പലതവണ അവിടുത്തെ സാഹചര്യം യോഗം ചേർന്നു വേണ്ട നിർദ്ദേശങ്ങൾ നൽകിയതാണെന്നും പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പ്രതികരിച്ചു.ഈ സംഭവത്തിൽ പിഡബ്ല്യുഡി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയത് ആയിരുന്നു. ജൂൺ 25 ആം തീയതി ചേർന്ന് അവലോകന യോഗത്തിൽ നാലാം നിർദ്ദേശമായി നൽകിയതാണ്. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട് മണ്ണ് കാരണം മഴക്കാലത്ത് സോയിൽ പൈപ്പിങ് സെബിലിറ്റി പ്രതിഭാസമോ കാരണം ഒരു അപകടം ഉണ്ടാകാനുള്ള സാധ്യത തടയാൻ വേണ്ട മുൻകരുതൽ എടുക്കണം ആയിരുന്നു എന്നും നിർദ്ദേശം.

അതേസമയം വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം മൂന്നായി. എന്നാൽ മണ്ണിനടിയിൽ ഇനിയും എത്ര പേർ കുടുങ്ങിക്കിടക്കുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. മണ്ണിടിച്ചിലിൽ ഉണ്ടായ മേഖലയിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ആണ് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നൽകിയ നിർദ്ദേശം. ഫയർഫോഴ്സ് മേധാവിക്കും വയനാട് ജില്ല പോലീസ് മേധാവിക്കുമാണ് ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകിയത്. മണ്ണിൽനിടയിൽ മേപ്പാടി എസ്ഐക്കും പരിക്കേറ്റിട്ടുണ്ട് ഇദ്ദേഹം ആശുപത്രിയിലാണ് കൂടാതെ പരിക്കേറ്റ കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താക്കൂർ, ജെനീഷ്, തൻമൈ ഘോഷ് എന്നിവരും ചികിത്സയിലാണ്.

ENGLISH SUMMARY

Minister PK Basheer responds to the landslide in Kannadi. Minister PK Basheer responded by saying that strict instructions have been given several times to remove the soil piled up in the tunnel area in Kannadi and that the contracts are being worked out with the PWD in mind. Konkan Railway is responsible for all this, said Minister PK Basheer.

Follow Us