Monsoon Bumper 2026: ടിക്കറ്റെടുക്കാന്‍ സമയമുണ്ട്; മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ജൂലൈയില്‍

Kerala Monsoon Bumper 2026 Lottery Draw: Date, Time and Location Announced: MC 678572 എന്ന നമ്പറിനാണ് 2025ലെ മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം 10 കോടി രൂപ ലഭിച്ചത്. കണ്ണൂര്‍ തളിപ്പറമ്പില്‍ വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം. 2024ല്‍ BR 98 ന്റെ ഒന്നാം സമ്മാനം MD 7769524 എന്ന നമ്പറിനായിരുന്നു കിട്ടിയത്. ഓരോ വര്‍ഷം നിരവധി കോടിപതികള്‍ മണ്‍സൂണ്‍ ബമ്പര്‍ വഴി ഉണ്ടാകുന്നുണ്ട്.

Monsoon Bumper 2026: ടിക്കറ്റെടുക്കാന്‍ സമയമുണ്ട്; മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ജൂലൈയില്‍

കേരള മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി

Updated On: 

03 Jun 2026 | 12:23 PM

പത്ത് കോടി രൂപ ഒന്നാം സമ്മാനവുമായി വിപണിയിലെത്തിയിരിക്കുന്ന ലോട്ടറിയാണ് മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറി 2026. കേരള സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന മറ്റ് ബമ്പര്‍ ലോട്ടറികളെ പോലെ തന്നെ മണ്‍സൂണ്‍ ബമ്പറിനും ആകര്‍ഷകമായ ഒട്ടേറെ സമ്മാനങ്ങളുണ്ട്. വിഷു ബമ്പര്‍ ലോട്ടറിക്ക് പിന്നാലെ എത്തിയ മണ്‍സൂണ്‍ ബമ്പര്‍ വില്‍പനയുടെ കാര്യത്തില്‍ റെക്കോഡുകള്‍ മറികടക്കുമെന്ന വിശ്വാസത്തിലാണ് സംസ്ഥാന ലോട്ടറി വകുപ്പ്.

മണ്‍സൂണ്‍ ബമ്പര്‍ 2026

MC 678572 എന്ന നമ്പറിനാണ് 2025ലെ മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം 10 കോടി രൂപ ലഭിച്ചത്. കണ്ണൂര്‍ തളിപ്പറമ്പില്‍ വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം. 2024ല്‍ BR 98 ന്റെ ഒന്നാം സമ്മാനം MD 7769524 എന്ന നമ്പറിനായിരുന്നു കിട്ടിയത്. ഓരോ വര്‍ഷം നിരവധി കോടിപതികള്‍ മണ്‍സൂണ്‍ ബമ്പര്‍ വഴി ഉണ്ടാകുന്നുണ്ട്. കുറഞ്ഞ നിരക്കില്‍ കോടികള്‍ നേടാന്‍ അവസരം ലഭിക്കുന്നു എന്നത് തന്നെയാണ് ബമ്പര്‍ ലോട്ടറികളുടെ ഏറ്റവും വലിയ പ്രത്യേകത. മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറി വഴി എട്ട് സമ്മാനങ്ങളാണ് വിതരണം ചെയ്യുന്നത്, അവ ഏതെല്ലാം തുകകളാണെന്നും എത്ര പേര്‍ക്ക് ലഭിക്കുമെന്നും നോക്കാം.

മണ്‍സൂണ്‍ ബമ്പര്‍ 2026 ന്റെ സമ്മാനഘടന

  1. ഒന്നാം സമ്മാനം- 10 കോടി രൂപ
  2. രണ്ടാം സമ്മാനം- അഞ്ച് പേര്‍ക്ക് 10 ലക്ഷം രൂപ വീതം
  3. മൂന്നാം സമ്മാനം- അഞ്ച് പേര്‍ക്ക് 5 ലക്ഷം രൂപ വീതം
  4. നാലാം സമ്മാനം- അഞ്ച് പേര്‍ക്ക് 3 ലക്ഷം രൂപ വീതം
  5. അഞ്ചാം സമ്മാനം- പരമാവധി 13,500 പേര്‍ക്ക് 5,000 രൂപ വീതം
  6. ആറാം സമ്മാനം- പരമാവധി 40,500 പേര്‍ക്ക് 1,000 രൂപ വീതം
  7. ഏഴാം സമ്മാനം- പരമാവധി 1,13,400 പേര്‍ക്ക് 500 രൂപ വീതം
  8. എട്ടാം സമ്മാനം- പരമാവധി 1,37,700 പേര്‍ക്ക് 250 രൂപ വീതം
  9. സമാശ്വാസ സമ്മാനം- പരമാവധി അഞ്ച് പേര്‍ക്ക് 1 ലക്ഷം രൂപ വീതം

മണ്‍സൂണ്‍ ബമ്പര്‍ വില

ഒട്ടനവധി സമ്മാനങ്ങളുമായി വിപണിയിലെത്തിയ മണ്‍സൂണ്‍ ബമ്പറിനായി അധിക തുകയൊന്നും ഉപഭോക്താക്കള്‍ ചെലവഴിക്കേണ്ടതില്ല. വെറും 250 രൂപയാണ് മണ്‍സൂണ്‍ ബമ്പറിന് വില നിശ്ചയിച്ചിരിക്കുന്നത്. ആകെ 54 ലക്ഷം ടിക്കറ്റുകളാണ്‌ ലോട്ടറി വകുപ്പ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

Also Read: Monsoon Bumper Lottery 2026: കോടികള്‍ കൊണ്ട് അമ്മാനമാടാം; മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിക്ക് എത്ര സമ്മാനങ്ങളാണ്, ടിക്കറ്റ് വിലയും കുറവ്‌

ലോട്ടറി നറുക്കെടുപ്പ് എന്ന്?

മെയ് 24ന് വിപണിയിലെത്തിയ മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത് ജൂലൈ 18നാണ്. രണ്ട് മാസത്തോളം ലോട്ടറി ടിക്കറ്റ് വില്‍പന നടന്നതിന് ശേഷമാണ് നറുക്കെടുപ്പ്. ജൂലൈ 18ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുക്കുക.

സമ്മാത്തുക എങ്ങനെ സ്വന്തമാക്കാം?

ഫലം പ്രഖ്യാപിച്ചതിന് ശേഷം നിങ്ങളുടെ കൈവശമിരിക്കുന്ന ലോട്ടറി ടിക്കറ്റിന് സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം ഉറപ്പിക്കുക. സമ്മാനമുണ്ടെങ്കില്‍ ഉടന്‍ തന്നെ ലോട്ടറി വകുപ്പിനെയോ ബാങ്കിനെയോ സമീപിക്കേണ്ടതാണ്. ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളില്‍ ടിക്കറ്റുകള്‍ സമര്‍പ്പിക്കേണ്ടതാണ്.

5,000 രൂപയ്ക്ക് മുകളിലുള്ള തുകയാണ് നിങ്ങള്‍ക്ക് സമ്മാനം ലഭിക്കുന്നതെങ്കില്‍ മാത്രമേ ടിക്കറ്റ് ബാങ്കിലോ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ സമര്‍പ്പിക്കേണ്ടതുള്ളത്. ഇങ്ങനെ സമര്‍പ്പിക്കുമ്പോള്‍ ഒറിജിനല്‍ ലോട്ടറി ടിക്കറ്റിനോടൊപ്പം ആവശ്യമായ രേഖകളും ഹാജരാക്കണം. 5,000 രൂപയ്ക്ക് താഴെയുള്ള സമ്മാനങ്ങള്‍ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി ഏജന്റില്‍ നിന്ന് കൈപ്പറ്റാവുന്നതാണ്.

ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.

English Summary

The Kerala Monsoon Bumper Lottery 2026 draw is eagerly awaited by ticket holders across the state. Check the official draw date, venue and timing to stay updated on the results announcement.

Follow Us
പണം വരാന്‍ ഈ മാജിക് നമ്പര്‍ എഴുതി സൂക്ഷിക്കാം
വീട്ടിനുള്ളിലെ ഉറുമ്പുകളെ എങ്ങനെ തുരത്താം?
പൊറോട്ട എങ്ങനെ ഹെൽത്തി ആയി കഴിക്കാം?
പൂരി ഒട്ടും എണ്ണ കുടിക്കില്ല! മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം