AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Monsoon Bumper Lottery 2026: കോടികള്‍ കൊണ്ട് അമ്മാനമാടാം; മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിക്ക് എത്ര സമ്മാനങ്ങളാണ്, ടിക്കറ്റ് വിലയും കുറവ്‌

Kerala Lottery Monsoon Bumper BR 110: Everything You Need to Know: അഞ്ച് പരമ്പരകളിലായാണ് മണ്‍സൂണ്‍ ബമ്പര്‍ ബിആര്‍ 110 ലോട്ടറി 2026 വിപണിയിലെത്തിയത്. ഒട്ടനവധി സമ്മാനങ്ങളും ഇതുവഴി ഉപഭോക്താക്കള്‍ക്ക് നേടാനായി സാധിക്കും. 10 കോടി മുതല്‍ ആരംഭിക്കുന്ന വിപുലമായ സമ്മാനങ്ങള്‍ മണ്‍സൂണ്‍ ബമ്പറിനുണ്ട്, സമ്മാനഘടന വിശദമായി ചുവടെ.

Monsoon Bumper Lottery 2026: കോടികള്‍ കൊണ്ട് അമ്മാനമാടാം; മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിക്ക് എത്ര സമ്മാനങ്ങളാണ്, ടിക്കറ്റ് വിലയും കുറവ്‌
മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി 2026 സമ്മാനഘടന Image Credit source: Raja K Lottery Facebook Page
Shiji M K
Shiji M K | Published: 02 Jun 2026 | 10:01 AM

കേരള സര്‍ക്കാരിന്റെ ലോട്ടറി വകുപ്പ് ദിവസേന പുറത്തിറക്കുന്ന ഭാഗ്യക്കുറികള്‍ക്ക് പുറമെ ധാരാളം ബമ്പര്‍ ലോട്ടറികളും വിപണിയില്‍ എത്തിക്കാറുണ്ട്. ഓണം ബമ്പര്‍, ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍, സമ്മര്‍ ബമ്പര്‍, വിഷു ബമ്പര്‍, മണ്‍സൂണ്‍ ബമ്പര്‍ എന്നിവയാണവ. ദിവസങ്ങള്‍ക്ക് മുമ്പാണ് വിഷു ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് നടന്നത്. ഇനി വരാനിരിക്കുന്നത് മണ്‍സൂണ്‍ ബമ്പറിന്റെ നാളുകളാണ്. മഴക്കാലം ആഘോഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ സമ്മാനിക്കുന്നുണ്ട്.

മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി 2026

അഞ്ച് പരമ്പരകളിലായാണ് മണ്‍സൂണ്‍ ബമ്പര്‍ ബിആര്‍ 110 ലോട്ടറി 2026 വിപണിയിലെത്തിയത്. ഒട്ടനവധി സമ്മാനങ്ങളും ഇതുവഴി ഉപഭോക്താക്കള്‍ക്ക് നേടാനായി സാധിക്കും. 10 കോടി മുതല്‍ ആരംഭിക്കുന്ന വിപുലമായ സമ്മാനങ്ങള്‍ മണ്‍സൂണ്‍ ബമ്പറിനുണ്ട്, സമ്മാനഘടന വിശദമായി ചുവടെ.

മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി സമ്മാനഘടന

  • ഒന്നാം സമ്മാനം – 10 കോടി രൂപ
  • രണ്ടാം സമ്മാനം – 10 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
  • മൂന്നാം സമ്മാനം – 5 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
  • നാലാം സമ്മാനം – 3 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
  • അഞ്ചാം സമ്മാനം – 5,000 രൂപ വീതം പരമാവധി 13,500 പേര്‍ക്ക്
  • ആറാം സമ്മാനം – 1,000 രൂപ വീതം പരമാവധി 40,500 പേര്‍ക്ക്
  • ഏഴാം സമ്മാനം – 500 രൂപ വീതം 1,13,400 പേര്‍ക്ക്
  • എട്ടാം സമ്മാനം – 250 രൂപ വീതം 1,37,700 പേര്‍ക്ക്
  • സമാശ്വാസ സമ്മാനം – 1 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്

ഓരോ സമ്മാനങ്ങളും നേടിയ ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തുന്ന ഏജന്റുമാര്‍ക്കും കമ്മീഷന്‍ ലഭിക്കുന്നതാണ്. സമ്മാനത്തിന് അനുസരിച്ച് കമ്മീഷനില്‍ മാറ്റം വരും.

ഏജന്റ് കമ്മീഷന്‍ ഇപ്രകാരം

  1. ഒന്നാം സമ്മാനം നേടുന്ന ലോട്ടറി ടിക്കറ്റ് വില്‍പന നടത്തിയ ഏജന്റിന് 1 കോടി രൂപയാണ് കമ്മീഷനായി ലഭിക്കുക.
  2. സമാശ്വാസ സമ്മാനം നേടുന്ന ടിക്കറ്റ് വിറ്റ ഏജന്റുമാര്‍ക്ക് 40,000 രൂപ വീതവും നല്‍കുന്നതാണ്.
  3. രണ്ടാം സമ്മാനത്തിന് കമ്മീഷനായി 5 ലക്ഷം രൂപയാണ് നല്‍കുന്നത്, ഇങ്ങനെ അഞ്ച് പേര്‍ക്ക് 5 ലക്ഷം ലഭിക്കും.
  4. മൂന്നാം സമ്മാനത്തിന് 2,50,000 രൂപയാണ് കമ്മീഷന്‍.
  5. നാലാം സമ്മാനത്തിന് കമ്മീഷന്‍ 1,50,000 രൂപ.
  6. അഞ്ചാം സമ്മാനത്തിന് കമ്മീഷനായി ആകെ 67,50,000 രൂപയാണ് വിതരണം ചെയ്യുന്നത്.
  7. ആറാം സമ്മാനത്തിന് ആകെ 40,50,000 രൂപയുമാണ് കമ്മീഷന്‍.
  8. ഏഴാം സമ്മാനത്തിന്റെ കമ്മീഷന്‍ 56,70,000 രൂപയാണ്.
  9. 34,42,000 രൂപ എട്ടാം സമ്മാനത്തിനും കമ്മീഷനായി നല്‍കും.

Also Read: Kerala Lottery Results: ഭാ​ഗ്യതാരയുടെ ഫലം എത്തി…. ഇന്നത്തെ ഭാ​ഗ്യവാൻ ഇതാ ഇവിടുണ്ട്

മണ്‍സൂണ്‍ ബമ്പറിന്റെ വില എത്ര?

മെയ് 24നാണ് ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി വിപണിയിലെത്തിയത്. ഒട്ടനവധി സമ്മാനങ്ങളുമായി എത്തിയ മണ്‍സൂണ്‍ ബമ്പര്‍ സ്വന്തമാക്കണമെങ്കില്‍ ഉപഭോക്താക്കള്‍ 250 രൂപ ചെലവഴിക്കണം. 54 ലക്ഷം ടിക്കറ്റുകളാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. മറ്റ് ലോട്ടറികള്‍ക്ക് ഉണ്ടായത് പോലെ ഗംഭീര വില്‍പന മണ്‍സൂണ്‍ ബമ്പറിലും ഉണ്ടാകുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ.

മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് എന്ന്?

രണ്ട് മാസമാണ് മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി വാങ്ങിക്കാന്‍ മലയാളികള്‍ക്ക് അവസരമുള്ളത്. മെയ് 24ന് വിപണിയിലെത്തിയ ലോട്ടറിയുടെ നറുക്കെടുപ്പ് കൃത്യം രണ്ട് മാസത്തിനുള്ളില്‍ മാത്രമേ നടക്കൂ. അതായത് നിലവില്‍ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത് ജൂലൈ 18നാണ്. എന്നാല്‍ ചിലപ്പോള്‍ ഈ തീയതില്‍ മാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ട്.

നിരാകരണം

ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.

English Summary

The Kerala Monsoon Bumper BR 110 Lottery 2026 offers attractive prizes, with details including the prize structure, draw date, and ticket price now available. Here’s everything participants need to know about the latest bumper lottery.

Follow Us