Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പറടിക്കാന്‍ ഏത് ജില്ലയില്‍ നിന്ന് ടിക്കറ്റെടുക്കണം? ഇവിടെ നിന്നായാല്‍ ബെസ്റ്റ്‌

Planning to Buy a Monsoon Bumper Ticket? Check Which Districts Won the Top Prize Earlier: 2026 ജൂലൈ 18നാണ് ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോര്‍ഖി ഭവനില്‍ വെച്ചാകും ലോട്ടറി നറുക്കെടുപ്പ്. മണ്‍സൂണ്‍ ബമ്പറിന്റെ നറുക്കെടുപ്പ് വേളയില്‍ തന്നെയായിരിക്കും ഓണം ബമ്പര്‍ 2026ന്റെ പ്രകാശന ചടങ്ങ് നടക്കുക.

Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പറടിക്കാന്‍ ഏത് ജില്ലയില്‍ നിന്ന് ടിക്കറ്റെടുക്കണം? ഇവിടെ നിന്നായാല്‍ ബെസ്റ്റ്‌

മണ്‍സൂണ്‍ ബമ്പര്‍

Published: 

23 Jun 2026 | 11:47 AM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ 2026 ലോട്ടറി വില്‍പന പുരോഗമിക്കുകയാണ്. ഒട്ടേറെ സമ്മാനങ്ങളുമായി വിപണിയിലെത്തിയ ലോട്ടറി ടിക്കറ്റ് വഴി നിരവധിയാളുകള്‍ക്ക് കോടികളും ലക്ഷങ്ങളും സമ്മാനം ലഭിക്കും. ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന എല്ലാ ബമ്പര്‍ ലോട്ടറികള്‍ക്കും 10 കോടി രൂപയ്ക്ക് മുകളിലാണ് സമ്മാനത്തുക. അതില്‍ ഓണം ബമ്പറിനാണ് ഏറ്റവും വലിയ സമ്മാനത്തുകയുള്ളത്, 25 കോടി രൂപയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം.

2026 ജൂലൈ 18നാണ് ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോര്‍ഖി ഭവനില്‍ വെച്ചാകും ലോട്ടറി നറുക്കെടുപ്പ്. മണ്‍സൂണ്‍ ബമ്പറിന്റെ നറുക്കെടുപ്പ് വേളയില്‍ തന്നെയായിരിക്കും ഓണം ബമ്പര്‍ 2026ന്റെ പ്രകാശന ചടങ്ങ് നടക്കുക.

മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ സമ്മാനഘടന

  1. ഒന്നാം സമ്മാനം 10 കോടി രൂപ
  2. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
  3. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
  4. നാലാം സമ്മാനം 3 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
  5. അഞ്ചാം സമ്മാനം 5,000 രൂപ വീതം പരമാവധി 13,500 പേര്‍ക്ക്
  6. ആറാം സമ്മാനം 1,000 രൂപ വീതം പരമാവധി 40,500 പേര്‍ക്ക്
  7. ഏഴാം സമ്മാനം 500 രൂപ വീതം 1,13,400 പേര്‍ക്ക്
  8. എട്ടാം സമ്മാനം 250 രൂപ വീതം 1,37,700 പേര്‍ക്ക്
  9. സമാശ്വാസ സമ്മാനം 1 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്

അഞ്ച് പരമ്പരകള്‍

മണ്‍സൂണ്‍ ബമ്പര്‍ ബിആര്‍ 110 ലോട്ടറിക്ക് ആകെ അഞ്ച് പരമ്പരകളാണുള്ളത്. ഇവയില്‍ ഓരോന്നിലും ഒട്ടനവധി സമ്മാനങ്ങളുമുണ്ട്. ഒന്നാം സമ്മാനം 10 കോടി രൂപയ്ക്ക് മാത്രമാണ് ഒരു അവകാശിയുള്ളത്. ബാക്കിയെല്ലാ സമ്മാനങ്ങളും ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് ലഭിക്കും. 250 രൂപയാണ് മണ്‍സൂണ്‍ ബമ്പറിന്റെ വില. ഈ 250 രൂപ പോലും അവസാന സമ്മാനമായ എട്ടാം സമ്മാനം വഴി നേടിയെടുക്കാവുന്നതാണ്.

എത്ര രൂപ കയ്യിലെത്തും?

മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി സമ്മാനങ്ങള്‍ നേടുന്ന ഒരാള്‍ക്കും ആ തുക മുഴുവനായി ലഭിക്കുകയില്ല. വിവിധ നികുതികള്‍ പോയതിന് ശേഷമുള്ള തുകയാണ് അക്കൗണ്ടിലേക്ക് എത്തുക. പത്ത് കോടി രൂപയായ ഒന്നാം സമ്മാനത്തില്‍ നിന്നും 1 കോടി രൂപ ഏജന്റ് കമ്മീഷന്‍ ഈടാക്കും. സമ്മാനത്തുകയുടെ പത്ത് ശതമാനമാണ് ഏജന്റ് കമ്മീഷന്‍. മറ്റെല്ലാ സമ്മാനങ്ങള്‍ക്കും ഇതുപോലെ തന്നെയാണ് ഏജന്റ് കമ്മീഷന്‍ നല്‍കുന്നത്.

Also Read: Monsoon Bumper Lottery 2026: 10 കോടി മുഴുവന്‍ കിട്ടില്ല; മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിക്കും നികുതിയുണ്ട് ഒരുപാട്

പത്ത് കോടിയില്‍ നിന്നും ഒരു കോടി രൂപ ഏജന്റ് കമ്മീഷന്‍ പോയാല്‍ ബാക്കിയാകുന്നത് 9 കോടി രൂപ. ഈ തുകയില്‍ നിന്നും 30 ശതമാനം രൂപ സമ്മാന നികുതി നല്‍കണം. അതായത് 2.7 കോടി രൂപയുണ്ടായിരിക്കും ഇത്. ശേഷമുള്ള തുകയില്‍ നിന്നും 3 ശതമാനം സര്‍ചാര്‍ജുണ്ട്, അത് ഏകദേശം 99.9 ലക്ഷം രൂപയായിരിക്കും. ഇതിന് പുറമെ ആരോഗ്യ-വിദ്യാഭ്യാസ സെസായി ഏകദേശം 14.79 ലക്ഷം രൂപയും നല്‍കണം. ഇതെല്ലാം പോയതിന് ശേഷം ലഭിക്കുന്നത് 5.16 കോടി രൂപയായിരിക്കും.

മുന്‍ വര്‍ഷങ്ങളിലേക്കൊരു യാത്ര

ഓരോ വര്‍ഷവും മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യം തേടിയെത്തുന്നത് വ്യത്യസ്ത ജില്ലകളെയാണ്. ചില ജില്ലകള്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ ഭാഗ്യം നേടാനാകുമ്പോള്‍ മറ്റുള്ളവരുടെ അവസരം ഒന്നില്‍ അവസാനിക്കുന്നു, ചിലരെ തേടിയാകട്ടെ ഭാഗ്യമെത്തുന്നുമില്ല. മുന്‍ വര്‍ഷങ്ങളില്‍ മണ്‍സൂണ്‍ ബമ്പര്‍ സമ്മാനം നേടിയ ജില്ലകള്‍ ഒന്ന് നോക്കിയാലോ?

  • 2023 (BR-92)- MB 200261 – പാലക്കാട
  • 2022 (BR-86)- MA 235610 – എറണാകുളം
  • 2020 (BR-74)- MD 240331 – എറണാകുളം
  • 2019 (BR-68)- ME 174253 – കണ്ണൂര്‍
  • 2018 (BR-62)- MA 285710 – എറണാകുളം
  • 2017 (BR-56)- MA 309412 – പാലക്കാട
  • 2016 (BR-50)- MA 326125 – തൃശൂര്‍
  • 2015 (BR-44)- MD 479820 – തൃശൂര്‍
  • 2014 (BR-38)- NA 248610 – മലപ്പുറം
  • 2013 (BR-32)- MA 516453 – തിരുവനന്തപുരം
  • 2012 (BR-26)- MC 133313 – മലപ്പുറം

ശ്രദ്ധിക്കുക: സമൃദ്ധി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

As Kerala’s Monsoon Bumper lottery attracts thousands of hopeful participants, many are curious about where previous first-prize-winning tickets were sold. A look at past results reveals the districts that have produced jackpot winners over the years, though every ticket has an equal chance of winning regardless of location.

Follow Us
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
ശരീരഭാരം കൂട്ടാന്‍ സഹായിക്കുന്ന പഴങ്ങള്‍ ഏതെല്ലാം? എപ്പോള്‍ കഴിക്കണം?
അടുക്കളയിൽ സിങ്ക് ബ്ലോക്ക് ആയോ? പരിഹാരം ഇതാ
ചർമ്മത്തിനും മുടിക്കും ഒലിവ് ഓയിൽ; ഇങ്ങനെ ഉപയോ​ഗിക്കണം
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!