AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Monsoon Bumper Lottery 2026: 10 കോടി മുഴുവന്‍ കിട്ടില്ല; മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിക്കും നികുതിയുണ്ട് ഒരുപാട്

Kerala Monsoon Bumper 2026: Tax on 10 Crore First Prize Explained: മണ്‍സൂണ്‍ ബമ്പറിന്റെ നറുക്കെടുപ്പ് അവസാനിക്കുന്നതോടെ പിന്നെ ഓണം ബമ്പറിന്റെ നാളുകളാണ്. ജൂലൈ 18നാണ് മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. കേരളത്തിന്റെ എല്ലാ ബമ്പര്‍ ലോട്ടറികള്‍ക്കും മലയാളികളെ പോലെ തന്നെ അന്യസംസ്ഥാനത്ത് നിന്നുള്ളവരും കാത്തിരിക്കുന്നു. മിക്കപ്പോഴും ബമ്പര്‍ സമ്മാനങ്ങള്‍ സംസ്ഥാനം കടന്നുപോകാറുമുണ്ട്.

Monsoon Bumper Lottery 2026: 10 കോടി മുഴുവന്‍ കിട്ടില്ല; മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിക്കും നികുതിയുണ്ട് ഒരുപാട്
മണ്‍സൂണ്‍ ബമ്പര്‍ നികുതി Image Credit source: Raja K Lottery Facebook Page
Shiji M K
Shiji M K | Published: 13 Jun 2026 | 11:11 AM

മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി 2026ന്റെ വില്‍പന തകൃതിയായി പുരോഗമിക്കുകയാണ്. വിഷു ബമ്പറിന് പിന്നാലെ എത്തിയ മണ്‍സൂണ്‍ ബമ്പര്‍ 10 കോടി രൂപയാണ് ഭാഗ്യശാലിക്ക് സമ്മാനമായി നല്‍കുക. ഓണം ബമ്പര്‍, ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍, സമ്മര്‍ ബമ്പര്‍, വിഷു ബമ്പര്‍, മണ്‍സൂണ്‍ ബമ്പര്‍ തുടങ്ങി ഒട്ടേറെ ബമ്പര്‍ ലോട്ടറികള്‍ ഓരോ വര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ദിനംപ്രതി നറുക്കെടുക്കുന്ന ലോട്ടറികളില്‍ നിന്നും വ്യത്യസ്തമായി ഉയര്‍ന്ന സമ്മാനത്തുകയാണ് ബമ്പര്‍ ലോട്ടറികള്‍ വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ ഓണം ബമ്പറിനാണ് ഏറ്റവും ഉയര്‍ന്ന തുക സമ്മാനമുള്ളത്, 25 കോടി രൂപയാണ് ഓണം ബമ്പര്‍ നേടുന്ന ഭാഗ്യശാലിക്ക് ലിക്കുക.

മണ്‍സൂണ്‍ ബമ്പറിന്റെ നറുക്കെടുപ്പ് അവസാനിക്കുന്നതോടെ പിന്നെ ഓണം ബമ്പറിന്റെ നാളുകളാണ്. ജൂലൈ 18നാണ് മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. കേരളത്തിന്റെ എല്ലാ ബമ്പര്‍ ലോട്ടറികള്‍ക്കും മലയാളികളെ പോലെ തന്നെ അന്യസംസ്ഥാനത്ത് നിന്നുള്ളവരും കാത്തിരിക്കുന്നു. മിക്കപ്പോഴും ബമ്പര്‍ സമ്മാനങ്ങള്‍ സംസ്ഥാനം കടന്നുപോകാറുമുണ്ട്.

മണ്‍സൂണ്‍ ബമ്പര്‍ സമ്മാനഘടന

  • ഒന്നാം സമ്മാനം 10 കോടി രൂപ
  • രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
  • മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
  • നാലാം സമ്മാനം 3 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
  • അഞ്ചാം സമ്മാനം 5,000 രൂപ വീതം പരമാവധി 13,500 പേര്‍ക്ക്
  • ആറാം സമ്മാനം 1,000 രൂപ വീതം പരമാവധി 40,500 പേര്‍ക്ക്
  • ഏഴാം സമ്മാനം 500 രൂപ വീതം 1,13,400 പേര്‍ക്ക്
  • എട്ടാം സമ്മാനം 250 രൂപ വീതം 1,37,700 പേര്‍ക്ക്
  • സമാശ്വാസ സമ്മാനം 1 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്

അഞ്ച് പരമ്പരകളിലാണ് മണ്‍സൂണ്‍ ബമ്പര്‍ ബിആര്‍ 110 ലോട്ടറി വിപണിയിലെത്തിയത്. 10 കോടി മുതല്‍ താഴേക്ക് ഒട്ടനവധി സമ്മാനങ്ങള്‍ മണ്‍സൂണ്‍ ബമ്പര്‍ വാഗ്ദാനം ചെയ്യുന്നു. 250 രൂപയാണ് അവസാന സമ്മാനം. ലോട്ടറി ടിക്കറ്റിന്റെ വിലയായ 250 രൂപയാണ് അവസാന സമ്മാനമായി വിതരണം ചെയ്യുന്നത്. അതായത്, ടിക്കറ്റ് എടുക്കുന്ന ആര്‍ക്കും നഷ്ടം സംഭവിക്കില്ല.

സമ്മാനം ലഭിച്ചോ എന്ന് എങ്ങനെ ഉറപ്പിക്കാം?

  1. സംസ്ഥാന ലോട്ടറി വകുപ്പ് നറുക്കെടുപ്പ് ഫലം പൂര്‍ണമായി പ്രസിദ്ധീകരിച്ചതിന് ശേഷം നിങ്ങളുടെ കൈവശമുള്ള ടിക്കറ്റ് നമ്പര്‍ അതിലുണ്ടോ എന്ന് നോക്കുക.
  2. നിങ്ങളുടെ നമ്പര്‍ ഈ ലിസ്റ്റില്‍ ഉണ്ടെങ്കില്‍ സമ്മാനം ക്ലെയിം ചെയ്യാവുന്നതാണ്.
  3. ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളില്‍ ക്ലെയിം ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കണം.
  4. ഒറിജിനല്‍ ടിക്കറ്റും ബന്ധപ്പെട്ട രേഖകളും സഹിതമാണ് സമ്മാനം ക്ലെയിം ചെയ്യാന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
  5. 1 ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങള്‍ക്കായി ജില്ല ലോട്ടറി വകുപ്പിന്റെ ഓഫീസിലും 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങള്‍ക്കായി സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓഫീസിലും അപേക്ഷ സമര്‍പ്പിക്കണം.
  6. 5,000 രൂപ വരെയുള്ള സമ്മാനങ്ങള്‍ സംസ്ഥാനത്തെ ഏതെങ്കിലും അംഗീകൃത ലോട്ടറി ഏജന്റില്‍ നിന്നും കൈപ്പറ്റാവുന്നതാണ്.

Also Read: Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം 10 കോടിക്ക് ഏജന്റ് കമ്മീഷന്‍ എത്ര? ബാങ്കിലെത്തുക ഇത്രയും

10 കോടി മുഴുവന്‍ കിട്ടില്ല

10 കോടി രൂപയാണ് മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനമെങ്കിലും അത് മുഴുവനായി ഭാഗ്യശാലിക്ക് ലഭിക്കുകയില്ല. 10 കോടിയില്‍ നിന്നും വിവിധ നികുതികളും കമ്മീഷനും പോയതിന് ശേഷമുള്ള തുകയേ അക്കൗണ്ടിലെത്തൂ.

  • 10 ശതമാനമാണ് ലോട്ടറി ഏജന്റ് കമ്മീഷന്‍.
  • 30 ശതമാനം സമ്മാന നികുതിയും ഈടാക്കും.
  • 37 ശതമാനം സര്‍ചാര്‍ജുമുണ്ട്.
  • ആരോഗ്യ-വിദ്യാഭ്യാസ സെസും നിങ്ങള്‍ നല്‍കണം.

എത്ര രൂപ കിട്ടും?

10 കോടിയില്‍ നിന്നും 10 ശതമാനം ഏജന്റ് കമ്മീഷന്‍ ഈടാക്കും, അതായത് 1 കോടി രൂപയാണ് കമ്മീഷന്‍. ഇതിന് 9 കോടി രൂപ ബാക്കിയുണ്ടാകും. ഈ തുകയില്‍ നിന്നും 30 ശതമാനം സമ്മാന നികുതി നല്‍കണം. 9 കോടിയുടെ 30 ശതമാനമെന്നാല്‍ 2.7 കോടി രൂപ. ഇതിന് ശേഷം 3 ശതമാനം സര്‍ചാര്‍ജുണ്ട്. ഏകദേശം 99.9 ലക്ഷമാണിത്. ഇതോടൊപ്പം ആരോഗ്യ-വിദ്യാഭ്യാസ സെസായി ഏകദേശം 14.79 ലക്ഷം രൂപയും നല്‍കണം. ഇതെല്ലാം പോയതിന് ശേഷം അക്കൗണ്ടിലേക്ക് എത്തുന്നത് 5.16 കോടി രൂപയായിരിക്കും.

English Summary

If you win the 10 crore first prize in the Kerala Monsoon Bumper 2026, a substantial amount will be deducted as tax before the money reaches your bank account. Here’s a breakdown of the tax calculation and the final amount the winner is likely to receive.

Follow Us