നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കും ; തൃശ്ശൂരിൽ ബിജെപിക്ക് ഭീഷണിയുമായി മുൻ ജില്ല പ്രസിഡന്റ്

16 വർഷമായി പാർട്ടിക്ക് പുറത്ത് നിൽക്കുന്ന തന്നെ തിരിച്ചെടുക്കുവാൻ രാജീവ് ചന്ദ്രശേഖർ തയ്യാറായിട്ടും ചിലർ സ്വാർത്ഥ ലാഭത്തിനുവേണ്ടി അത് തടസ്സപ്പെടുത്തുകയാണ് എന്നാണ് ശ്രീശന്റെ ആരോപണം...

നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കും ; തൃശ്ശൂരിൽ ബിജെപിക്ക് ഭീഷണിയുമായി മുൻ ജില്ല പ്രസിഡന്റ്

Bjp Thissur

Edited By: 

Jenish Thomas | Updated On: 02 Mar 2026 | 05:07 PM

തൃശ്ശൂർ: ബിജെപിക്ക് ഭീഷണിയുമായി മുൻ ജില്ല പ്രസിഡന്റ്. നിയമസഭ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി നിന്നു മത്സരിക്കാൻ താൻ തീരുമാനിച്ചതായി മുൻ ജില്ലാ പ്രസിഡണ്ടായ ശ്രീശൻ അടിയാട്ട് പ്രഖ്യാപിച്ചു. ആർഎസ്എസ് ബിജെപി അനുഭാവികളുടെയും പ്രവർത്തകരുടെയും യോഗത്തിലാണ് ഈ തീരുമാനം. ത്രികോണം മത്സരവും വിജയസാധ്യതയും പ്രതീക്ഷിക്കുന്ന മണ്ഡലത്തിലാണ് ബിജെപിക്ക് ശ്രീശൻ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്.

ജില്ലാ പ്രസിഡണ്ടും സംസ്ഥാന പ്രചരണ സമിതി ചെയർമാനുമായിരുന്ന ശ്രീശന് ഹിന്ദുത്വ വോട്ടുകളെ സ്വാധീനിക്കാൻ ആയേക്കും എന്നതാണ് ഇപ്പോൾ പാർട്ടിയിലെ ആശങ്ക. സാമ്പത്തിക ക്രമക്കേടുകളുടെ ആരോപണത്തെ തുടർന്ന് 2009ൽ ശ്രീശനെ ബിജെപി പുറത്താക്കിയിരുന്നു. 17 വർഷം കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്ത ആർഎസ്എസ് നേതൃത്വത്തിന്റെ സമീപനത്തിനെതിരെയാണ് താൻ മത്സരിക്കുവാൻ ഒരുങ്ങുന്നത് എന്ന് ശ്രീശൻ മാധ്യമങ്ങളുടെ പ്രതികരിച്ചു. 16 വർഷമായി പാർട്ടിക്ക് പുറത്ത് നിൽക്കുന്ന തന്നെ തിരിച്ചെടുക്കുവാൻ രാജീവ് ചന്ദ്രശേഖർ തയ്യാറായിട്ടും ചിലർ സ്വാർത്ഥ ലാഭത്തിനുവേണ്ടി അത് തടസ്സപ്പെടുത്തുകയാണ് എന്നാണ് ശ്രീശന്റെ ആരോപണം.

തൃശ്ശൂരിൽ വെറും 15,000 പേർ മാത്രം അംഗത്വം ഉണ്ടായിരുന്ന ബിജെപിയെ ഒരു ലക്ഷത്തി മുപ്പതിനായിരം പേരായി വളർത്തിയതും പാർട്ടിക്ക് ആസ്ഥാന മന്ദിരം നിർമ്മിച്ചതും തന്റെ കാലത്തായിരുന്നു എന്നും ശ്രീശൻ പറയുന്നു. താൻ പാർട്ടിയിലേക്ക് വീണ്ടും തിരിച്ചെത്തിയാൽ പലർക്കും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സുഖസൗകര്യങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയമാണ് തന്നെ തിരിച്ചെടുക്കാത്തത് കാരണമെന്നും അദ്ദേഹം പറയുന്നു. പാർട്ടിയുടെ ഫണ്ട് പാർട്ടിക്കാർ തന്നെയാണ് കൊള്ളയടിക്കുന്നത് തന്റെ കാലത്തായിരുന്നെങ്കിൽ ഇത്തരക്കാർക്ക് മുട്ടി വിറയ്ക്കുമായിരുന്നു എന്നും അദ്ദേഹം തുറന്നടിച്ചു.

 

Follow Us
Related Stories
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ
മുട്ടിക്കൊമ്പനെ കൊണ്ടുവരുന്ന ആനിമൽ ആംബുലൻസ് തിട്ടയിൽ തട്ടി ചരിഞ്ഞു
ആനപ്പുറത്ത് നിന്നിറങ്ങാൻ പ്രതിസന്ധിയോ?