Thrissur News: തൃശ്ശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു
Thrissur News Woman and Child Death:ഫയർഫോഴ്സും പോലീസും ചേർന്നാണ് മുറി തുറന്നത്. എന്നാൽ യുവതി ഗർഭിണിയാണെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നു എന്നാണ് ലോഡ്ജിലെ ജീവനക്കാർ നൽകുന്ന വിവരം എന്നാൽ ഓട്ടോ ഡ്രൈവറെ ജീവനക്കാർക്ക് പരിചയമുള്ളതായും സൂചന.ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെയാണ് ഓട്ടോ ഡ്രൈവർ ലോഡ്ജിൽ എത്തിയത് വാതിൽ അകത്തുനിന്ന് കുത്തിയിട്ട് നിലയിലായിരുന്നു എന്നും സൂചന..............
തൃശ്ശൂർ:തൃശ്ശൂരിൽ ലോഡ്ജിൽ മുടിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. എടമുട്ടം സ്വദേശിനിയായ ജ്യോതിയാണ് മരിച്ചത് 30 വയസ്സായിരുന്നു. കഴിഞ്ഞ ഇരുപത്തിയേഴാം തീയതി ഉച്ചയ്ക്കുശേഷമാണ് ജ്യോതി ലോഡ്ജിൽ മുറിയെടുത്തത്. അതേസമയം മരണകാരണം വ്യക്തമല്ല. സംഭവത്തിൽ ജ്യോതിയുടെ സുഹൃത്തായ ഓട്ടോ ഡ്രൈവറും കസ്റ്റഡിയിൽ ആയതായാണ് റിപ്പോർട്ട്. എന്നാൽ ഇയാളും യുവതിയും തമ്മിലുള്ള ബന്ധം എന്താണെന്ന് കാര്യത്തിൽ ഇനിയും വ്യക്തതയില്ല.
ഫയർഫോഴ്സും പോലീസും ചേർന്നാണ് മുറി തുറന്നത്. എന്നാൽ യുവതി ഗർഭിണിയാണെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നു ലോഡ്ജിലെ ജീവനക്കാർ നൽകുന്ന വിവരം എന്നാൽ ഓട്ടോ ഡ്രൈവറെ ജീവനക്കാർക്ക് പരിചയമുള്ളതായും സൂചന.ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെയാണ് ഓട്ടോ ഡ്രൈവർ ലോഡ്ജിൽ എത്തിയത് വാതിൽ അകത്തുനിന്ന് കുത്തിയിട്ട് നിലയിലായിരുന്നു എന്നും സൂചന.
ALSO READ:ദൃശ്യം 3 തോൽക്കുന്ന വമ്പൻ ട്വിസ്റ്റ്! നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച കേസ്: ചുരുളഴിച്ച് പോലീസ്
മുട്ടിയിട്ടും തുറക്കാതെ ലോഡ്ജ് ജീവനക്കാരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. പിന്നീട് വാതിൽ കുത്തിത്തുറന്ന് അകത്തെത്തുമ്പോഴാണ് യുവതിയും കുഞ്ഞും മരിച്ചു കിടക്കുന്നത് കാണുന്നത്. അതേസമയം പ്രാഥമിക നടപടികൾ സ്വീകരിച്ചതിനുശേഷം പോലീസ് റൂം അടച്ച് സീൽ ചെയ്തു പോസ്റ്റ്മോർട്ടം റിപ്പോർട്ട് ശേഷം മാത്രമേ യുവതിയുടെയും കുഞ്ഞിനെയും ഭരണകാലം സംബന്ധിച്ച് വ്യക്തത വരുകയുള്ളൂ.
നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയും സുഹൃത്തായ യുവാവും കസ്റ്റഡിയിൽ
നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. അരൂർ ഇടപ്പള്ളി ദേശീയപാതയിൽ കുണ്ടന്നൂരിൽ ഫോറം മാളിൽ സമീപത്താണ് സർവീസ് റോഡ് അരികിലെ തട്ടുകടയിൽ ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെ ആൺകുട്ടിയെ ഉപേക്ഷിച്ചു പോകാനുള്ള ശ്രമം യുവതിയും യുവാവും നടത്തിയത്. ഈ സംഭവത്തിൽ കുട്ടിയുടെ അമ്മയായ ഇടുക്കി ഉടുമ്പൻ ചോല സ്വദേശിനി അഞ്ചുവിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവർ കുണ്ടന്നൂരിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. അതെ സമയം മോഹൻലാൽ നായകനായ ദൃശ്യം മൂന്നിനെ വെല്ലുന്ന ട്വിസ്റ്റ് ആണ് സംഭവത്തിൽ നടന്നതെന്ന് പോലീസ് പറയുന്നു.
കുട്ടിയുടെ ദേഹമാസകലം കൊതുക് കടിച്ചിരിക്കുന്നതായും, സമീപത്തു തന്നെ തെരുവുനായകൾ തമ്പടിച്ചിരുന്നതായും കുട്ടിയെ ആദ്യം കണ്ട യുവാവ് പറഞ്ഞിരുന്നു. അരമണിക്കൂറിനകം സംഭവസ്ഥലത്ത് എത്തിയ പോലീസ് കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ENGLISH SUMMARY
A woman and her baby died after giving birth at a lodge in Thrissur. Jyoti, a native of Edamuttam, was 30 years old. Jyoti checked into the lodge after noon on the 27th.Meanwhile, the cause of death is unclear. It is reported that Jyothi’s friend, the auto driver, has also been taken into custody in the incident.