AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ദൃശ്യം 3 തോൽക്കുന്ന വമ്പൻ ട്വിസ്റ്റ്! നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച കേസ്: ചുരുളഴിച്ച് പോലീസ്

Newborn baby abandoned in Kochi's Maradu: നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കാൻ ശ്രമിച്ച സംഭവത്തിൽ അ‌മ്മയെയും സുഹൃത്തായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. അരൂർ- ഇടപ്പള്ളി ദേശീയപാതയിൽ കുണ്ടന്നൂരിൽ ഫോറം മാളിന് സമീപം സർവീസ് റോഡരികിലെ തട്ടുകടയിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആൺകുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം നടന്നത്.

ദൃശ്യം 3 തോൽക്കുന്ന വമ്പൻ ട്വിസ്റ്റ്! നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച കേസ്: ചുരുളഴിച്ച് പോലീസ്
Newborn Baby Abandoned In MaraduImage Credit source: skaman306/Moment/Getty Images
Prasanth Kumar
Prasanth Kumar | Published: 29 Jun 2026 | 10:45 AM

മരട്: നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കാൻ ശ്രമിച്ച സംഭവത്തിന്റെ ചുരുളഴിച്ച പോലീസ്, അ‌മ്മയെയും സുഹൃത്തായ യുവാവിനെയും കസ്റ്റഡിയിലെടുത്തു. അരൂർ- ഇടപ്പള്ളി ദേശീയപാതയിൽ കുണ്ടന്നൂരിൽ ഫോറം മാളിന് സമീപം സർവീസ് റോഡരികിലെ തട്ടുകടയിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആൺകുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം നടന്നത്. ഈ സംഭവത്തിൽ കുട്ടിയുടെ അ‌മ്മ ഇടുക്കി ഉടുമ്പൻചോല സ്വദേശിനി അഞ്ജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു, ഇവർ കുണ്ടന്നൂരിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. നവജാത ശിശുവിന്റെ അ‌മ്മയായ യുവതിയുടെ സുഹൃത്തായ മിഥുൻ എന്ന യുവാവും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. കുഞ്ഞിനെ തട്ടുകടയിൽ കണ്ടെത്തിയ കാര്യം ആദ്യം പോലീസിനെ അ‌റിയിച്ചത് ഇയാൾ ആയിരുന്നു.

നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കാൻ ശ്രമിച്ച സംഭവത്തിൽ ദൃശ്യം 3 സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ആണ് ഉണ്ടായിരിക്കുന്നത് എന്നാണ് പോലീസിന്റെ വിശദീകരണത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ശനിയാഴ്ച വെളുപ്പിനെയാണ് യുവതി പ്രസവിച്ചത്. തുടർന്ന് ഞായറാഴ്ച പുലർച്ചെയാണ് കുട്ടിയെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ: വിഐപി ലോഞ്ചിൽ ഇരുന്നു, ആരും വന്നില്ല! പിണറായിക്ക് വിമാനം കിട്ടാഞ്ഞതിൽ ഇന്ന് നടപടിക്ക് സാധ്യത

അരൂർ- ഇടപ്പള്ളി ദേശീയപാതയിൽ കുണ്ടന്നൂരിൽ ഫോറം മാളിന് സമീപം സർവീസ് റോഡരികിലെ തട്ടുകടയിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എറണാകുളത്തു നിന്ന് വീട്ടിലേക്കു മടങ്ങുംവഴി ചായ കുടിക്കാൻ തട്ടുകടയിൽ കയറിയതായിരുന്നു തൃപ്പൂണിത്തുറ പുതിയകാവ് സ്വദേശി മിഥുൻ. എന്നാൽ അ‌വിടെവച്ച് കുട്ടിയുടെ കരച്ചിൽകേട്ടെന്നും നോക്കിയപ്പോൾ തട്ടുകടയിലെ ബെഞ്ചിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ ഒരു കുഞ്ഞിനെ കണ്ടു.

തുടർന്ന്, ഉപേക്ഷിക്കപ്പെട്ട നിലയിൽ കുട്ടിയെ കണ്ട വിവരം മിഥുൻ പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചു. കുട്ടിയുടെ ദേഹമാസകലം കൊതുക് കടിച്ചിരിക്കുന്നതായും, സമീപത്തു തന്നെ തെരുവുനായകൾ തമ്പടിച്ചിരുന്നതായും യുവാവ് പറഞ്ഞിരുന്നു. അരമണിക്കൂറിനകം സംഭവസ്ഥലത്ത് എത്തിയ പോലീസ് കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരോഗ്യ നില തൃപ്തികരമാണെന്ന് ഉറപ്പാക്കിയ ശേഷം കുട്ടിയെ പോലീസ് പിന്നീട് എറണാകുളം അമ്മതൊട്ടിലിലേക്ക് കൈമാറി. ഇതിന് പിന്നാലെ സംഭവത്തിൽ അ‌ന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്നു നടത്തിയ അ‌ന്വേഷണങ്ങൾക്കൊടുവിലാണ് ഞായറാഴ്ച വൈകീട്ടോടെ അമ്മയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. തട്ടുകടയിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെന്ന് വിളിച്ചറിയിച്ച മിഥുനെ വീണ്ടും ചോദ്യം ചെയ്തതാണ് കേസിൽ നിർണായകമായത്.

നവജാത ശിശുവിന്റെ അ‌മ്മയായ അ‌ഞ്ജുവിന്റെ സുഹൃത്തായിരുന്നു മിഥുൻ. ഇയാളെ ചോദ്യം ചെയ്തതോടെ വളരെ വേഗം സംഭവത്തിന്റെ ചുരുളഴിഞ്ഞു. കുഞ്ഞിനെ തട്ടുകടയിൽ കൊണ്ടുവന്ന് കിടത്തിയ ശേഷം പോലീസിനെ വിളിച്ചറിയിക്കാൻ അ‌മ്മയായ അഞ്ജുതന്നെയാണ് തന്നോട് സഹായം തേടിയത് എന്നാണ് മിഥുൻ പറയുന്നത്. തുടർന്നാണ് അ‌ഞ്ജു കസ്റ്റഡിയിലാകുന്നത്.

തനിക്ക് വളർത്താൻ കഴിയാത്ത സാഹചര്യമായതിനാലും, എന്നാൽ കുഞ്ഞ് സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹം ഉള്ളതിനാലുമാണ് ഇങ്ങനെ ചെയ്തത് എന്നാണ് അഞ്ജു പോലീസിനോട് പറഞ്ഞിരിക്കുന്നത്. താൻ ക്യാൻസർ രോഗിയാണെന്നും അ‌ഞ്ജു മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.

English Summary

The mother and her young friend were taken into custody by the police for attempting to abandon a newborn baby in a shed. The attempt to abandon the baby boy occurred around 1 am on Sunday morning at a shed on the service road near Forum Mall in Kundannur on the Aroor-Edappally National Highway. In this incident, the child’s mother, Anju, a native of Udumbanchola in Idukki, was taken into custody by the police. They were staying in Kundannur on a rented house.

Follow Us