AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Khader Karippody : പോക്സോ കേസ്; യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

Youtuber Khader Karippody : പോക്സോ കേസിൽ പ്രതിയായ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം കോടതി റദ്ദാക്കി. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ജാമ്യം റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. പോക്സോ കേസിലെ ഇരയെ തിരിച്ചറിയുന്ന വിധത്തിൽ ശബ്ദവും മൊഴിയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണ് ഇയാൾക്കെതിരായ കേസ്.

Khader Karippody : പോക്സോ കേസ്; യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി
Khader KarippodyImage Credit source: Social Media
Amal KV
Amal KV | Updated On: 02 Sep 2026 | 08:28 PM

കാസർകോ‍ഡ് : പോക്സോ കേസിൽ പ്രതിയായ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം കോടതി റദ്ദാക്കി. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ജാമ്യം റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. പോക്സോ കേസിലെ ഇരയെ തിരിച്ചറിയുന്ന വിധത്തിൽ ശബ്ദവും മൊഴിയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണ് ഇയാൾക്കെതിരായ കേസ്. കഴിഞ്ഞ ദിവസം വധശ്രമ കേസിൽ ഖാദർ കരിപ്പൊടിയുടെ ജാമ്യ അപേക്ഷ കോടതി തള്ളുകയുണ്ടായി. പുതിയ കേസുകൂടി ചേർത്ത് ഇയാളുടെ പേരിലുള്ള ആകെ ജാമ്യമില്ല വാറണ്ടികളുടെ എണ്ണം ഇപ്പോൾ മൂന്നായിട്ടുണ്ട്.

നിലവിൽ വധശ്രമ കേസിൽ ഉൾപ്പെടെ പ്രതിയാണ് ഇയാൾ കഴിഞ്ഞ രണ്ടു മാസമായി പോലീസിന് വെട്ടിച്ച് ഒളിവിൽ കഴിയുകയാണ്. ഒളിവിൽ കഴിയുന്ന സമയത്തും ഇയാൾ സോഷ്യൽ മീഡിയ വഴി വീഡിയോ പോസ്റ്റുകൾ പങ്കു വച്ചിരുന്നു. പോക്സോ കേസിൽ ജാമ്യം റദ്ദായതോടെ ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കും. ജാമ്യക്കാർക്കും അടിയന്തരമായി ഇത് സംബന്ധിച്ച നോട്ടീസ് അയക്കും. പ്രവാസിയായ അബ്ദുൽ അഹദ് വ്യക്തിയെ ദിവസങ്ങൾക്കു മുമ്പ് വധിക്കാൻ ശ്രമിച്ചു എന്നതാണ് രണ്ടാമത്തെ കേസ്. തനിക്ക് നേരിട്ട് ബന്ധമില്ലാത്ത ഒരു വിഷയത്തിൽ സുഹൃത്തിന് വേണ്ടിയാണ് ഖാദർ അബ്ദുൽ അഹദിന് എതിരെ വധശ്രമം നടത്തിയത് എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത് പിന്നെ കഴിഞ്ഞ രണ്ട് മാസമായി ഖാദർ ഒളിവിൽ തുടരുകയാണ്.

Also Read : കുട്ടികൾക്ക് ജീവിതശൈലി രോ​ഗങ്ങൾ വരുത്തും! അമൃതം പൊടിയിലെ പഞ്ചസാര ആരോഗ്യത്തിനെ ബാധിക്കുന്നു; മുന്നറിയിപ്പ് നൽകി ബാലാവകാശ കമ്മീഷൻ

പോലീസ് ഇയാളെ കണ്ടെത്താൻ ശ്രമം നടത്തുന്നുണ്ട് എന്ന് പറയുമ്പോഴും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വീഡിയോയുമായി ഖാദർ രംഗത്തെത്തിയത് വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. മറ്റൊരു കേസിൽ കൂടി ഇപ്പോൾ ജാമ്യമില്ലാ വാറണ്ട് വന്ന സാഹചര്യത്തിൽ ഇയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യുക എന്നുള്ളതാണ് പോലീസിന് മുന്നിലുള്ള കടമ്പ.

English Summary

The court has revoked the bail of YouTuber Khader Karippodi, who is an accused in a POCSO case. The Hosdurg Fast Track Court issued the order cancelling his bail. The case against him stems from the dissemination of the POCSO victim’s voice and testimony on social media in a manner that revealed the victim’s identity. Recently, the court had also rejected his bail application in an attempted murder case.

Follow Us