Annular Solar Eclipse: ഫെബ്രുവരി 17-ന് ആകാശത്ത് അഗ്നിവലയമോ? സൂര്യഗ്രഹണം ഇന്ത്യയിൽ കാണാമോ? സമയവും സുരക്ഷാ നിർദ്ദേശങ്ങളും
Annular Solar Eclipse On February 17: ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകന്ന ബിന്ദുവിൽ ആയിരിക്കുമ്പോഴാണ് ഈ ഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രന് സൂര്യനെ പൂർണ്ണമായി മറയ്ക്കാനുള്ള വലിപ്പം ഉണ്ടാകില്ല.
2026-ലെ ആദ്യ ആകാശവിസ്മയത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഫെബ്രുവരി 17-ന് ആകാശത്ത് അഗ്നിവലയം അധവാ റിങ് ഓഫ് ഫയർ സൂര്യഗ്രഹണം സംഭവിക്കും. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരികയും, എന്നാൽ സൂര്യനെ പൂർണ്ണമായി മറയ്ക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.
ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകന്ന ബിന്ദുവിൽ ആയിരിക്കുമ്പോഴാണ് ഈ ഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രന് സൂര്യനെ പൂർണ്ണമായി മറയ്ക്കാനുള്ള വലിപ്പം ഉണ്ടാകില്ല. ഇതിനാൽ സൂര്യന്റെ മധ്യഭാഗം ചന്ദ്രൻ മറയ്ക്കുകയും പുറംഭാഗം ഒരു തിളങ്ങുന്ന മോതിരം പോലെ അവശേഷിക്കുകയും ചെയ്യും.
ALSO READ: ചൂടുകാലത്ത് മുടിക്കൊഴിച്ചിൽ കൂടുന്നോ? പരിഹാരം ഉണ്ട്!
ഇതാണ് ‘റിംഗ് ഓഫ് ഫയർ’ എന്ന് അറിയപ്പെടുന്നത്. നിർഭാഗ്യവശാൽ, ഇത് ഇന്ത്യയിൽ ദൃശ്യമാകില്ല. അന്റാർട്ടിക്കയുടെ ഉൾഭാഗങ്ങൾ, തെക്കേ അമേരിക്കയുടെയും ആഫ്രിക്കയുടെയും തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് ഇത് കാണാൻ സാധിക്കുക.
ഇന്ത്യയിൽ ഈ സമയം പകൽ ആയതിനാൽ ജ്യോതിശാസ്ത്രപരമായി ഗ്രഹണം നടക്കുന്നുണ്ടെങ്കിലും നേരിട്ട് കാണാൻ കഴിയില്ല. ഉച്ചയ്ക്ക് 12:31 മുതൽ ഭാഗിക ഗ്രഹണം ആരംഭിക്കും. വൈകുന്നേരം ഏകദേശം 5:42-ന് അഗ്നിവലയം ദൃശ്യമാകും. ‘റിംഗ് ഓഫ് ഫയർ’ പ്രതിഭാസം ഏകദേശം 2 മിനിറ്റ് 20 സെക്കൻഡ് വരെ നീണ്ടുനിൽക്കും. അന്റാർട്ടിക്ക, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, ടാൻസാനിയ, അർജന്റീന, ചിലി എന്നിവിടങ്ങളിൽ ഇത് ദൃശ്യമാകും.
സുരക്ഷാ നിർദ്ദേശങ്ങൾ
ഗ്രഹണം കാണാൻ സാധിക്കുന്ന സ്ഥലങ്ങളിലുള്ളവർ തീർച്ചയായും താഴെ പറയുന്ന മുൻകരുതലുകൾ എടുക്കണം
- വെറും കണ്ണുകൊണ്ട് സൂര്യനെ നോക്കുന്നത് കാഴ്ചശക്തിയെ ബാധിക്കും.
- ISO 12312-2 സർട്ടിഫൈഡ് ആയ സോളാർ ഫിൽട്ടറുകൾ അല്ലെങ്കിൽ ഗ്രഹണ കണ്ണടകൾ മാത്രം ഉപയോഗിക്കുക.
- സാധാരണ സൺഗ്ലാസുകളോ എക്സ്-റേ ഫിലിമുകളോ ഉപയോഗിക്കുന്നത് സുരക്ഷിതമല്ല.