AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Foods Never Expire: ഈ ഭക്ഷണങ്ങൾ എത്രകാലം കഴിഞ്ഞാലും കഴിക്കാം, ചീത്തയാകില്ല!

Common Foods That Don't Have an Expiration Date : ശരിയായ രീതിയിൽ സൂക്ഷിച്ചാൽ വർഷങ്ങളോളം, അല്ലെങ്കിൽ പതിറ്റാണ്ടുകളോളം കേടാകാതെ ഇരിക്കുന്ന ചില ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ അടുക്കളയിലുണ്ട്. അവ ഏതൊക്കെയാണെന്നും അവയ്ക്ക് എക്സ്പയറി ഡേറ്റ് ഇല്ലാത്തതിന് കാരണം എന്താണെന്നും നോക്കിയാലോ....

Foods Never Expire: ഈ ഭക്ഷണങ്ങൾ എത്രകാലം കഴിഞ്ഞാലും കഴിക്കാം, ചീത്തയാകില്ല!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 09 May 2026 | 01:56 PM

നമ്മൾ വാങ്ങുന്ന മിക്ക ഭക്ഷണസാധനങ്ങൾക്കും കൃത്യമായ ‘എക്സ്പയറി ഡേറ്റ്’  ഉണ്ടാകാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചാൽ വർഷങ്ങളോളം, അല്ലെങ്കിൽ പതിറ്റാണ്ടുകളോളം കേടാകാതെ ഇരിക്കുന്ന ചില ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ അടുക്കളയിലുണ്ട്. അവ ഏതൊക്കെയാണെന്നും അവയ്ക്ക് എക്സ്പയറി ഡേറ്റ് ഇല്ലാത്തതിന് കാരണം എന്താണെന്നും നോക്കിയാലോ….

എക്സ്പയറി ഡേറ്റ് ഇല്ലാത്ത ഭക്ഷണങ്ങൾ

തേൻ:  ലോകത്ത് ഒരിക്കലും കേടാകാത്ത ഏക ഭക്ഷണപദാർത്ഥമായി തേനിനെ കണക്കാക്കാം. ഈജിപ്തിലെ പുരാതന പിരമിഡുകളിൽ നിന്ന് കണ്ടെത്തിയ ആയിരക്കണക്കിന് വർഷം പഴക്കമുള്ള തേൻ ഇന്നും ഉപയോഗയോഗ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തേനിൽ ഈർപ്പം വളരെ കുറവായതും അതിന്റെ അസിഡിറ്റിയുമാണ് ബാക്ടീരിയകൾ വളരുന്നത് തടയുന്നത്.

ഉപ്പ്:  ഖനനം ചെയ്തെടുക്കുന്ന ഒരു ധാതുവായതിനാൽ ഉപ്പിന് ഒരിക്കലും നാശമില്ല. മറ്റ് ഭക്ഷണങ്ങൾ കേടാകാതെ സൂക്ഷിക്കാൻ പണ്ട് കാലം മുതൽക്കേ ഉപ്പ് ഉപയോഗിക്കുന്നു. വായു കടക്കാത്ത പാത്രത്തിൽ ഈർപ്പം തട്ടാതെ സൂക്ഷിച്ചാൽ ഉപ്പ് എന്നും പുത്തനായി ഇരിക്കും.

പഞ്ചസാര: ഉപ്പിനെപ്പോലെ തന്നെ പഞ്ചസാരയും ബാക്ടീരിയകളുടെ വളർച്ചയെ തടയുന്നു. ഈർപ്പം തട്ടിയാൽ പഞ്ചസാര കട്ടപിടിക്കുമെങ്കിലും അത് കേടാകില്ല. വെളുത്ത പഞ്ചസാര, ബ്രൗൺ ഷുഗർ, കൽക്കണ്ടം എന്നിവയെല്ലാം ദീർഘകാലം സൂക്ഷിക്കാം.

വെള്ള അരി: തവിട് നീക്കം ചെയ്ത വെള്ള അരി 30 വർഷം വരെ കേടാകാതെ ഇരിക്കുമെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ തവിടോട് കൂടിയ മട്ട അരിയോ മറ്റ് കുത്തരികളോ ഇത്രയും കാലം ഇരിക്കില്ല, കാരണം അതിലെ എണ്ണമയം പെട്ടെന്ന് കേടാകാൻ കാരണമാകും.

ALSO READ: കോളിഫ്ലവർ കറി വയ്ക്കാൻ വരട്ടെ, ഇതറിയാതെ കഴിച്ചാൽ പണി കിട്ടും

ഉണങ്ങിയ പയറുവർഗ്ഗങ്ങൾ: വൻപയർ, ചെറുപയർ, കടല തുടങ്ങിയവ ഉണങ്ങിയ അവസ്ഥയിൽ വർഷങ്ങളോളം സൂക്ഷിക്കാം. കാലം കൂടുന്തോറും ഇവ വേവാൻ കൂടുതൽ സമയം എടുക്കുമെന്നതൊഴിച്ചാൽ ഇതിന്റെ പോഷകഗുണത്തിന് മാറ്റം സംഭവിക്കില്ല.

വിനാഗിരി: വിനാഗിരിയിലെ ഉയർന്ന അസിഡിറ്റി അത് സ്വയം കേടാകാതെ സംരക്ഷിക്കുന്നു. വർഷങ്ങൾ കഴിഞ്ഞാലും ഇതിന്റെ രുചിക്കോ ഗുണത്തിനോ മാറ്റം വരില്ല. അച്ചാറുകൾ കേടാകാതെ ഇരിക്കാൻ വിനാഗിരി ചേർക്കുന്നതും ഇതുകൊണ്ടാണ്.

ശുദ്ധമായ നെയ്യ്: ശരിയായ രീതിയിൽ വെണ്ണ ഉരുക്കി എടുത്ത നെയ്യ് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ വർഷങ്ങളോളം ഇരിക്കും. ഈർപ്പം തട്ടാതെ നോക്കുക മാത്രമാണ് ഇതിന് വേണ്ടത്.

ഇൻസ്റ്റന്റ് കോഫി: ഫ്രീസ് ഡ്രൈയിംഗിലൂടെ ഈർപ്പം പൂർണ്ണമായും നീക്കം ചെയ്ത ഇൻസ്റ്റന്റ് കോഫി പൗഡറുകൾ സീൽ ചെയ്ത പാക്കറ്റുകളിൽ വർഷങ്ങളോളം കേടാകാതെ ഇരിക്കും.

ചോളപ്പൊടി: ഈർപ്പം തട്ടാതെ സൂക്ഷിച്ചാൽ ചോളപ്പൊടി അഥവാ കോൺസ്റ്റാർച്ച് എത്ര കാലം വേണമെങ്കിലും ഉപയോഗിക്കാം. ഇതൊരിക്കലും അതിന്റെ ഗുണം നഷ്ടപ്പെടുത്തുന്നില്ല.

വാനില എക്സ്ട്രാക്റ്റ്: ആൽക്കഹോൾ അംശം ഉള്ളതിനാൽ ശുദ്ധമായ വാനില എക്സ്ട്രാക്റ്റ് ഒരിക്കലും കേടാകില്ല. എന്നാൽ വിപണിയിൽ കിട്ടുന്ന കൃത്രിമ വാനില എസ്സെൻസുകൾ ഇത്തരത്തിൽ ദീർഘകാലം ഇരിക്കില്ലെന്ന് ശ്രദ്ധിക്കുക.

English Summary:

Some foods can last for years or even decades without spoiling when stored properly. According to experts, items such as honey, white rice, salt, sugar, dried beans, vinegar, soy sauce, cornstarch, maple syrup, and instant coffee are known for their extremely long shelf life.

Follow Us