Food Story: രാജസ്ഥാനിലിവൻ മിർച്ചി വട, കർണാടകയിൽ മേനസിനക്കായ്, മലയാളികൾക്ക് മുളക് ബജി…. എരിവിന്റെ കഥ ഇവിടെ തുടങ്ങുന്നു

The history of mulak bajji : കേരളത്തിലെ ചായക്കടകളിലും തട്ടുകടകളിലും മുളക് ബജി എത്തിയത് അയൽ സംസ്ഥാനങ്ങളിൽ നിന്നാണെങ്കിലും, ഇന്ന് മലയാളിക്ക് ചായയുടെ കൂടെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണിത്.

Food Story: രാജസ്ഥാനിലിവൻ മിർച്ചി വട, കർണാടകയിൽ മേനസിനക്കായ്, മലയാളികൾക്ക് മുളക് ബജി.... എരിവിന്റെ കഥ ഇവിടെ തുടങ്ങുന്നു

Mulak baji

Updated On: 

04 Feb 2026 | 06:50 PM

മുളക് പെറുക്കി മാറ്റി കറി കഴിച്ചിരുന്ന മലയാളികൾക്ക് മുളക് ബജി തുടക്കത്തിൽ ഒരു അത്ഭുതമായിരുന്നു. എരിവില്ലാത്ത മുളക് മാവിൽ മുക്കി പൊരിച്ചെടുക്കുന്ന ആ അപൂർവ്വ വിഭവം പിന്നെ പിന്നെ വൈറലായി തുടങ്ങി. സോഷ്യൽ മീഡിയയും സ്മാർട്ട് ഫോണും എത്തി നോക്കാത്ത ആ കാലത്തു നിന്ന് ഇന്ന് വരെ പല വിഭവങ്ങളും വന്നു പോയി. എന്നിട്ടും മുളക് ബജി മാത്രം അവിടെ അങ്ങനെയുണ്ട്. നമ്മുടെ സ്വന്തം പഴംപൊരിയ്ക്കും ഉഴുന്നുവടയ്ക്കുമെല്ലാം ഒപ്പം ചിരിച്ചിരിക്കുന്ന ഈ വിഭവത്തിന്റെ വേരു തേടി പോയാലോ?

ബജി എന്ന വിഭവം യഥാർത്ഥത്തിൽ ഉത്തരേന്ത്യൻ ‘പക്കോഡ’യുടെ ഒരു വകഭേദമാണ്. രാജസ്ഥാനിലെയും ഗുജറാത്തിലെയും മാർവാഡി സമൂഹമാണ് മുളകിനുള്ളിൽ മസാല നിറച്ച് വറുക്കുന്ന ‘മിർച്ചി വട’ പ്രചാരത്തിലാക്കിയത്. പിന്നീട് ഇത് ദക്ഷിണേന്ത്യയിലേക്ക് വ്യാപിക്കുകയും ഓരോ നാടിനും അനുയോജ്യമായ രീതിയിൽ മാറുകയും ചെയ്തു.

ആന്ധ്രയിലെ തെരുവോരങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് മുളക് ബജി. അവിടെ മുളക് വറുത്ത ശേഷം അത് നടുവേ കീറി ഉള്ളി, നാരങ്ങാനീര്, മസാലകൾ എന്നിവ നിറച്ച് വിളമ്പാറുണ്ട്. കർണാടകയിൽ, പ്രത്യേകിച്ച് ബാംഗ്ലൂർ ഭാഗങ്ങളിൽ, വൈകുന്നേരത്തെ ചായക്കടകളിലെ അവിഭാജ്യ ഘടകമാണിത്.

Also read – മധുരം വേണം, തടിയും കൂടരുത്; ഈത്തപ്പഴമോ ശർക്കരയോ നിങ്ങളുടെ ഡയറ്റിന് ചേരുന്നത്?

കേരളത്തിലെ ചായക്കടകളിലും തട്ടുകടകളിലും മുളക് ബജി എത്തിയത് അയൽ സംസ്ഥാനങ്ങളിൽ നിന്നാണെങ്കിലും, ഇന്ന് മലയാളിക്ക് ചായയുടെ കൂടെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണിത്. കേരളത്തിൽ വിത്തുകൾ കളഞ്ഞ മുളക് മാവിൽ മുക്കി വറുക്കുന്ന രീതിക്കാണ് കൂടുതൽ പ്രചാരം.

തയ്യാറാക്കുന്ന വിധം

 

ബജി മുളക് കഴുകി തുടച്ച ശേഷം നീളത്തിൽ ഒരു വശം മാത്രം കീറുക. ഉള്ളിലെ വിത്തുകൾ കളഞ്ഞാൽ എരിവ് കുറഞ്ഞു കിട്ടും. ഒരു പാത്രത്തിൽ കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായം, ഉപ്പ്, സോഡാപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കുറേശ്ശെ വെള്ളം ഒഴിച്ച് കട്ടിയുള്ള മാവ് തയ്യാറാക്കുക.

ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. എണ്ണ നന്നായി ചൂടായ ശേഷം ഓരോ മുളകും മാവിൽ മുക്കി എണ്ണയിലിടുക. ഇടത്തരം തീയിൽ തിരിച്ചും മറിച്ചുമിട്ട് സ്വർണ്ണനിറമാകുന്നത് വരെ വറുത്തെടുക്കുക.

Loading...
Unable to load recommendations.
Follow Us
ബിഗ് ബോസ് മലയാളത്തിൽ ഇത്തവണ ഗേ കപ്പിൾ? കൂടെ ഇവരെല്ലാം
വെറുതെ കളയല്ലേ! പപ്പായ വിത്തിൽ മുഴുവൻ ഗുണങ്ങളാ...
ഫാമിലിക്കിത് മികച്ച ഓപ്ഷൻ, 200 KM റേഞ്ചുള്ള ഏഥർ കൊണാർക്ക്
9000mAh ബാറ്ററിയുള്ള 5G ഫോൺ! പോക്കോ X8 5G എത്തി
Viral Video | പോലീസും കൂടെ ചാടി, സംഭവം ഹിറ്റ്
മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസ് മുറിയിൽ, IIM-ൽ പ്രത്യേക പരിശീലനം
Viral Video | ഒറിജിനൽ ആരാ, ക്യൂട്ട് വീഡിയോ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി