AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Weight Loss Tips: മധുരം വേണം, തടിയും കൂടരുത്; ഈത്തപ്പഴമോ ശർക്കരയോ നിങ്ങളുടെ ഡയറ്റിന് ചേരുന്നത്?

Dates vs Jaggery For Weight Loss: മധുരം കഴിക്കാനുള്ള ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നതോടൊപ്പം പഞ്ചസാരയുടെ ദോഷഫലങ്ങൾ ഒഴിവാക്കാനും സഹായിക്കുമെന്നതിനാൽ ഇന്ന് ഈത്തപ്പഴത്തിനും ശർക്കരയ്ക്കും പ്രചാരം ഏറിവരികയാണ്. എന്നാൽ ഇവ രണ്ടും ഒരുപോലെയാണോ?

Neethu Vijayan
Neethu Vijayan | Published: 04 Feb 2026 | 08:20 AM
നമ്മളിൽ പലർക്കും മധുരത്തോടുള്ള പ്രിയം ഒരു ബലഹീനതയാണ്. എന്നാൽ ശരീരഭാരം കുറയ്ക്കാനും (Weight loss) ആരോഗ്യം സംരക്ഷിക്കാനും ശ്രമിക്കുമ്പോൾ പഞ്ചസാരയെ പേടിച്ച് മധുരം പൂർണ്ണമായും ഉപേക്ഷിക്കാൻ പലരും നിർബന്ധിതരാകുന്നു. ഇവിടെയാണ് 'പ്രകൃതിദത്ത മധുരപലഹാരങ്ങൾ' ഒരു അനു​ഗ്ര​ഹമായി മാറുന്നത്. (Image Credits: Pexels/ Social Media)

1 / 5
മധുരം കഴിക്കാനുള്ള ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നതോടൊപ്പം പഞ്ചസാരയുടെ ദോഷഫലങ്ങൾ ഒഴിവാക്കാനും സഹായിക്കുമെന്നതിനാൽ ഇന്ന് ഈത്തപ്പഴത്തിനും ശർക്കരയ്ക്കും പ്രചാരം ഏറിവരികയാണ്. എന്നാൽ ഇവ രണ്ടും ഒരുപോലെയാണോ? ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് ഏറ്റവും അനുയോജ്യം ഇവയിൽ ഏതാണ്? ഈ സംശയത്തിനുള്ള വിശദവിവരങ്ങൾ ഇതാ.

2 / 5
ഈത്തപ്പഴത്തിലെ ഉയർന്ന അളവിലുള്ള നാരുകൾ ദഹനപ്രക്രിയ സാവധാനത്തിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു. ദീർഘനേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ ഈത്തപ്പഴത്തിന് കഴിയും. ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുന്ന ശീലമുള്ളവർക്ക് വിശപ്പ് നിയന്ത്രിക്കാൻ ഇത് മികച്ചൊരു മാർഗ്ഗമാണ്. ധാതുക്കൾക്ക് പുറമെ ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന ആൻ്റിഓക്‌സിഡൻ്റുകളാലും സമ്പന്നമാണിത്.

3 / 5
വെളുത്ത പഞ്ചസാരയെ അപേക്ഷിച്ച് ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കൾ ശർക്കരയിൽ ധാരാളമുണ്ട്. ഇത് വിളർച്ച തടയാൻ സഹായിക്കുന്നു. നിർമ്മാണ പ്രക്രിയയിൽ നാരുകൾ ഭൂരിഭാഗവും നഷ്ടപ്പെടുന്നതിനാൽ, ഈത്തപ്പഴത്തെ അപേക്ഷിച്ച് ശർക്കര വേഗത്തിൽ ദഹിക്കുകയും ഊർജ്ജം നൽകുകയും ചെയ്യും. പഞ്ചസാരയേക്കാൾ വളരെ കുറഞ്ഞ സംസ്കരണത്തിലൂടെ കടന്നുപോകുന്നതിനാൽ രാസവസ്തുക്കളുടെ സാന്നിധ്യവും ശർക്കരയിൽ കുറവാണ്.

4 / 5
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നവർക്കും ഈത്തപ്പഴമാണ് കൂടുതൽ ഗുണകരം. എന്നാൽ ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കാനും പഞ്ചസാരയ്ക്ക് പകരമായും ശർക്കര ഉപയോഗിക്കാം. എന്നാൽ രണ്ടിലും മിതത്വം ആത്യാവശ്യമാണ്. അമിതമായാൽ ഏതിനെയും പോലെ ഇവയും ആപത്താണ്.

5 / 5