AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mothers Day 2026: ഇന്ന് ലോക മാതൃദിനം; സ്നേഹത്തിൻ്റെ തണൽമരത്തിന് ആയിരം നന്ദി പറയാം

Happy Mothers Day 2026: വിലകൂടിയ സമ്മാനങ്ങളേക്കാൾ അമ്മമാർ മക്കളിൽ നിന്ന് ആ​ഗ്രഹിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. വർഷത്തിൽ 365 ദിവസവും അവധിയില്ലാതെ നമുക്കുവേണ്ടിയും കുടുംബത്തിന് വേണ്ടിയും പണിയെടുക്കുന്നവരാണ് നമ്മുടെ അമ്മമാർ. ഈ മാതൃദിനത്തിൽ വീട്ടുജോലികളെല്ലാം മക്കൾ ഏറ്റെടുത്ത് അമ്മയ്ക്ക് പൂർണ്ണ വിശ്രമം നൽകുക എന്നത് അവർക്ക് നൽകാൻ പറ്റിയ ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്നാണ്.

Mothers Day 2026: ഇന്ന് ലോക മാതൃദിനം; സ്നേഹത്തിൻ്റെ തണൽമരത്തിന് ആയിരം നന്ദി പറയാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 10 May 2026 | 06:40 AM

ഇന്ന് മെയ് 10, ലോക മാതൃദിനം (Mother’s Day 2026). വാക്കുകൾക്കും അപ്പുറം സ്നേഹവും കരുതലും നൽകി നമ്മുടെ ജീവിതത്തെ ഇത്രത്തോളം ധന്യമാക്കുന്ന അമ്മമാർക്കായിട്ടാണ് ലോകം മുഴുവൻ ഇന്നത്തെ ദിവസം സമർപ്പിക്കപ്പെട്ടിരിക്കുന്നത്. സ്നേഹത്തിൻ്റെ ആ വലിയ തണൽമരത്തിന് ആയിരം നന്ദി പറയാനും ആശംസകൾ നേരാനും ഇതിലും നല്ലൊരു അവസരം വേറെയില്ല. തൻ്റെ മക്കൾക്കായി സ്വന്തം ഇഷ്ടങ്ങളും മോഹങ്ങളും മാറ്റിവെച്ച്, ലോകത്തിൽ വച്ച് ഏറ്റവും മനോഹരമായ പുഞ്ചിരി സമ്മാനിക്കുന്ന അമ്മയ്ക്ക് ഇന്ന് നമുക്ക് സ്നേഹത്താൽ മൂടാം. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ നമ്മെ സ്നേഹിക്കുന്ന ഒരേയൊരു വ്യക്തിയാണ് അമ്മ. പലപ്പോഴും നമ്മൾ പറയാതെ തന്നെ നമ്മുടെ സങ്കടങ്ങളും വിഷമങ്ങളും മനസ്സിലാക്കുന്ന വ്യക്തി. അതാണ് അമ്മ.

വിലകൂടിയ സമ്മാനങ്ങളേക്കാൾ അമ്മമാർ മക്കളിൽ നിന്ന് ആ​ഗ്രഹിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. വർഷത്തിൽ 365 ദിവസവും അവധിയില്ലാതെ നമുക്കുവേണ്ടിയും കുടുംബത്തിന് വേണ്ടിയും പണിയെടുക്കുന്നവരാണ് നമ്മുടെ അമ്മമാർ. ഈ മാതൃദിനത്തിൽ വീട്ടുജോലികളെല്ലാം മക്കൾ ഏറ്റെടുത്ത് അമ്മയ്ക്ക് പൂർണ്ണ വിശ്രമം നൽകുക എന്നത് അവർക്ക് നൽകാൻ പറ്റിയ ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്നാണ്. അതല്ലെങ്കിൽ ആ ഒരു ദിവസം അവരെ പുറത്തേക്ക് കൊണ്ടുപോവുകയോ ഇഷ്ടമുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയോ ചെയ്യാം. കൂടാതെ അന്നേ ദിവസം കഴിവതും അവരോടൊപ്പം ചെലവഴിക്കാൻ ശ്രമിക്കുക. നിങ്ങളുടെ സ്നേഹത്തോടെയുള്ള ഒരു വാക്കുപോലും ചിലപ്പോൾ അമ്മയുടെ മനസ്സിന് വലിയ സന്തോഷമായേക്കാം.

ALSO READ: സ്നേഹത്തിൻ്റെ പര്യായം! മാതൃദിനത്തിൽ അമ്മയെ ഞെട്ടിക്കാം; അമ്മമാർ മക്കളിൽ നിന്ന് ആഗ്രഹിക്കുന്നത്

മാതൃദിനത്തിൻ്റെ ചരിത്രം പറയുന്നത് ഇങ്ങനെ

നാമിന്ന് ആഘോഷിക്കുന്ന മാതൃദിനത്തിന് പിന്നിൽ ഹൃദയസ്പർശിയായ ഒരു ചരിത്രമുണ്ട്. മാതൃദിനത്തിൻ്റെ ചരിത്രം തുടങ്ങുന്നത് അമേരിക്കയിലാണ്. അന്ന ജാർവിസ് (Anna Jarvis) എന്ന വനിതയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. അന്നയുടെ അമ്മയായ ആൻ റീവ്സ് ജാർവിസ് ഒരു സാമൂഹിക പ്രവർത്തകയായിരുന്നു. അമ്മ ആൻ റീവ്സ് ജാർവിസിനെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ് അന്ന ജാർവിസ് ഇത് സംഘടിപ്പിച്ചത്. അമ്മമാരോടുള്ള സ്നേഹവും അവർ കുടുംബത്തിന് വേണ്ടി ചെയ്യുന്ന ത്യാഗങ്ങളും അംഗീകരിക്കാനായി ഒരു ദിവസം വേണമെന്നായിരുന്നു അന്നയുടെ ആവശ്യം. പിന്നീട് 1914ൽ, അന്നത്തെ അമേരിക്കൻ പ്രസിഡൻ്റ് ഈ ദിവസത്തെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. അന്നുമുതൽ ഇന്നോളം നമ്മൾ മുടങ്ങാതെ മാതൃദിനം ആഘോഷിക്കാറുണ്ട്.

മാതൃദി പ്രത്യേക ആശംസകൾ

“വാക്കുകൾക്ക് അളക്കാൻ കഴിയാത്ത സ്നേഹം… ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമായ അമ്മയ്ക്ക് ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ!”

“തണലും തണൽമരവും അമ്മയാണ്. സ്നേഹത്തിൻ്റെ ആ വലിയ കടലിന് ആയിരം നന്ദി. മാതൃദിനാശംസകൾ അമ്മേ!”

“ദൈവത്തിന് പകരം ഈ ഭൂമിയിൽ അമ്മമാർ മാത്രം. ആ സ്നേഹത്തിന് പകരം വെക്കാൻ മറ്റൊന്നില്ല. Happy Mother’s Day!”

“എൻ്റെ ജീവിതത്തിലെ മനോഹരമായ എല്ലാ നിമിഷങ്ങളും അമ്മ തന്ന സമ്മാനമാണ്. സ്നേഹപൂർവ്വം മാതൃദിനാശംസകൾ.”

“ലോകത്തിലെ ഏറ്റവും മനോഹരമായ വാക്കാണ് അമ്മ. എന്റെ ലോകമായ അമ്മയ്ക്ക് മാതൃദിനാശംസകൾ”

“എനിക്കായി അമ്മ സഹിച്ച ത്യാഗങ്ങൾക്കും നൽകിയ സ്നേഹത്തിനും നന്ദി. സ്നേഹപൂർവ്വം മാതൃദിനാശംസകൾ”

English Summary:

May 10, World Will Celebrate Mothers Day, a Dedicated To Honoring The Unconditional Love And Silent Sacrifices Of Mothers. Here Is A Heartwarming Malayalam Wishes, WhatsApp Status Ideas And Surprising Gifts To Make Your Mom Happy.

 

 

 

Follow Us